---
title: "മലയാളികളുടെ പ്രിയപ്പെട്ട നടിയുടെ മകള്‍, ചിത്രത്തില്‍ കാണുന്ന ഈ താരപുത്രി ആരാണെന്ന് മനസിലായോ ? "
english_title: "Do you understand who this actress in the picture is?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95725/do-you-understand-who-this-actress-in-the-picture-is"
published_at: "2023-02-08T22:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3d4e0b2221_DEVAYANI_DAUGHTER_F.jpg"
keywords: []
---

# മലയാളികളുടെ പ്രിയപ്പെട്ട നടിയുടെ മകള്‍, ചിത്രത്തില്‍ കാണുന്ന ഈ താരപുത്രി ആരാണെന്ന് മനസിലായോ ? 

> **Lead Summary:** **ചി**ല സെലിബ്രിറ്റികളുടെ കുഞ്ഞുനാളിലെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. എന്നാല്‍ അത്ര പെട്ടെന്ന് ഈ മുഖം പ്രക്ഷകര്‍ക്ക് പിടികിട്ടാര്‍ ഇല്ല. ചില നടിമാരുടെ മക്കളുടെ ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ എത്താറുണ്ട്.

## Article Content

**ചി**ല സെലിബ്രിറ്റികളുടെ കുഞ്ഞുനാളിലെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. എന്നാല്‍ അത്ര പെട്ടെന്ന് ഈ മുഖം പ്രക്ഷകര്‍ക്ക് പിടികിട്ടാര്‍ ഇല്ല. ചില നടിമാരുടെ മക്കളുടെ ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ എത്താറുണ്ട്.

ഇപ്പോഴിതാ അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയ ഒരു ഫോട്ടോ കണ്ട് ഇത് ആരുടെ മകളാണ് എന്ന ചിന്തയിലാണ് പ്രേക്ഷകര്‍. ചിത്രത്തിലുള്ളത് മലയാളികളുടെ പ്രിയപ്പെട്ട നടി ദേവയാനിയുടെ മകളാണ്.

എന്നാല്‍ ഒറ്റനോട്ടത്തില്‍ ആളെ പ്രേക്ഷകര്‍ക്ക് പിടികിട്ടിയില്ല എന്ന് തന്നെ പറയാം. ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒത്തിരി കഥാപാത്രം മലയാളികള്‍ക്ക് സമ്മാനിച്ച നടിയാണ് ദേവയാനി.

വ്യത്യസ്തമാര്‍ന്ന നിരവധി റോളുകള്‍ ദേവയാനി ചെയ്തിട്ടുണ്ട്. ഇടയ്ക്ക് അഭിനയത്തില്‍ നിന്ന് മാറിനിന്നെങ്കിലും ശക്തമായി തിരിച്ചുവരവ് തന്നെയാണ് നടി നടത്തിയത്. ആദ്യം ദേവയാനി അഭിനയിച്ച് പുറത്തിറങ്ങിയത് മലയാള ചിത്രമാണ്.

സംവിധായകന്‍ രാജകുമാറിനെയാണ് നടി വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം ആണ് ഇരുവരും ഒന്നിച്ചത്.വീട്ടുകാരുടെ സമ്മതമില്ലാതെ ആയിരുന്നു ആ വിവാഹം.

2001 ലാണ് ഇവര്‍ ഒളിച്ചോടി വിവാഹം കഴിച്ചത്. ഇന്ന് മനോഹരമായ ദാമ്പത്യജീവിതം നയിക്കുന്നു ഇവര്‍. ഇനിയാ, പ്രിയങ്ക എന്നീ രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/95725/do-you-understand-who-this-actress-in-the-picture-is)