---
title: "ഭർത്താവിന്റെ മുന്നിൽ വച്ച് ഹൻസിക മുൻ കാമുകനായ ചിമ്പുവിനെ കുറിച്ച് പറഞ്ഞത് കേട്ടോ? അപ്പോൾ ഭർത്താവിന് എന്താണ് ഒരു വിലയെന്ന് കമന്റുകൾ "
english_title: "Hansika spoke about her ex-boyfriend Chimbu in front of her husband"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95452/hansika-spoke-about-her-ex-boyfriend-chimbu-in-front-of-her-husband"
published_at: "2023-02-07T21:46:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e27a1779572_hansika_f.jpg"
keywords: []
---

# ഭർത്താവിന്റെ മുന്നിൽ വച്ച് ഹൻസിക മുൻ കാമുകനായ ചിമ്പുവിനെ കുറിച്ച് പറഞ്ഞത് കേട്ടോ? അപ്പോൾ ഭർത്താവിന് എന്താണ് ഒരു വിലയെന്ന് കമന്റുകൾ 

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹൻസിക. നിരവധി തമിഴ് തെലുങ്ക് സിനിമകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്. മോഹൻലാൽ നായകനായി എത്തിയ വില്ലൻ എന്ന സിനിമയിലാണ് താരം നായികയായി എത്തിയത്.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹൻസിക. നിരവധി തമിഴ് തെലുങ്ക് സിനിമകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്. മോഹൻലാൽ നായകനായി എത്തിയ വില്ലൻ എന്ന സിനിമയിലാണ് താരം നായികയായി എത്തിയത്.

ഈ സിനിമയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. അടുത്തിടെ ആയിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. വ്യവസായിയായ സുഹൈൽ കതൂരിയ എന്ന വ്യക്തിയെ ആണ് താരം വിവാഹം. ഇപ്പോൾ ഭർത്താവിന്റെ മുന്നിൽ വച്ച് മുൻ കാമുകനെ കുറിച്ച് സംസാരിക്കുകയാണ് ഹൻസിക.നടൻ ചിമ്പു ആയിരുന്നു ഇവരുടെ മുൻപത്തെ കാമുകൻ.

> “എനിക്ക് മുൻപ് ഒരു ബന്ധം ഉണ്ടായിരുന്നു. അത് എല്ലാവരും അറിഞ്ഞതാണ്. അത് ആവർത്തിക്കണമെന്ന് എനിക്ക് ഇല്ലായിരുന്നു. അതിനിടയിലാണ് സുഹൈൽ എൻറെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. എന്റെ ജീവിതപങ്കാളി ആകുവാൻ പോകുന്ന വ്യക്തി. ഇനി എന്റെ ഒരു ബന്ധം പുറത്തറിയുകയാണ് എങ്കിൽ അത് ഞാൻ വിവാഹം ചെയ്യാൻ പോകുന്ന ആളോടൊപ്പം ഉള്ളത് ആയിരിക്കണം എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു” – ഹൻസിക പറയുന്നു.

ചിമ്പുവും ഹൻസികയും തമ്മിലുള്ള പ്രണയവാർത്ത വലിയ രീതിയിൽ തമിഴ് മാധ്യമങ്ങളിൽ നിറഞ്ഞുനിന്നതാണ്. വാല് എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്തായിരുന്നു ഇരുവരും തമ്മിൽ പരിചയത്തിൽ ആകുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. എന്നാൽ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതോടെ ഇരുവരും തമ്മിൽ വേർപിരിയുകയും ചെയ്തു. ഇരുവരും തമ്മിൽ വേർതിരിവാനുള്ള കാരണം എന്താണ് എന്നറിയില്ല എന്ന് മാത്രമല്ല ഇരുവരും അതിനെക്കുറിച്ച് സംസാരിച്ചിട്ടുമില്ല.

ചിമ്പുവിന്റെ മുൻ കാമുകിമാർ ആയിരുന്നു ഹൻസികയും നയൻതാരയും. രണ്ടുപേരുടെയും വിവാഹം അടുത്തിടെ കഴിഞ്ഞു എന്ന പ്രത്യേകതയും ഉണ്ട്. എങ്കിലും ചിമ്പുവിന്റെ വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്. നിധി അഗർവാൾ എന്ന നടിയുമായി താരം ഇപ്പോൾ പ്രണയത്തിലാണ് എന്നും ഉടൻതന്നെ ഇരുവരും വിവാഹിതരാകും എന്നും റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/95452/hansika-spoke-about-her-ex-boyfriend-chimbu-in-front-of-her-husband)