---
title: "'ഒറ്റ ഫ്രെയിമില്‍ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍' -വൈറൽ ചിത്രം കാണാം "
english_title: "'Two superstars in one frame' -Viral picture is seen"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95728/two-superstars-in-one-frame-viral-picture-is-seen"
published_at: "2023-02-08T22:32:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3d5f3c52fa_mohanlal.jpg"
keywords: []
---

# 'ഒറ്റ ഫ്രെയിമില്‍ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍' -വൈറൽ ചിത്രം കാണാം 

> **Lead Summary:** **നെ**ല്‍സണ്‍ സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം 'ജയിലര്‍' ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. മലയാളത്തില്‍ നിന്നും മോഹന്‍ലാലും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

## Article Content

**നെ**ല്‍സണ്‍ സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം 'ജയിലര്‍' ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. മലയാളത്തില്‍ നിന്നും മോഹന്‍ലാലും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്സ് നേരത്തെ പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ ഇരുവരും ഒന്നിച്ചു ഒരു ഫ്രെയിമില്‍ നില്‍ക്കുന്ന ചിത്രം പുറത്തുവന്നിരിക്കുകയാണ്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം വളരെ വേഗമാണ് വൈറലായത്.

ജയിലറിന്റെ ചിത്രീകരണത്തിനായി രജനീകാന്തും മലൈക്കോട്ടെ വാലിബന്റെ ചിത്രീകരണത്തിനായി മോഹന്‍ലാലും രാജസ്ഥാനിലെത്തിയപ്പോള്‍ എടുത്ത ചിത്രമാണിത്. മലൈക്കോട്ടെ വാലിബന്റെ നിര്‍മാതാക്കളിലൊരാളായ സെഞ്ചറി കൊച്ചുമോനും ഫോട്ടോയിലുണ്ട്. ആദ്യമായാണ് മോഹന്‍ലാലും രജനീകാന്തും ഒന്നിച്ചു ഒരു സിനിമ ചെയ്യുന്നത്.

നേരത്തെ രജനീകാന്ത് ചിത്രം ശിവാജിയിലേക്ക് മോഹന്‍ലാലിനെ ക്ഷണിച്ചുവെങ്കിലും അത് നടന്നില്ല. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തില്‍ എത്തുന്നത്. തമന്നയാണ് നായിക. അനിരുദ്ധ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ചെയ്യുന്നത്. 2023 ഏപ്രില്‍ 14ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/95728/two-superstars-in-one-frame-viral-picture-is-seen)