---
title: "ഇവനെ ഒന്ന് പ്രേതം ആയിട്ട് ആലോചിച്ചു നോക്കിയേ, പേടിച്ചു ചാവില്ലേ? നടനെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചു സൗബിൻ!"
english_title: "Think of him as a ghost, won't you be scared to death? Soubin spoke insultingly to the actor!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95550/think-of-him-as-a-ghost-wont-you-be-scared-to-death-soubin-spoke-insultingly-to-the-actor"
published_at: "2023-02-08T11:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e33dee3f102_soubin.jpg"
keywords: []
---

# ഇവനെ ഒന്ന് പ്രേതം ആയിട്ട് ആലോചിച്ചു നോക്കിയേ, പേടിച്ചു ചാവില്ലേ? നടനെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചു സൗബിൻ!

> **Lead Summary:** തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന സിനിമയാണ് രോമാഞ്ചം. ഹൊറർ കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയാണ് ഇത്. സിനിമയിലെ വൺ ലൈനർ കോമഡികൾ എല്ലാം തന്നെ വലിയ രീതിയിൽ വർക്ക് ആയിട്ടുണ്ട് എന്ന് മാത്രമല്ല അതിനുമുകളിൽ നൽകുന്ന അഭിനേതാക്കളുടെ പെർഫോമൻസ് ആണ് നമ്മൾ കാണുന്നത് സിനിമയിൽ.

## Article Content

തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന സിനിമയാണ് രോമാഞ്ചം. ഹൊറർ കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയാണ് ഇത്. സിനിമയിലെ വൺ ലൈനർ കോമഡികൾ എല്ലാം തന്നെ വലിയ രീതിയിൽ വർക്ക് ആയിട്ടുണ്ട് എന്ന് മാത്രമല്ല അതിനുമുകളിൽ നൽകുന്ന അഭിനേതാക്കളുടെ പെർഫോമൻസ് ആണ് നമ്മൾ കാണുന്നത് സിനിമയിൽ.

സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് എബിൻ ബിനോ എന്നു പറയുന്ന നടനാണ്. ഒതളങ്ങ തുരുത്ത് എന്ന വെബ് സീരീസിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്മാരിൽ ഒരാളാണ് ഇദ്ദേഹം.

സിനിമയിൽ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് ഇദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിൻറെ പ്രകടനം വളരെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഇപ്പോൾ ഈ സിനിമയുടെ പ്രമോഷൻ പരിപാടികളുമായി രണ്ടാഴ്ച മുൻപ് മനോരമ ന്യൂസിന് സിനിമയിലെ അഭിനേതാക്കൾ നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്.

ഇതിൽ എബിൻ എന്ന സൗബിൻ പരിഹസിക്കുന്ന രീതിയിൽ സംസാരിക്കുന്നുണ്ട് എന്നതാണ് ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായി മാറിയിരിക്കുന്നത്. എബിൻ എന്ന വ്യക്തിയുടെ രൂപത്തെയും നിറത്തെയും അപമാനിച്ചുകൊണ്ട് ആണ് സൗബിൻ സംസാരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

> “ഇവനെ ഒന്ന് ആലോചിച്ചു നോക്കിയേ, പ്രേതം ആയിട്ട് വന്നാൽ, പേടിച്ചു ചാവില്ലേ? ശരിക്കും ഈ പടത്തിൽ ലുക്ക് വെച്ചിട്ട് ആരായിരിക്കും പ്രേതം?” – ഇത്രയും പറഞ്ഞ ശേഷമാണ് സൗബിൻ എബിൻ ബിനോയെ ചൂണ്ടിക്കാണിച്ചത്. സൗബിൻ ഈ നടത്തിയ പ്രസ്താവന വളരെ മോശമായിപ്പോയി എന്നും പെരുമാറ്റം ഒരു ഉത്തരവാദിത്വമുള്ള വ്യക്തിക്ക് ചേർന്നതല്ല എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/95550/think-of-him-as-a-ghost-wont-you-be-scared-to-death-soubin-spoke-insultingly-to-the-actor)