---
title: "പ്രണയം പുതപ്പിനോട്...കാമുകന്റെ മുന്നിൽവച്ച് പുതപ്പിനെ വിവാഹം കഴിച്ച് യുവതി; വൈറലായി വേറിട്ട പ്രണയം"
english_title: "A young woman married a blanket in front of her boyfriend"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95438/a-young-woman-married-a-blanket-in-front-of-her-boyfriend"
published_at: "2023-02-07T20:55:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e26d946e53f_bedsheet_wedding_3.jpg"
keywords: []
---

# പ്രണയം പുതപ്പിനോട്...കാമുകന്റെ മുന്നിൽവച്ച് പുതപ്പിനെ വിവാഹം കഴിച്ച് യുവതി; വൈറലായി വേറിട്ട പ്രണയം

> **Lead Summary:** **പ്ര**ണയത്തിന്റെ സ്വഭാവം മാറിമറിയുകയാണ്. പോളിഗാമി മുതൽ സോളോഗാമി വരെ അക്കൂട്ടത്തിലുണ്ട്. പക്ഷേ ഇവിടെ പ്രണയം മനുഷ്യനോടല്ല, പുതപ്പിനോടാണ്!

## Article Content

**പ്ര**ണയത്തിന്റെ സ്വഭാവം മാറിമറിയുകയാണ്. പോളിഗാമി മുതൽ സോളോഗാമി വരെ അക്കൂട്ടത്തിലുണ്ട്. പക്ഷേ ഇവിടെ പ്രണയം മനുഷ്യനോടല്ല, പുതപ്പിനോടാണ്!

2019 ൽ ബ്രിട്ടനിലാണ് ഈ കഥ നടക്കുന്നത്. പുതപ്പിനോട് തോന്നിയ കടുത്ത പ്രണയത്തിനൊടുവിൽ കാമുകന്റെ മുന്നിൽവച്ച് പുതപ്പിനെ വിവാഹം കഴിക്കുകയായിരുന്നു യുവതി. ബ്രിട്ടനിലാണ് സംഭവം.

പാസ്‌കൽ സെലിക് എന്ന യുവതിയാണ് പുതപ്പിനെ വിവാഹം കഴിച്ചത്. പുതപ്പിനോട് ‘ലൗ അറ്റ് ഫസ്റ്റ് സൈറ്റ്’ ആണെന്നാണ് യുവതി പറയുന്നത്. ഇംഗ്ലണ്ടിലെ എക്‌സിറ്ററിൽ നടന്ന വിവാഹ ചടങ്ങിലേക്ക് കാമുകനേയും കുടുംബത്തേയും യുവതി ക്ഷണിച്ചിരുന്നു.

പാസ്‌കലിന് കുറേ പുതപ്പുകളുണ്ടെങ്കിൽ കൂട്ടത്തിൽ ഏറ്റവും പ്രിയപ്പെട്ടതിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഈ വിചിത്ര വിവാഹത്തിന്റെ വിഡിയോയും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/95438/a-young-woman-married-a-blanket-in-front-of-her-boyfriend)