---
title: "ഞങ്ങളുടെ വിവാഹം നടക്കാന്‍ വേണ്ടി അവിടെ ചെന്ന് പ്രാര്‍ത്ഥിച്ചിരുന്നു; ദേവി ചന്ദന"
english_title: "The couple is now celebrating their 17th wedding anniversary."
publisher: "moviemax.in"
canonical_url: "https://moviemax.in/news/95447/the-couple-is-now-celebrating-their-17th-wedding-anniversary"
published_at: "2023-02-07T21:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e277c55eeb7_devi_chandana.jpg"
keywords: []
---

# ഞങ്ങളുടെ വിവാഹം നടക്കാന്‍ വേണ്ടി അവിടെ ചെന്ന് പ്രാര്‍ത്ഥിച്ചിരുന്നു; ദേവി ചന്ദന

> **Lead Summary:** സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുള്ള നടിയാണ് ദേവി ചന്ദന. ഒരു ഡാന്‍സര്‍ കൂടിയാണ് ഈ താരം. ഗായകന്‍ കിഷോര്‍ വര്‍മ്മയെയാണ് ദേവി വിവാഹം കഴിച്ചത്.

## Article Content

സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുള്ള നടിയാണ് ദേവി ചന്ദന. ഒരു ഡാന്‍സര്‍ കൂടിയാണ് ഈ താരം. ഗായകന്‍ കിഷോര്‍ വര്‍മ്മയെയാണ് ദേവി വിവാഹം കഴിച്ചത്.

ഏറെ നാളത്തെ പ്രണയത്തിനുശേഷം ആയിരുന്നു ഇരുവരും ഒന്നിച്ചത്. ഇന്ന് മികച്ച ജോഡികള്‍ കൂടിയാണ് ദേവിയും കിഷോറും. പല വേദിയില്‍ വച്ചും തങ്ങളുടെ പ്രണയകഥ ഇരുവരും പറഞ്ഞിരുന്നു. ഇപ്പോഴിതാ പതിനേഴാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് ദമ്പതികള്‍.

അമ്പലത്തില്‍ ഒക്കെ പോയി വളരെ ലളിതമായ ചടങ്ങോട് കൂടി ആയിരുന്നു ആഘോഷം. ചുരുക്കം ചില സുഹൃത്തുങ്ങളും കുടുംബാംഗങ്ങളും ആഘോഷത്തില്‍ പങ്കെടുത്തു. ഈ സന്തോഷ നിമിഷത്തില്‍ തങ്ങളുടെ പ്രണയകഥ വീണ്ടും താരങ്ങള്‍ പറഞ്ഞു.

പ്രണയം അതിശക്തമായി നില്‍ക്കുന്ന സമയത്ത് ആയിരുന്നു സ്വിറ്റ്‌സര്‍ലാന്‍ഡിലെ കറുത്ത മുത്തിയുടെ അടുത്ത് പോയി വിവാഹത്തെക്കുറിച്ച് പ്രാര്‍ത്ഥിച്ചത്. ഞങ്ങളുടെ വിവാഹം നടക്കണമെന്നായിരുന്നു രണ്ടുപേരും പ്രാര്‍ത്ഥിച്ചത്.

നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അത് തന്നെയാണ് സംഭവിച്ചത്. 17 വര്‍ഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടും. പതിനഞ്ചാം ആനിവേഴ്‌സറി ലോക്ക് ഡൗണ്‍ ആയിരുന്നു. മിക്ക ആനിവേഴ്‌സറിക്കും ഞങ്ങള്‍ രണ്ടും രണ്ടിടത്ത് ആയിരിക്കും. എന്നാല്‍ ഇന്നാണ് ഒന്നിച്ചു ആഘോഷിച്ചത്.

വിവാഹത്തിനു മുമ്പേ ഞങ്ങള്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പോയി, അവിടെ ഒരു പള്ളിയുണ്ട് കറുത്ത മുത്തി എന്നാണ് മാതാവിനെ വിളിക്കുന്നത്. അതിന്റെ പിന്നില്‍ ഒരു കഥയുണ്ടെന്ന് ദേവി ചന്ദന പറഞ്ഞു. ഞങ്ങളുടെ വിവാഹം നടക്കാന്‍ വേണ്ടി അവിടെ ചെന്ന് പ്രാര്‍ത്ഥിച്ചിരുന്നു. എല്ലാം കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ ഞങ്ങളുടെ വിവാഹം എല്ലാം വീട്ടില്‍ സെറ്റ് ആയിരുന്നു താരം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/95447/the-couple-is-now-celebrating-their-17th-wedding-anniversary)