സിദ്ധാർത്ഥ് മൽഹോത്ര-കിയാര അദ്വാനി വിവാഹം; ചിത്രങ്ങൾ പുറത്ത്

സിദ്ധാർത്ഥ് മൽഹോത്ര-കിയാര അദ്വാനി വിവാഹം; ചിത്രങ്ങൾ പുറത്ത്
Feb 7, 2023 10:28 PM | By Vyshnavy Rajan

ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയും വിവാഹിതരായി, ചിത്രങ്ങൾ പുറത്ത്.  രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ഫെബ്രുവരി 4 മുതല്‍ ആരംഭിച്ച ചടങ്ങുകളുടെ തുടര്‍ച്ചയായാണ് ഇന്ന് വിവാഹം നടന്നത്.

ഹല്‍ദി, മെഹന്ദി, സംഗീത് ചടങ്ങുകള്‍ക്ക് പിന്നാലെയാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ജയ്‍സാല്‍മീറിലെ സൂര്യഗഡ് ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍. പരമ്പരാഗത ചടങ്ങുകളോടെ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

ഷാഹിദ് കപൂര്‍, ഭാര്യ മിര രജ്‍പുത്, കരണ്‍ ജോഹര്‍, അര്‍മാന്‍ ജെയിന്‍, ഭാര്യ അനിസ മല്‍ഹോത്ര, ജൂഹ് ചൌള, ഭര്‍ത്താവ് ജയ് മെഹ്‍ത, ഇഷ അംബാനി തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ലസ്റ്റ് സ്റ്റോറീസ് എന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രത്തിന്‍റെ പാക്കപ്പ് പാര്‍ട്ടിയില്‍ വച്ച് ആരംഭിച്ച പരിചയമാണ് ഇരുവര്‍ക്കുമിടയിലെ പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമൊക്കെ നീണ്ടത്. ഷെര്‍ഷ എന്ന സിനിമയിലും പിന്നീട് ഇരുവരും ഒരുമിച്ച് അഭിനയിച്ചു.


മാസങ്ങൾക്ക് മുൻപ് സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരാകുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ താരങ്ങൾ ഔദ്യോ​ഗികമായി പ്രതികരിച്ചിരുന്നില്ല. രശ്മിക മന്ദാനയ്‌ക്കൊപ്പമുള്ള മിഷൻ മജ്‌നു സിനിമയുടെ പ്രൊമോഷനിടെ താന്‍ ഈ വർഷം വിവാഹിതനാകും എന്ന് സിദ്ധാർത്ഥ് അറിയിച്ചിരുന്നു.

പിന്നാലെയാണ് കിയാര ആയിരിക്കും വധുവെന്ന പ്രചാരണങ്ങൾ വീണ്ടും ബിടൗണിൽ പ്രത്യക്ഷപ്പെട്ടത്. ഒടുവിൽ ഇക്കാര്യം താരങ്ങൾ ഔദ്യോ​ഗികമായി സ്ഥിരീകരിക്കുകയായിരുന്നു. വിവാഹത്തിലേക്ക് ഏകദേശം 100 അതിഥികൾക്ക് 80 മുറികളും മെഴ്‌സിഡസ് ബെൻസ്, ജാഗ്വാർ, ബിഎംഡബ്ല്യു എന്നിവയുൾപ്പെടെ 70 ആഡംബര കാറുകളും ബുക്ക് ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


വരുണ്‍ ധവാന്‍ നായകനായി എത്തിയ ജഗ്‍ജഗ് ജീയോ ആണ് കിയാരയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. അതേസമയം മിഷന്‍ മജ്‍നുവാണ് സിദ്ധാർത്ഥിന്റേതായി അവസാനമെത്തിയ ചിത്രം. ജനുവരി 20 ന് നെറ്റ്ഫ്ലിക്സ് റിലീസ് ആയാണ് ഈ ചിത്രം എത്തിയത്.

Sidharth Malhotra-Kiara Advani Marriage; Pictures are out

Next TV

Related Stories
#tamannabhatia | ഐപിഎൽ സംപ്രേഷണം; നടി തമന്നയ്ക്ക് നോട്ടിസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

Apr 25, 2024 10:54 AM

#tamannabhatia | ഐപിഎൽ സംപ്രേഷണം; നടി തമന്നയ്ക്ക് നോട്ടിസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരും...

Read More >>
#SalmanKhan | സൽമാൻ ഖാന്റെ വീടിന് നേരെയുള്ള വെടിവെയ്പ്; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ; താപി നദിയിൽ നിന്ന് തോക്ക് കണ്ടെടുത്തു

Apr 25, 2024 07:17 AM

#SalmanKhan | സൽമാൻ ഖാന്റെ വീടിന് നേരെയുള്ള വെടിവെയ്പ്; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ; താപി നദിയിൽ നിന്ന് തോക്ക് കണ്ടെടുത്തു

ഇതിനിടെ പ്രതികൾ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയിൽ നിന്ന് കണ്ടെടുത്തിരുന്നു. തോക്കും 17 തിരകളുമാണ് കണ്ടെടുത്തത്. എന്നാൽ ഇരുവരുടെയും മൊബൈൽ...

Read More >>
#norafatehi  | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും!  ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

Apr 23, 2024 08:40 PM

#norafatehi | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും! ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

പാപ്പരാസികള്‍ നോറയുടെ പിന്നാലെ തന്നെ എപ്പോഴുമുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ പാപ്പരാസി കള്‍ച്ചറിനെക്കുറിച്ച് മനസ് തുറക്കുകയാണ്...

Read More >>
#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

Apr 23, 2024 09:34 AM

#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

ഇവർ നൽകിയ ക്വട്ടേഷനെത്തുടർന്നാണ് പ്രതികൾ ബാന്ദ്രയിലെ സൽമാന്റെ വസതിയായ ഗ്യാലക്സി അപ്പാർട്മെന്റിനു നേരെ വെടിയുതിർത്തതെന്നാണ് പൊലീസിന്റെ...

Read More >>
#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

Apr 18, 2024 04:59 PM

#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വോട്ടു ചെയ്യണമെന്ന് രൺവീർ അഭ്യർത്ഥിക്കുന്നതായാണ്...

Read More >>
#soundaryajagadish | പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

Apr 15, 2024 05:59 PM

#soundaryajagadish | പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല, കാരണം എന്തെന്ന് പെട്ടെന്ന് പറയാൻ...

Read More >>
Top Stories










News Roundup