വീട് നവീകരിക്കുമ്പോൾ ചുമരിൽ കണ്ടെത്തിയത് 46 ലക്ഷം രൂപ, ബാങ്കിലെത്തിയ ബിൽഡറെ കാത്തിരുന്ന വാർത്ത...

വീട് നവീകരിക്കുമ്പോൾ ചുമരിൽ കണ്ടെത്തിയത് 46 ലക്ഷം രൂപ, ബാങ്കിലെത്തിയ ബിൽഡറെ കാത്തിരുന്ന വാർത്ത...
Feb 7, 2023 08:49 PM | By Susmitha Surendran

ഓർക്കാപ്പുറത്ത് എവിടെ നിന്നെങ്കിലും ഇത്തിരി കാശ് കിട്ടിയാൽ സന്തോഷിക്കാത്ത മനുഷ്യരുണ്ടോ? അതുപോലെ തന്നൊരു സന്തോഷമാണ് സ്പെയിനിൽ നിന്നുമുള്ള ഈ മനുഷ്യനും ഉണ്ടായിരിക്കുന്നത്.

എന്നാൽ, ആ സന്തോഷം അധികനേരം നിലനിൽക്കുന്ന ഒന്നായിരുന്നില്ല. ടോണോ പിനീറോ എന്ന സ്പാനിഷ് ബിൽഡറാണ് തന്റെ വീടിന്റെ ഭിത്തികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 47,000 പൗണ്ടിന്റെ അതായത് ഏകദേശം 46.5 ലക്ഷം രൂപ വരുന്ന നോട്ടുകൾ കണ്ടെത്തിയത്.

ആറ് ചെറുകാനുകളിലായിട്ടായിരുന്നു നോട്ടുകൾ ഉണ്ടായിരുന്നത്. ആ പണം മാറ്റുന്നതിന് വേണ്ടി ബാങ്കിൽ പോയതോടെ ടോണോയുടെ സന്തോഷമെല്ലാം തീർന്നു.

ടോണോ കണ്ടെത്തിയതെല്ലാം ചില പഴയ നോട്ടുകൾ ആയിരുന്നു. അവ സ്വീകരിക്കുന്നത് ബാങ്ക് ഓഫ് സ്പെയിൻ നേരത്തെ തന്നെ നിർത്തിയിരുന്നു. 20 വർഷം മുമ്പ് 2002 -ലാണ് ഒമ്പത് ദശലക്ഷം പെസെറ്റ നോട്ടുകൾ നിർത്തലാക്കിയതായി ബാങ്ക് ഓഫ് സ്പെയിൻ അറിയിച്ചത്.

ഈ വാർത്ത കേട്ടതോടെ ടോണോ ആകെ നിരാശനായി. പണം മാറിക്കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ബാങ്കിനോട് അന്വേഷിച്ചു. എന്നാൽ, എങ്ങനെയും നടക്കില്ല എന്നായിരുന്നു ബാങ്കിന്റെ ഭാ​ഗത്ത് നിന്നുമുള്ള മറുപടി.

എന്നാൽ, വെറും കയ്യോടെ മടങ്ങാൻ ടോണോ തയ്യാറായിരുന്നില്ല. അങ്ങനെ പുതിയ നോട്ടുകളുമായി മാറ്റം ചെയ്ത് ഏകദേശം 29 ലക്ഷം രൂപ ടോണോ വാങ്ങിയെടുത്തു. ഫേസ്‍ബുക്കിൽ പരസ്യം കണ്ടതിനെ തുടർന്നാണ് ടോണോ ഈ വീട് വാങ്ങിയത്.

അതിന് മുമ്പ് ഏകദേശം 40 വർഷത്തോളം ഈ വീട് ഒഴിഞ്ഞ് കിടക്കുകയായിരുന്നത്രെ. ​ഗലീസിയയിലെ ഈ വീട് നവീകരിക്കുമ്പോൾ കിട്ടിയ ആ പഴയ നോട്ടിൽ ചിലത് അതിന്റെ ഓർമ്മയ്ക്കായി ടോണോ സൂക്ഷിച്ച് വച്ചിട്ടുണ്ട്.

While renovating the house, Rs 46 lakh was found on the wall.

