---
title: "ഒരു പെണ്ണായി ജനിച്ചു പോയതിൽ എനിക്ക് അന്ന് അപമാനം തോന്നി – ജീവിതത്തിലെ നീറുന്ന ഓർമ്മ പങ്കുവെച്ച് സിൻസി അനിൽ"
english_title: "I felt humiliated for being born as a girl then - Cincy Anil shares a vivid memory of her life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95759/i-felt-humiliated-for-being-born-as-a-girl-then-cincy-anil-shares-a-vivid-memory-of-her-life"
published_at: "2023-02-09T07:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e45957bb53b_sicy_1.jpg"
keywords: []
---

# ഒരു പെണ്ണായി ജനിച്ചു പോയതിൽ എനിക്ക് അന്ന് അപമാനം തോന്നി – ജീവിതത്തിലെ നീറുന്ന ഓർമ്മ പങ്കുവെച്ച് സിൻസി അനിൽ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിൻസി അനിൽ. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇവർ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ ഇവർ അഭിപ്രായം പറയാറുണ്ട്. അതെല്ലാം സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുന്നതും പതിവാണ്. പലപ്പോഴും ഇവർ എഴുതുന്ന എഴുത്തുകൾക്ക് മാധ്യമങ്ങൾ വലിയ പ്രാധാന്യമാണ് നൽകാറുള്ളത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിൻസി അനിൽ. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇവർ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ ഇവർ അഭിപ്രായം പറയാറുണ്ട്. അതെല്ലാം സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുന്നതും പതിവാണ്. പലപ്പോഴും ഇവർ എഴുതുന്ന എഴുത്തുകൾക്ക് മാധ്യമങ്ങൾ വലിയ പ്രാധാന്യമാണ് നൽകാറുള്ളത്.

ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ആർത്തവ അവബോധത്തെ കുറിച്ചാണ് ഇവർ എഴുതിയിരിക്കുന്നത്. പെൺകുട്ടികൾക്ക് മാത്രമല്ല നമ്മുടെ ആൺകുട്ടികൾക്കും നമ്മൾ അതിനെ കുറിച്ചുള്ള അവബോധം നൽകണമെന്നാണ് താരം പറയുന്നത്.ഇതിനെക്കുറിച്ച് പറയുവാൻ താരം തന്റെ ജീവിതത്തിലെ രണ്ട് സന്ദർഭങ്ങൾ ആണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്.

ഒന്ന് ആർത്തവത്തെക്കുറിച്ച് മകൻ തന്നോട് ചോദിക്കുന്ന കാര്യങ്ങളാണ്. അമ്മയുടെ പെരുമാറ്റത്തിലെ ചില അസ്വാഭാവികതകൾ കണ്ടപ്പോൾ മകൻ ചോദിക്കുകയാണ് അമ്മയ്ക്ക് ഇന്ന് പീരിയഡ്സ് ആണോ എന്ന്. ഇത് കൂടാതെ ഈ കുട്ടിയുടെ ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടി വയറുവേദനയാണ് എന്ന് പറഞ്ഞപ്പോൾ അത് പീരീഡ്സ് ആയതുകൊണ്ടാണ് എന്ന് മനസ്സിലാക്കാനുള്ള പക്വത ആ കുട്ടി കാണിക്കുകയും ചെയ്തു.

കുട്ടിക്ക് ഈ പക്വത വന്നത് തൻറെ പാരന്റിങ് കാരണമാണ് എന്ന് ഇവർ ഉറച്ചു വിശ്വസിക്കുന്നു.നമ്മുടെ തലമുറ എത്രയൊക്കെ മാറിയിരിക്കുന്നു എന്ന് കാണിക്കുവാൻ വേണ്ടി ഇവർ ഇവരുടെ കുട്ടിക്കാലത്തെ ഒരു അനുഭവം പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.ക്ലാസിൽ ഇരിക്കുമ്പോൾ പെട്ടെന്ന് പീരീഡ്സ് ആയപ്പോൾ ഉണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്. വളരെ വൈകാരികമായ ഒരു കുറിപ്പ് ആണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ താരത്തിന് അഭിനന്ദനങ്ങൾ ആയി രംഗത്ത് എത്തിക്കൊണ്ടിരിക്കുന്നത്

### Related Links & Sources
- [Original Story Source](https://moviemax.in/news/95759/i-felt-humiliated-for-being-born-as-a-girl-then-cincy-anil-shares-a-vivid-memory-of-her-life)