---
title: " സംയുക്ത എന്ന് വിളിച്ചാൽ മതി; മേനോൻ ഒഴിവാക്കി നടി"
english_title: "It is enough to call Samyukta; Menon was excluded from the actress"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95768/it-is-enough-to-call-samyukta-menon-was-excluded-from-the-actress"
published_at: "2023-02-09T09:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e46d36d03b1_sa.jpg"
keywords: []
---

#  സംയുക്ത എന്ന് വിളിച്ചാൽ മതി; മേനോൻ ഒഴിവാക്കി നടി

> **Lead Summary:** പേരിൽ നിന്നും 'മോനോൻ' ഒഴിവാക്കി നടി സംയുക്ത. വാത്തി എന്ന സിനിമയുടെ പ്രമോഷനിടെ ആയിരുന്നു സംയുക്തയുടെ പ്രതികരണം. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്നു കുറച്ചു നാൾ മുൻപു തന്നെ മേനോൻ ഒഴിവാക്കിയിരുന്നുവെന്നും നടി പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

## Article Content

പേരിൽ നിന്നും 'മോനോൻ' ഒഴിവാക്കി നടി സംയുക്ത. വാത്തി എന്ന സിനിമയുടെ പ്രമോഷനിടെ ആയിരുന്നു സംയുക്തയുടെ പ്രതികരണം. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്നു കുറച്ചു നാൾ മുൻപു തന്നെ മേനോൻ ഒഴിവാക്കിയിരുന്നുവെന്നും നടി പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

> അഭിമുഖത്തിനിടെ അവതാരക സംയുക്ത മേനോൻ എന്നു വിളിച്ചപ്പോൾ, തന്നെ സംയുക്ത എന്നു മാത്രം വിളിച്ചാൽ മതിയെന്ന് നടി പറയുകയായിരുന്നു. “എന്നെ സംയുക്ത എന്നു വിളിച്ചാൽ മതി. മേനോൻ മുൻപ് ഉണ്ടായിരുന്നു. പക്ഷേ ഞാൻ അഭിനയിക്കുന്ന സിനിമകളിൽ എന്റെ പേരിൽനിന്ന് ‘മേനോൻ’ നീക്കം ചെയ്യാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്ന് കുറച്ചു നാൾ മുൻപ് തന്നെ ഞാൻ അത് ഒഴിവാക്കിയിരുന്നു’’, എന്നാണ് സംയുക്ത പറഞ്ഞത്. സംയുക്തയുടെ തീരുമാനത്തെ അവതാരക പ്രശംസിക്കുകയും ചെയ്തിരുന്നു.

ധനുഷ് നായകനായി എത്തുന്ന ചിത്രമാണ് വാത്തി. അധ്യാപികയുടെ വേഷത്തിലാണ് സംയുക്ത ചിത്രത്തിൽ അഭിനയിക്കുന്നത്. ഫെബ്രുവരി 17ന് ചിത്രം തിയറ്ററുകളിൽ എത്തും. വെങ്കി അറ്റ്‍ലൂരി ആണ് സംവിധാനം. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്.

അതേസമയം, ‘കടുവ’യാണ് സംയുക്തയുടേതായി ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസ് ആയിരുന്നു. 2022ലെ പൃഥ്വിരാജിന്‍റെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്ന് കൂടിയായിരുന്നു കടുവ. സായി ധരം തേജ് നായകനാകുന്ന വിരുപക്ഷ എന്ന തെലുങ്ക് ചിത്രമാണ് നടിയുടെ പുതിയ പ്രോജക്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/95768/it-is-enough-to-call-samyukta-menon-was-excluded-from-the-actress)