---
title: " താമസിക്കാൻ ആഗ്രഹിക്കുന്നത് ഈ നടനൊപ്പം, അന്നേരം ഞാനൊരു മോശം  വ്യക്തിയാകും; മനസ്സുതുറന്ന് നടി "
english_title: "Wanting to stay with this actor, then I'd be a bad person; An open-minded actress"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95443/wanting-to-stay-with-this-actor-then-id-be-a-bad-person-an-open-minded-actress"
published_at: "2023-02-07T21:20:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e2759adcbf5_malaika2.jpg"
keywords: []
---

#  താമസിക്കാൻ ആഗ്രഹിക്കുന്നത് ഈ നടനൊപ്പം, അന്നേരം ഞാനൊരു മോശം  വ്യക്തിയാകും; മനസ്സുതുറന്ന് നടി 

> **Lead Summary:** **ബോ**ളിവുഡിൽ ഏറെ ആരാധകരുള്ള നടിയാണ് ഇന്ന് മലൈക അറോറ. ബോളിവുഡിലെ ഫിറ്റ്നസ് ഫാഷൻ ഐക്കണായാണ് നടി അറിയപ്പെടുന്നത്. ഡാൻസറായി സിനിമയിൽ എത്തിയ മലൈക ഇന്ന് ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ്. യുവനടിമാരെ പോലും അസൂയപ്പെടുന്ന വിധത്തിലുള്ള ശരീരവും ഫിറ്റ്‌നസും കൊണ്ടൊക്കെയാണ് മലൈക തിളങ്ങി നിൽക്കുന്നത്. സോഷ്യല്‍ മീഡിയയിലും താരമാണ് മലൈക. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വര്‍ക്കൗട്ടിന്റെതായ ചിത്രങ്ങളൊക്കെ വൈറലായി മാറാറുണ്ട്.

## Article Content

**ബോ**ളിവുഡിൽ ഏറെ ആരാധകരുള്ള നടിയാണ് ഇന്ന് മലൈക അറോറ. ബോളിവുഡിലെ ഫിറ്റ്നസ് ഫാഷൻ ഐക്കണായാണ് നടി അറിയപ്പെടുന്നത്. ഡാൻസറായി സിനിമയിൽ എത്തിയ മലൈക ഇന്ന് ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ്. യുവനടിമാരെ പോലും അസൂയപ്പെടുന്ന വിധത്തിലുള്ള ശരീരവും ഫിറ്റ്‌നസും കൊണ്ടൊക്കെയാണ് മലൈക തിളങ്ങി നിൽക്കുന്നത്. സോഷ്യല്‍ മീഡിയയിലും താരമാണ് മലൈക. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വര്‍ക്കൗട്ടിന്റെതായ ചിത്രങ്ങളൊക്കെ വൈറലായി മാറാറുണ്ട്.

ബോളിവുഡിലെ പല മുൻനിര നായികമാരെക്കാളും ആരാധകർ ഇന്ന് മലൈകയ്ക്ക് ഉണ്ടെന്നതാണ് സത്യം. പല കാര്യങ്ങളിലും മറ്റു നായികമാരിൽ നിന്നെല്ലാം ഏറെ വ്യത്യസ്തയാണ് മലൈക. പ്രണയത്തിന്റെ കാര്യത്തിലും മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിൽക്കുന്ന ആളാണ് നടി. ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ അർജുൻ കപൂറാണ് മലൈകയുടെ കാമുകൻ. പ്രണയത്തിന് പ്രായമൊരു പ്രശ്നമല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചവരാണ് ഇരുവരും.

നടൻ അര്‍ബാസ് ഖാനുമായി വേർപിരിഞ്ഞ ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. മലൈകയേക്കാള്‍ 12 വയസിന് ഇളയതാണ് അര്‍ജുന്‍ കപൂര്‍. ഇതിന്റെ പേരില്‍ തുടക്കം മുതല്‍ തന്നെ സാദാചാര ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് രണ്ടു പേർക്കും. വലിയ രീതിയിൽ പരിഹാസങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട് ഇവർക്ക്. മലൈകയും അര്‍ജുനും തമ്മിലുള്ള പ്രണയം അധികനാള്‍ മുന്നോട്ട് പോകില്ലെന്ന് ചിലര്‍ വിധിയെഴുതിയിരുന്നു. എന്നാല്‍ ട്രോളുകളേയും വിധിയെഴുത്തുകാരേയും നിശബ്ദരാക്കി കൊണ്ട് ഇപ്പോഴും അവർ ബന്ധം തുടരുകയാണ്. ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡികളാണ് ഇവർ. ഇടയ്ക്ക് ഇവർ വിവാഹിതരാകുന്നുവെന്നും വേർപിരിയുന്നുവെന്നും ഗോസിപ്പുകൾ ഉണ്ടായിരുന്നു.