Next TV

Related Stories
#viral |ബം​ഗളൂരു ടു മൈസൂർ, തത്തകൾക്ക് 444 രൂപയുടെ ടിക്കറ്റ് മുറിച്ച് കണ്ടക്ടർ

Mar 28, 2024 03:37 PM

#viral |ബം​ഗളൂരു ടു മൈസൂർ, തത്തകൾക്ക് 444 രൂപയുടെ ടിക്കറ്റ് മുറിച്ച് കണ്ടക്ടർ

നാല് ലവ്ബേർഡ്സാണുണ്ടായിരുന്നത്. ഒരു ടിക്കറ്റിന് 111 രൂപ വച്ച് മൊത്തം 444 രൂപയുടെ ടിക്കറ്റാണ് കണ്ടക്ടർ നൽകിയത്....

Read More >>
#viral |   പ്ലംബറായ മുൻ കാമുകൻ ക്ലോസറ്റും അഴിച്ചെടുത്ത് സ്ഥലം വിട്ടു, ബാത്ത്‍റൂമിൽ കണ്ട കാഴ്ചയിൽ ഞെട്ടി യുവതി

Mar 28, 2024 12:37 PM

#viral | പ്ലംബറായ മുൻ കാമുകൻ ക്ലോസറ്റും അഴിച്ചെടുത്ത് സ്ഥലം വിട്ടു, ബാത്ത്‍റൂമിൽ കണ്ട കാഴ്ചയിൽ ഞെട്ടി യുവതി

ചിലർ, അത് ഉൾക്കൊള്ളുമെങ്കിലും മറ്റ് ചിലർ ദേഷ്യപ്പെടാനും സങ്കടപ്പെടാനും ഒക്കെ സാധ്യതയുണ്ട്. എന്നിരുന്നാലും, ഈ യുവതിയുടെ അവസ്ഥ ലോകത്തിലാർക്കും...

Read More >>
#viral | 'അടക്കാൻ കൊണ്ട് പോകുവായിരിക്കും'; സ്കൂട്ടിയിൽ പോകുമ്പോൾ ഫോണിൽ സംസാരിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ

Mar 28, 2024 12:12 PM

#viral | 'അടക്കാൻ കൊണ്ട് പോകുവായിരിക്കും'; സ്കൂട്ടിയിൽ പോകുമ്പോൾ ഫോണിൽ സംസാരിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ പങ്കവയ്ക്കപ്പെട്ട ഒരു വീഡിയോ അതിന് തെളിവ്...

Read More >>
#viral |  'വേഷം മാറി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കേറി, പക്ഷേ....'; വൈറല്‍ വീഡിയോ കാണാം

Mar 28, 2024 10:06 AM

#viral | 'വേഷം മാറി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കേറി, പക്ഷേ....'; വൈറല്‍ വീഡിയോ കാണാം

യുവാവ്, പെണ്‍കുട്ടിയുടെ വേഷം ധരിച്ച് ലേഡീസ് ഹോസ്റ്റലില്‍ കയറിയതാണ്. പക്ഷേ...

Read More >>
#viral | ശവസംസ്കാരച്ചടങ്ങിൽ ചേട്ടന്റെ മൃതദേഹത്തിൽ നിന്നും ചെവി മുറിച്ചെടുത്ത് അനിയൻ, കാരണം വിചിത്രം തന്നെ..!

Mar 27, 2024 02:56 PM

#viral | ശവസംസ്കാരച്ചടങ്ങിൽ ചേട്ടന്റെ മൃതദേഹത്തിൽ നിന്നും ചെവി മുറിച്ചെടുത്ത് അനിയൻ, കാരണം വിചിത്രം തന്നെ..!

തന്റെ മകനോടൊപ്പമെത്തിയാണ് ശവസംസ്കാര ദിവസം ശവപ്പെട്ടി തുറന്ന് ജിയാൻ തന്റെ സഹോദരന്റെ മൃതദേഹത്തിൽ നിന്നും അയാളുടെ ചെവി...

Read More >>
#viral |തീക്കനലിലേക്ക് ആൺകുട്ടിയെ വലിച്ചെറിഞ്ഞ സംഭവത്തിന്‍റെ വീഡിയോ വൈറല്‍; വിശദീകരണവുമായി പൊലീസ്

Mar 27, 2024 02:33 PM

#viral |തീക്കനലിലേക്ക് ആൺകുട്ടിയെ വലിച്ചെറിഞ്ഞ സംഭവത്തിന്‍റെ വീഡിയോ വൈറല്‍; വിശദീകരണവുമായി പൊലീസ്

തീയിലേക്ക് എടുത്തെറിയപ്പെട്ട പിന്നീട് കുട്ടിയെ ഏതാനും പേർ ചേർന്ന് രക്ഷപ്പെടുത്തി കൊണ്ടു പോകുന്നതും വീഡിയോയില്‍...

Read More >>
Top Stories