---
title: " ഞാന്‍ കുറേ തെറിവിളികള്‍ കേട്ടിട്ടുള്ളത്, ഇതൊക്കെ അഭിനയമാണ്, അല്ലാതെ ജീവിതമല്ല; രചന നാരായണന്‍കുട്ടി "
english_title: "This is acting, not life; rachana Narayanankutty"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95843/this-is-acting-not-life-rachana-narayanankutty"
published_at: "2023-02-09T13:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4a941db5f4_rachana.jpg"
keywords: []
---

#  ഞാന്‍ കുറേ തെറിവിളികള്‍ കേട്ടിട്ടുള്ളത്, ഇതൊക്കെ അഭിനയമാണ്, അല്ലാതെ ജീവിതമല്ല; രചന നാരായണന്‍കുട്ടി 

> **Lead Summary:** നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് രചന നാരായണന്‍കുട്ടി . എന്നാല്‍ ചില ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചതിന്റെ പേരില്‍ ഒത്തിരി കളിയാക്കലുകള്‍ നടിയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു.

## Article Content

നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് രചന നാരായണന്‍കുട്ടി . എന്നാല്‍ ചില ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചതിന്റെ പേരില്‍ ഒത്തിരി കളിയാക്കലുകള്‍ നടിയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു.

പ്രേക്ഷകര്‍ പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ടാണ് ആ വിമര്‍ശനങ്ങളെന്നാണ് നടി പറയുന്നത്. അതിനൊപ്പം ഇന്ന് കാലമൊക്കെ ഏറെ മാറിയെന്നും നടി കൂട്ടിച്ചേര്‍ത്തു. കല്യാണം വേണ്ടെന്ന് പെണ്‍കുട്ടികള്‍ പറയുന്ന കാലമാണിതെന്നാണ് രണ്ടാം വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് രചന നാരായണന്‍കുട്ടി പറയുന്നത്. നടി സ്വാസിക വിജയുടെ കൂടെ റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രചന. 

ഷോര്‍ട്ട് ഫിലിമില്‍ അഭിനിക്കുന്നതിന് കാരണം അതിന്റെ സ്‌ക്രീപ്റ്റ് നോക്കിയിട്ടാണ്. അതാണ് പ്രധാന ആകര്‍ഷണം. മൂന്നാമിടം, വഴുതന, ത്രൂ ഹെര്‍ ഐസ് എന്നിങ്ങനെ മൂന്നാല് ഷോര്‍ട്ട് ഫിലിമുകളിലാണ് ഞാന്‍ അഭിനയിച്ചിരുന്നത്.

ആദ്യം ചെയ്ത മൂന്നാമിടത്തിന്റെ ക്ലൈമാക്‌സിനോട് എനിക്ക് വലിയ യോജിപ്പില്ല. എന്നിരുന്നാലും അതിലൊരു സന്ദേശമുണ്ടായിരുന്നു. പിന്നെ വഴുതന എന്ന ഷോര്‍ട്ട് മൂവിയിലൂടെയാണ് ഞാന്‍ കുറേ തെറിവിളികള്‍ കേട്ടിട്ടുള്ളത്.

അതിലഭിനയിച്ചതിന്റെ പേരില്‍ തെറിവിളി കേട്ടതിന്റെ കാരണം എന്താണെന്നും രചന വെളിപ്പെടുത്തിയിരുന്നു. 'നമ്മളൊരു കാര്യം പ്രതീക്ഷിച്ച് ഒരു വഴിയ്ക്ക് പോവുകയാണ്. എന്നാല്‍ ഉദ്ദേശിച്ച കാര്യം കിട്ടാതെ വന്നാല്‍ ദേഷ്യം വരില്ലേ', അതാണ് ഇവിടെയും സംഭവിച്ചത്. മില്‍ക്ക് ഷേക്ക് കുടിക്കാന്‍ പോയിട്ട് മില്‍ക്ക് മാത്രം കിട്ടിയാല്‍ എങ്ങനെയിരിക്കും. ദേഷ്യം വരും. അതുപോലെയാണ് ഇതുമെന്ന് നടി വ്യക്തമാക്കുന്നു.

വഴുതന കണ്ടിട്ട് സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ തന്നെ എന്നെ വിളിച്ചിട്ട് അത് വേണായിരുന്നോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ മൂന്നാമിടം കണ്ടിട്ട് നന്നായിരുന്നു രചന എന്നാരും പറഞ്ഞിട്ടില്ല. സത്യം പറഞ്ഞാല്‍ ഇതൊക്കെ എന്റെ ഇഷ്ടങ്ങളാണ്. ഏതൊക്കെ എടുക്കണം എന്നുള്ളത് എന്റെ ഇഷ്ടത്തിന് അനുസരിച്ചാണ്. ഒന്ന് ചെയ്ത് കഴിഞ്ഞാലേ ഇതൊക്കെ നമ്മളെ കൊണ്ട് ചെയ്യാന്‍ പറ്റുമോ ഇല്ലയോ എന്ന കാര്യം നമുക്ക് മനസിലാവുകയുള്ളുവെന്നും രചന പറയുന്നു.

ഇതൊക്കെ അഭിനയമാണ്, അല്ലാതെ ജീവിതമല്ല. അപ്പോള്‍ പിന്നെ എന്തിനാണ് വെറുതേ ടെന്‍ഷന്‍ അടിക്കുന്നത്. നമ്മുടെ കാര്യത്തില്‍ ആള്‍ക്കാര്‍ക്കാണ് ടെന്‍ഷന്‍. ആണ്‍കുട്ടികള്‍ക്ക് ഇങ്ങനൊരു പ്രശ്‌നം വന്നതായി ഞാനെവിടെയും കണ്ടിട്ടില്ല.

സ്ത്രീകള്‍ ചെയ്യുമ്പോഴാണ് എല്ലായിടത്തും പ്രശ്‌നമുള്ളത്. 2032 ഒക്കെ ആവുമ്പേഴെക്കും ഇതിലൊരു മാറ്റം വരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. പിന്നെ മുന്‍പുള്ളത് പോലെയല്ല, പെണ്‍കുട്ടികള്‍ കല്യാണം കഴിക്കാന്‍ പോലും വിസമ്മതിച്ച് നില്‍ക്കുന്ന കാലമാണിത്.

എന്നോട് പലരും രണ്ടാമതും വിവാഹം കഴിക്കുന്നില്ലേ എന്ന് ചോദിക്കുന്നുണ്ട്. എനിക്കിപ്പോള്‍ നല്ല സന്തോഷമാണ്. ഒരു കൂട്ട് വേണമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെ പോകുന്ന കാലമാണിത്. ഇപ്പോള്‍ ഉള്ള ജെന്‍ഡറിന് തുല്യ പ്രധാന്യമോ, സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനമോ കൊടുക്കുന്നില്ലെങ്കില്‍ ഒരു പുരുഷന് കുടുംബമായി ജീവിക്കാന്‍ പെണ്ണ് കിട്ടുമോ എന്നത് സംശയമാണ്. ലിവിംഗ് റിലേഷനായി ഒരുപാട് പേര്‍ ജീവിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/95843/this-is-acting-not-life-rachana-narayanankutty)