തെലുങ്കിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് പവൻ കല്യാൺ. പവർ സ്റ്റാർ എന്നാണ് ഇദ്ദേഹം ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. അടുത്തിടെ ഇദ്ദേഹം ഒരു അഭിമുഖം നൽകിയിരുന്നു. ബാലകൃഷ്ണ ആയിരുന്നു അവതാരകനായി ഈ പരിപാടിയിൽ എത്തിയത്. തനിക്ക് ജീവിതത്തിൽ വിഷാദരോഗം അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് ആ പരിപാടിയിൽ പവൻ കല്യാൺ പറഞ്ഞത്. പതിനേഴാമത്തെ വയസ്സിൽ നടന്ന സംഭവവും താരം പരിപാടിയിൽ വിശദീകരിച്ചു.
ഇദ്ദേഹത്തിൻറെ സഹോദരനാണ് ചിരഞ്ജീവി. ചിരഞ്ജീവിയുടെ കയ്യിൽ ഒരു തോക്ക് ഉണ്ട്. ഈ തോക്ക് ഉപയോഗിച്ചാണ് താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. ധാരാളം ആരോഗ്യപ്രശ്നങ്ങൾ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതിൻറെ കൂടെ പരീക്ഷാസമ്മർദ്ദം കൂടി ആയതോടെ ഇദ്ദേഹത്തിൻറെ മാനസികാരോഗ്യം വലിയ രീതിയിൽ ബാധിക്കപ്പെട്ടു.
വിഷാദരോഗവുമായുള്ള പോരാട്ടം വളരെ കഠിനമായിരുന്നു എന്നും പക്ഷേ അതിനെതിരെ പോരാടുവാൻ തീരുമാനിച്ചു എന്നും ആ സമയത്ത് തനിക്ക് ആസ്മ ഉണ്ടായിരുന്നു എന്നും അടിക്കടി ആശുപത്രിയിൽ പോകേണ്ടി വന്നതോടെ താൻ ഒറ്റപ്പെട്ടു എന്നുമാണ് താരം പറയുന്നത്.
സോഷ്യലി അത്ര ഇടപെടുന്ന വ്യക്തി അല്ലായിരുന്നു താൻ. പതിനേഴാമത്തെ വയസ്സിൽ പരീക്ഷയുടെ സമ്മർദ്ദം കൂടി വന്നപ്പോൾ വിഷാദരോഗം കൂടി എന്നും ആ സമയത്ത് എൻറെ ചേട്ടൻ വീട്ടിൽ ഇല്ലാത്ത സമയത്ത് അദ്ദേഹത്തിൻറെ ലൈസൻസ് ഉള്ള റിവോൾവർ എടുത്ത് സ്വയം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതും ഞാൻ ഓർക്കുന്നു .ഇദ്ദേഹത്തിൻറെ സഹോദരൻ നാഗബാബുവും ഭാര്യ സഹോദരി സുരേഖയും ചേർന്നായിരുന്നു ഇദ്ദേഹത്തെ രക്ഷിച്ചത്.
എനിക്ക് വേണ്ടി നീ ജീവിക്കണം എന്നായിരുന്നു ചിരഞ്ജീവി പറഞ്ഞത്. നീ ഒന്നും ചെയ്തില്ലെങ്കിലും കുഴപ്പമില്ല പക്ഷെ ജീവിക്കണം എന്നായിരുന്നു ചിരഞ്ജീവി പറഞ്ഞത് എന്നാണ് പവൻ കല്യാൺ പറയുന്നത്. എന്തായാലും വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണ് എങ്കിലും ഇദ്ദേഹം ആദ്യമായിട്ടാണ് ഒരു അഭിമുഖത്തിൽ ഇത് തുറന്നു പറയുന്നത്. അതേ സമയം ഇദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാർത്ത കണ്ടു പലരും ഇപ്പോൾ ആണ് ഇദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്ന് തെറ്റിദ്ധരിക്കുന്നുണ്ട്.
Content Highlight: Chiranjeevi said that you should live for me; Pawan Kalyan opens up about his health problem

































