---
title: "മലക്കപ്പാറയിലെ ആദിവാസികൾക്ക് സുരേഷ് ഗോപി എത്തിച്ചു നൽകിയ സമ്മാനം കണ്ടോ? പോസ്റ്റ് വൈറൽ "
english_title: "Did you see the gift delivered by Suresh Gopi to the tribals of Malakappara? Post viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95814/did-you-see-the-gift-delivered-by-suresh-gopi-to-the-tribals-of-malakappara-post-viral"
published_at: "2023-02-09T12:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4937403b9a_suresh_gopi.jpg"
keywords: []
---

# മലക്കപ്പാറയിലെ ആദിവാസികൾക്ക് സുരേഷ് ഗോപി എത്തിച്ചു നൽകിയ സമ്മാനം കണ്ടോ? പോസ്റ്റ് വൈറൽ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു സൂപ്പർ താരം എന്നതിന്റെ യാതൊരുവിധ ജാഡയും ഇദ്ദേഹത്തിന് ഇല്ല. രാഷ്ട്രീയത്തിൽ സജീവമാകുന്നതിനു മുൻപ് തന്നെ ഇദ്ദേഹം സാമൂഹിക പ്രവർത്തനങ്ങളിൽ തൽപരനായിരുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ അത് ഒന്നുകൂടി വർദ്ധിച്ചു എന്ന് വേണമെങ്കിൽ പറയാം.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു സൂപ്പർ താരം എന്നതിന്റെ യാതൊരുവിധ ജാഡയും ഇദ്ദേഹത്തിന് ഇല്ല. രാഷ്ട്രീയത്തിൽ സജീവമാകുന്നതിനു മുൻപ് തന്നെ ഇദ്ദേഹം സാമൂഹിക പ്രവർത്തനങ്ങളിൽ തൽപരനായിരുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ അത് ഒന്നുകൂടി വർദ്ധിച്ചു എന്ന് വേണമെങ്കിൽ പറയാം.

കഴിഞ്ഞ ദിവസമായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹ വാർഷികം. ഇതിനോട് അനുബന്ധിച്ച് ഇദ്ദേഹം മലക്കപ്പാറയിലെ ആദിവാസി നിവാസികൾക്ക് നൽകിയ സമ്മാനം എന്താണെന്ന് കണ്ടോ?

ഇവർക്ക് ആശുപത്രിയിൽ പോകുന്നതിന് അടക്കം അത്യാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്ന ഫൈബർ ബോട്ട് ആണ് സുരേഷ് ഗോപി സമ്മാനമായി നൽകിയിരിക്കുന്നത്. സുരേഷ് ഗോപിക്ക് വേണ്ടി ഇത് അവിടെ എത്തിച്ചു നൽകിയത് ടിനി ടോം തന്നെയായിരുന്നു.

പിന്നീട് ഇനി തന്നെയാണ് ഈ കാര്യം സമൂഹമാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഈ പോസ്റ്റ് ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തിയിട്ടുള്ളത്. നിരവധി ആളുകൾ ആണ് ഇപ്പോൾ സുരേഷ് ഗോപിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നത്.

നിങ്ങളാണ് യഥാർത്ഥ മനുഷ്യസ്നേഹി എന്നും നിങ്ങൾ എത്രയും പെട്ടെന്ന് തന്നെ പാർലമെന്റിൽ എത്തണം എന്നും എന്നാൽ മാത്രമേ കേരളം വികസിക്കുകയുള്ളൂ എന്നുമാണ് സുരേഷ് ഗോപിയെ സ്നേഹിക്കുന്ന മലയാളികൾ എല്ലാവരും പറയുന്നത്.

അതേസമയം രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിൽ ഇദ്ദേഹത്തെ മാറ്റിനിർത്തുന്ന ആളുകൾ ആണ് കേരളത്തിൻറെ യഥാർത്ഥ ശാപം എന്നാണ് ഇദ്ദേഹത്തിൻറെ ആരാധകർ പറയുന്നത്.

അതേ സമയം ഒരു വിഭാഗം ആളുകൾ ഇദ്ദേഹത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട് എന്നത് സത്യമാണ്. കൂടുതൽ സമ്പാദിക്കുന്ന ഇദ്ദേഹത്തിന്റെ ഫൈബർ ബോട്ട് വാങ്ങി നൽകുക എന്നതൊക്കെ നിസ്സാരമായ കാര്യമാണ് എന്നും യഥാർത്ഥ മനുഷ്യസ്നേഹം വെച്ചാണ് ഇദ്ദേഹം ഇതൊക്കെ ചെയ്യുന്നത് എങ്കിൽ എന്തിനാണ് പിന്നെ ഇതൊക്കെ സമൂഹം മാധ്യമങ്ങൾ വഴി നാട്ടുകാരെ അറിയിക്കുന്നത് എന്നുമാണ് ഇദ്ദേഹത്തിന്റെ വിമർശകർ ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/95814/did-you-see-the-gift-delivered-by-suresh-gopi-to-the-tribals-of-malakappara-post-viral)