---
title: "ഒട്ടും എളുപ്പമല്ലായിരുന്നു ഇതൊന്നും, എനിക്ക് അദ്ദേഹത്തോട് ഒരു ഇടപാട് ഉണ്ട്; മേതിൽ ദേവിക"
english_title: "Now Devika is talking about her married life."
publisher: "moviemax.in"
canonical_url: "https://moviemax.in/news/95513/now-devika-is-talking-about-her-married-life"
published_at: "2023-02-08T09:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e318c2f0dd5_methil_devika_and_mukesh.jpg"
keywords: []
---

# ഒട്ടും എളുപ്പമല്ലായിരുന്നു ഇതൊന്നും, എനിക്ക് അദ്ദേഹത്തോട് ഒരു ഇടപാട് ഉണ്ട്; മേതിൽ ദേവിക

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മേതിൽ ദേവിക. മോഹിനിയാട്ടം കലാകാരിയായ ഇവർ ഒരു നൃത്ത അധ്യാപിക കൂടിയാണ്. മുകേഷിനെ വിവാഹം ചെയ്തതോടെ ആണ് ഇവർ മാധ്യമശ്രദ്ധ നേടിയത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മേതിൽ ദേവിക. മോഹിനിയാട്ടം കലാകാരിയായ ഇവർ ഒരു നൃത്ത അധ്യാപിക കൂടിയാണ്. മുകേഷിനെ വിവാഹം ചെയ്തതോടെ ആണ് ഇവർ മാധ്യമശ്രദ്ധ നേടിയത്.

2013 വർഷത്തിലായിരുന്നു ഇവരുടെ വിവാഹം. അടുത്തിടെ ഇരുവരും തമ്മിൽ വിവാഹമോചനം നേടുകയും ചെയ്തു. ഇപ്പോൾ തന്റെ ദാമ്പത്യ ജീവിതങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ദേവിക.

> “റിലേഷൻഷിപ്പുകളെ കുറിച്ച് പറയുവാൻ ഞാൻ ആരുമല്ല. കാരണം ഞാൻ അതിൽ പരാജയപ്പെട്ട വ്യക്തിയാണ്. രണ്ടുതവണ വിവാഹം ചെയ്യുക എന്നു വെച്ചാൽ രണ്ടുതവണ ജനിക്കുന്നതിന് തുല്യമാണ്. രണ്ട് ജീവിതമാണ് ഇത് രണ്ടും.

ഒരു സ്ത്രീ നൽകുമ്പോൾ അവളുടെ ജീവിതം പൂർണമായും നൽകും. ഒരു ജന്മത്തിൽ തന്നെ രണ്ടു തവണ അത് കൈകാര്യം ചെയ്യാൻ പറ്റാതെ വരും. അത്തരത്തിൽ എനിക്ക് അത് വലിയ ആഘാതം ആയിരുന്നു” – ദേവിക പറയുന്നു.

> “എനിക്ക് ദൈവവുമായി ഒരു ഇടപാട് ഉണ്ട്. എപ്പോഴെങ്കിലും ഒരു ദിവസം അവിടെ എത്തുമ്പോൾ ഞാൻ ചോദിക്കും നിങ്ങൾ എനിക്ക് എല്ലാം നൽകി പക്ഷേ റിലേഷൻഷിപ്പുകളുടെ കാര്യത്തിൽ മാത്രം ഒരുപാട് കഷ്ടപ്പാടുകൾ ആണ് തന്നത് എന്നും അത് എന്തിനായിരുന്നു എന്നും. അതെനിക്ക് ദൈവത്തോട് ചോദിക്കാനുള്ളതാണ്.

ഒട്ടും എളുപ്പമല്ലായിരുന്നു ഇതൊന്നും അതുകൊണ്ടുതന്നെ ഒന്നിലധികം ബന്ധങ്ങൾ ഒന്നും ഞാൻ ആർക്കും ഉപദേശമായി നൽകാറില്ല.

നിങ്ങൾ ഡേറ്റ് ചെയ്യുകയോ എന്തുമായിക്കൊള്ളൂ. നമ്മുടെ സിസ്റ്റത്തിൽ അങ്ങനെയില്ല. വിവാഹശേഷം ആയിരിക്കും മിക്ക പ്രശ്നങ്ങളും ആരംഭിക്കുന്നത്. വിവാഹത്തിനു മുമ്പ് പൂർണമായി ഉറപ്പില്ലെങ്കിൽ അതിന് മുതിരരുത്.

നമ്മുടെ സിസ്റ്റത്തിൽ ഒരു ആൺകുട്ടിയുടെ സീരിയസ് ആയി സംസാരിച്ചാൽ പിന്നെ അയാൾ ആയിരുന്നു ഏക ആള്. ഞാൻ സംസാരിച്ചിരുന്ന ഏക വ്യക്തി രാജീവ് ആയിരുന്നു, അതുകൊണ്ട് ഞാൻ കരുതിയത് അത് വിവാഹത്തിലാണ് അവസാനിക്കേണ്ടത് എന്നാണ്. അങ്ങനെ തന്നെയായിരുന്നു മുകേഷേട്ടന്റെ കാര്യത്തിലും” – ദേവിക കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/95513/now-devika-is-talking-about-her-married-life)