---
title: "'അമ്മയായ ശേഷം അവള്‍ ആകെ മാറി,ഓടിനടന്ന് അഭിനയിച്ചിട്ട് കുറേക്കാലം വീട്ടില്‍ നില്‍ക്കുമ്പോള്‍ വിഷമമുണ്ടായിരുന്നു';തിരിച്ചുവരവിന് ഒരുങ്ങി നടി ആതിര മാധവ് "
english_title: "Actress Athira Madhav is all set to make a comeback"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95729/actress-athira-madhav-is-all-set-to-make-a-comeback"
published_at: "2023-02-08T22:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3da1ccd7b5_ATHIRA_AND_DIAYANA.jpg"
keywords: []
---

# 'അമ്മയായ ശേഷം അവള്‍ ആകെ മാറി,ഓടിനടന്ന് അഭിനയിച്ചിട്ട് കുറേക്കാലം വീട്ടില്‍ നില്‍ക്കുമ്പോള്‍ വിഷമമുണ്ടായിരുന്നു';തിരിച്ചുവരവിന് ഒരുങ്ങി നടി ആതിര മാധവ് 

> **Lead Summary:** **കു**ടുംബ വിളക്ക് എന്ന ഒറ്റ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ നടിയാണ് ആതിര മാധവ്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് ആതിര ഈ സീരിയല്‍ നിന്ന് പിന്മാറിയത്. എന്നാല്‍ താന്‍ പൂര്‍ണ്ണമായി പോകുന്നതല്ലെന്നും തിരിച്ചുവരും എന്ന് ആതിര പറഞ്ഞിരുന്നു.

## Article Content

**കു**ടുംബ വിളക്ക് എന്ന ഒറ്റ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ നടിയാണ് ആതിര മാധവ്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് ആതിര ഈ സീരിയല്‍ നിന്ന് പിന്മാറിയത്. എന്നാല്‍ താന്‍ പൂര്‍ണ്ണമായി പോകുന്നതല്ലെന്നും തിരിച്ചുവരും എന്ന് ആതിര പറഞ്ഞിരുന്നു.

ഇന്ന് ഒരു അമ്മ കൂടിയാണ് ആതിര. തന്റെ കുഞ്ഞിനൊപ്പം ഉള്ള വിശേഷങ്ങള്‍ പങ്കുവെച്ച് നടി എത്താറുണ്ട്. ഈ അടുത്ത് സ്റ്റാര്‍ മാജിക് വേദിയില്‍ അതിഥിയായി ആതിര എത്തിയിരുന്നു. താന്‍ തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണെന്നും അപ്പോഴാണ് തനിക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചതെന്ന് താരം പറഞ്ഞു.ഓടിനടന്ന് അഭിനയിച്ചിട്ട് കുറേക്കാലം വീട്ടില്‍ നില്‍ക്കുമ്പോള്‍ വിഷമമുണ്ടായിരുന്നു. ഇപ്പോള്‍ കുഞ്ഞിന് 9 മാസമായി. ആറ്റുനോറ്റുണ്ടായൊരുണ്ണി എന്ന പാട്ടാണ് മകനെ ഉറക്കുമ്പോള്‍ പാടാര്‍ ആതിര പറഞ്ഞു.

അതേസമയം ആതിരയുടെ അടുത്ത സുഹൃത്താണ് നടി ഡയാന. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം പ്രേക്ഷകര്‍ക്ക് നന്നായിത്തന്നെ അറിയാം. എന്തിനും ഒറ്റക്കെട്ടായി ആണ് ആതിരയും ഡയാനയും നില്‍ക്കാര്‍. ആതിരയുടെ കുഞ്ഞിനെ കാണാനെല്ലാം ഡയാന എത്തിയിരുന്നു. എന്നാല്‍ അമ്മയായ ശേഷം അവള്‍ ആകെ മാറിയെന്ന് ഡയാന പറയുന്നത്.

സാധാരണ ഒരു പ്രസവം കഴിയുമ്പോഴേക്കും സ്ത്രീകളില്‍ മാറ്റമുണ്ടാവാര്‍ പതിവാണ്. അതേസമയം ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി. തന്റെ അഭിനയ മോഹത്തെ കുറിച്ച് ആതിര സംസാരിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കണം എന്നത് തന്നെയാണ് ആതിരയുടെ ആഗ്രഹം. നേരത്തെ ഒരു ചിത്രത്തില്‍ ചെറിയൊരു കഥാപാത്രത്തെയും താരം അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/95729/actress-athira-madhav-is-all-set-to-make-a-comeback)