---
title: "ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ ആയിരുന്നില്ല; തന്റെ പുതിയ  ലുക്കിനെ കുറിച്ച് നടി "
english_title: "I didn't mean it this way; The actress talks about her new look"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95651/i-didnt-mean-it-this-way-the-actress-talks-about-her-new-look"
published_at: "2023-02-08T16:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e382e48608a_prayaga_martin.jpg"
keywords: []
---

# ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ ആയിരുന്നില്ല; തന്റെ പുതിയ  ലുക്കിനെ കുറിച്ച് നടി 

> **Lead Summary:** മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് പ്രയാഗ മാര്‍ട്ടിൻ . താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ അറിയാൻ ആരാധകർക്ക് വളരെയേറെ താല്പര്യം ആണ് .

## Article Content

മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് പ്രയാഗ മാര്‍ട്ടിൻ . താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ അറിയാൻ ആരാധകർക്ക് വളരെയേറെ താല്പര്യം ആണ് .

 ഈ അടുത്ത് നടിയുടെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. നിമിഷനേരം കൊണ്ടാണ് ഇതെല്ലാം വൈറല്‍ ആയത്. കിടിലന്‍ ലുക്കിലാണ് പുതിയ ചിത്രത്തില്‍ പ്രയാഗ എത്തിയത്.

ഇപ്പോഴിതാ അതേക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി. താന്‍ ശരിക്കും ഉദ്ദേശിച്ച കളര്‍ ആയിരുന്നില്ല മുടിക്ക് അടിച്ചത്. എന്നാല്‍ അടിച്ചു വന്നപ്പോള്‍ അങ്ങനെയായി പോയതാണെന്ന് പ്രയാഗ പറഞ്ഞു.

സിനിമയില്‍ നിന്നും കുറച്ചു നാള്‍ ബ്രെയ്ക്ക് എടുത്തപ്പോള്‍ എനിക്ക് വേണ്ടത് ഞാന്‍ ചെയ്തു. ബ്രെയ്ക്ക് എടുക്കുമ്പോള്‍ നമുക്ക് എന്ത് വേണം എങ്കിലും ചെയ്യാമല്ലോ. ഒരു സിനിമയും ഞാന്‍ ഇപ്പോള്‍ കമ്മിറ്റ്‌ചെയ്തിട്ടുമില്ലെന്ന് നടി പറഞ്ഞു.

2009ല്‍ സാഗര്‍ എലിയാസ് ജാക്കി റീലോഡഡ് എന്ന ചിത്രത്തിലൂടെ ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചു കൊണ്ട് അരങ്ങേറ്റം നടത്തിയ പ്രയാഗാ, പിസാസു എന്ന തമിഴ് ചിത്രത്തിന് ശേഷം പ്രശസ്തിയിലേക്ക് ഉയര്‍ന്നു. ശേഷം ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിച്ച 2016-ല്‍ പുറത്തിറങ്ങിയ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ആദ്യ മലയാള മുഴുനീള സിനിമയിലൂടെ നായികയായി അഭിനയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/95651/i-didnt-mean-it-this-way-the-actress-talks-about-her-new-look)