---
title: "തന്റെ പേര് മാറ്റിയാതായി സംയുക്ത മേനോന്‍ , പുതിയ പേര് എന്തെന്ന് അറിയുമോ?"
english_title: "Samyukta Menon has not changed his name, do you know what his new name is?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95444/samyukta-menon-has-not-changed-his-name-do-you-know-what-his-new-name-is"
published_at: "2023-02-07T21:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e276038acd0_samyuktha_1.jpg"
keywords: []
---

# തന്റെ പേര് മാറ്റിയാതായി സംയുക്ത മേനോന്‍ , പുതിയ പേര് എന്തെന്ന് അറിയുമോ?

> **Lead Summary:** തീവണ്ടി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയ നടിയാണ് സംയുക്ത മേനോന്‍. തീവണ്ടിക്കു പിന്നാലെ കൈ നിറയെ സിനിമകളാണ് സംയുക്തക്ക് ലഭിച്ചത്. ഇപ്പോള്‍ ധനുഷിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് സംയുക്ത.

## Article Content

തീവണ്ടി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയ നടിയാണ് സംയുക്ത മേനോന്‍. തീവണ്ടിക്കു പിന്നാലെ കൈ നിറയെ സിനിമകളാണ് സംയുക്തക്ക് ലഭിച്ചത്. ഇപ്പോള്‍ ധനുഷിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് സംയുക്ത.

എന്നാല്‍ ഇതിനിടെ താന്‍ എടുത്ത പുതിയ തീരുമാനത്തെക്കുറിച്ച് പറയുകയാണ് സംയുക്ത . തന്റെ പേരില്‍ ചെറുതായി മാറ്റം വരുത്തിയതിനെ കുറിച്ചാണ് നടി പറഞ്ഞത്.പേരിനൊപ്പം ജാതിപ്പേരും ചേര്‍ക്കുന്നത് തനിയ്ക്ക് ഇഷ്ടമുള്ള കാര്യമല്ല എന്ന് സംയുക്ത പറയുന്നു. അതുകൊണ്ട് മേനോന്‍ എന്ന ജാതിപ്പേര് എടുത്ത് മാറ്റുകയാണ്.

സിനിമയിലേക്ക് താന്‍ വരുമ്പോള്‍ എന്റെ അതേ പേരില്‍ നേരത്തെ എസ്റ്റാബ്ലിഷ് ആയ ഒരു നടി ഉള്ളത് കൊണ്ട് മേനോന്‍ ചേര്‍ക്കാതെ നിര്‍വ്വാഹമില്ലായിരുന്നു. അതുകൊണ്ടാണ് സംയുക്ത മേനോന്‍ എന്ന് തന്നെ ചേര്‍ക്കപ്പെട്ടത്.

ഇനി അത് വേണ്ട എന്നാണ് നടി പറയുന്നത്. സെലിബ്രിറ്റികളുടെ കാര്യം എടുത്തു നോക്കിയാല്‍ നടി പാര്‍വതി തിരുവോത്ത് അടക്കം തന്റെ ജാതി പേരുമാറ്റിയാണ് തിരുവോത്ത് എന്ന കുടുംബ പേര് വെച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/95444/samyukta-menon-has-not-changed-his-name-do-you-know-what-his-new-name-is)