---
title: "അനക്കോണ്ട കുഞ്ഞുങ്ങൾക്കൊപ്പം കളിക്കുന്ന മൃഗശാല ജീവനക്കാരൻ; വൈറൽ വീഡിയോ കാണാം "
english_title: "A zookeeper playing with baby anacondas; Watch the viral video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95638/a-zookeeper-playing-with-baby-anacondas-watch-the-viral-video"
published_at: "2023-02-08T16:03:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e37aef22d61_snake.jpg"
keywords: []
---

# അനക്കോണ്ട കുഞ്ഞുങ്ങൾക്കൊപ്പം കളിക്കുന്ന മൃഗശാല ജീവനക്കാരൻ; വൈറൽ വീഡിയോ കാണാം 

> **Lead Summary:** **പാ**മ്പ് നമുക്ക് ഒരു ഭീകരജീവി തന്നെയാണ്. അത് എത്ര ചെറുതായാലും വലുതായാലും. അല്പം ഭയത്തോടെയല്ലാതെ പാമ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോലും പലപ്പോഴും നമുക്ക് കേട്ടിരിക്കാൻ ആവില്ല.

## Article Content

**പാ**മ്പ് നമുക്ക് ഒരു ഭീകരജീവി തന്നെയാണ്. അത് എത്ര ചെറുതായാലും വലുതായാലും. അല്പം ഭയത്തോടെയല്ലാതെ പാമ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോലും പലപ്പോഴും നമുക്ക് കേട്ടിരിക്കാൻ ആവില്ല.

സാമൂഹിക മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ജെയ് ബ്രൂവർ എന്ന മൃഗശാല സൂക്ഷിപ്പുകാരൻ കഴിഞ്ഞദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആരെയും ഒന്ന് ഭയപ്പെടുത്തും.

ഒരു പെട്ടി നിറയെ അനക്കോണ്ട പാമ്പിൻ കുഞ്ഞുങ്ങളുമായി കളിക്കുന്നതിന്റെ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള അദ്ദേഹത്തിൻറെ ഈ വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ കണ്ടത് 2 ലക്ഷത്തിലധികം ആളുകളാണ്.

തെക്കേ അമേരിക്കയിലെ ഒരു മൃഗശാലയിൽ ജനിച്ച അനക്കോണ്ടയുടെ കുഞ്ഞുങ്ങൾ ആണ് ഇവ. മഞ്ഞ അനക്കോണ്ട വിഭാഗത്തിൽ പെട്ടതാണെന്നും അതുകൊണ്ടുതന്നെ പച്ച അനക്കോണ്ട പോലെ ഭീകരൻ ആയിരിക്കില്ലെന്നും അദ്ദേഹം വീഡിയോയോട് ഒപ്പം ചേർത്തിരിക്കുന്ന കുറിപ്പിൽ പറയുന്നുണ്ട്.

പച്ച അനക്കോണ്ടകൾക്ക് 25 അടി വരെ നീളമുണ്ടായിരിക്കുമെന്നും എന്നാൽ മഞ്ഞ അനക്കോണ്ടകൾ 10 മുതൽ 12 അടി വരെ മാത്രമേ വളരുകയുള്ളൂ എന്നും ഇദ്ദേഹം പറയുന്നു. കൂടാതെ ഇവയ്ക്ക് ഒറ്റപ്രസവത്തിൽ 60 കുഞ്ഞുങ്ങൾ വരെ ഉണ്ടാവും.

### Related Links & Sources
- [Original Story Source](https://moviemax.in/news/95638/a-zookeeper-playing-with-baby-anacondas-watch-the-viral-video)