മലൈകയ്‌ക്ക് അർജുനിൽ കുഞ്ഞ് ജനിക്കാൻ പോകുന്നു എന്ന് വരെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതെല്ലാം വെറും കിംവദന്തികൾ മാത്രമായി മാറുകയായിരുന്നു. ഇപ്പോഴിതാ, മലൈകയുടെ ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്. ബോളിവുഡ് ബബിൾ ലൈഫിന് തനിക്ക് ആരോടൊപ്പമാണ് താമസിക്കാൻ ആഗ്രഹമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മലൈക. അത് അർജുൻ കപൂർ അല്ലെന്നതാണ് ആരാധകരെ അമ്പരപ്പിക്കുന്ന കാര്യം. റാപിഡ് ഫയർ റൗണ്ടിൽ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു നടി. വിശദമായി വായിക്കാം.

സുഹൃത്തുക്കൾക്കും കുടുംബത്തിനും അറിയാവുന്ന തന്റെ നല്ലതും ചീത്തയുമായി സ്വഭാവം എന്താണെന്ന് ആയിരുന്നു ആദ്യ ചോദ്യം. ഭക്ഷണം കിട്ടിയില്ലെങ്കിൽ താൻ തന്നല്ലാതെയാകും എന്നാണ് മലൈക പറഞ്ഞത്. കൃത്യ സമയത്ത് തനിക്ക് ഭക്ഷണം കിട്ടണം. ഇല്ലെങ്കിൽ താനൊരു മോശം വ്യക്തിയാകും. താൻ എല്ലാത്തരം ഭക്ഷണങ്ങളും കഴിക്കാറുണ്ടെന്നും എല്ലാം ആസ്വദിക്കാറുണ്ടെന്നും അരി ഭക്ഷണത്തോടാണ് കൂടുതൽ താൽപര്യമെന്നും മലൈക പറഞ്ഞു.

ആരോടൊപ്പമാണ് താമസിക്കാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ഡാനിയൽ ക്രെയ്ഗ് എന്നായിരുന്നു മലൈകയുടെ മറുപടി. തനിക്ക് ഒരു ബോണ്ട് ഗേൾ ആകണമെന്നും മലൈക പറഞ്ഞു. ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് ഡാനിയൽ ക്രെയ്ഗ്. തനിക്കെതിരെ വരുന്ന ട്രോളുകളെ തമാശയായെടുത്ത് ചിരിക്കാറേയുള്ളു. സീരിയസായ ജീവിതത്തിൽ ഇങ്ങനെ എന്തെങ്കിലും കാണുമ്പോൾ ചിരിക്കുകയല്ലേ വേണ്ടതെന്നും മലൈക പറയുന്നു.

തന്നെ ഭയങ്കരമായി ബാധിക്കുന്ന ട്രോളുകളോട് അല്ലാതെ പ്രതികരിക്കേണ്ട കാര്യമില്ല. അങ്ങനെ ചെയ്യുന്നവരുണ്ട്. ഞാനും മുൻപ് പ്രതികരിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്നാണ് ഞാൻ കരുതുന്നത്. തെറ്റായ വാർത്തകൾ, ഇല്ലാ കഥകൾ പ്രചരിപ്പിക്കുന്നത് ആണ് തന്നെ കൂടുതൽ ബാധിക്കുന്നത്. അല്ലാതെ എന്റെ വസ്ത്രധാരണത്തെ കുറിച്ചോ നടത്തത്തെ കുറിച്ചോ വരുന്ന ട്രോളുകളൊന്നും പ്രശ്‌നമേയല്ല. എന്നെ സ്നേഹിക്കുന്നവർക്കോ എന്റെ മകനോ ഏതെങ്കിലും തരത്തിൽ വിഷമമാകുന്ന എന്തെങ്കിലും വരുമ്പോൾ മാത്രമേ അമ്മയെന്ന നിലയിൽ ഞാൻ പ്രതികരിക്കുകയുള്ളുവെന്നും മലൈക പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/95443/wanting-to-stay-with-this-actor-then-id-be-a-bad-person-an-open-minded-actress)