---
title: "പ്രഭാസ്-കൃതി സനോന്‍ വിവാഹ നിശ്ചയം മാല്‍ഡിവ്‌സില്‍? റിപ്പോര്‍ട്ട്"
english_title: "Now the reports related to the engagement of both of them have come out."
publisher: "moviemax.in"
canonical_url: "https://moviemax.in/news/95624/now-the-reports-related-to-the-engagement-of-both-of-them-have-come-out"
published_at: "2023-02-08T15:25:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e371d2a38c8_prabhas.jpg"
keywords: []
---

# പ്രഭാസ്-കൃതി സനോന്‍ വിവാഹ നിശ്ചയം മാല്‍ഡിവ്‌സില്‍? റിപ്പോര്‍ട്ട്

> **Lead Summary:** പ്രഭാസും കൃതി സനോണും ഡേറ്റിംഗിലാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.

## Article Content

പ്രഭാസും കൃതി സനോണും ഡേറ്റിംഗിലാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.

അടുത്ത ആഴ്ച മാല്‍ഡിവ്‌സില്‍ വെച്ച് വിവാഹ നിശ്ചയം ഔദ്യോഗികമായി നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘ആദിപുരുഷ്’ എന്ന സിനിമയ്ക്ക് ശേഷമുള്ള ഇരുവരുടെയും അടുപ്പം പലപ്പോഴായി ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയായിരുന്നു.

കൃതി സനോന്റെ സുഹൃത്തും നടനുമായ വരുണ്‍ ധവാന്‍ കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയില്‍ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നു. ഈ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/95624/now-the-reports-related-to-the-engagement-of-both-of-them-have-come-out)