---
title: " പക്ഷേ, നല്ല വേഷങ്ങള്‍ കിട്ടണമെങ്കില്‍ പല വിട്ടുവീഴ്ചകള്‍ക്കും തയാറാകണം; കനി കുസൃതി"
english_title: "But if you want to get good roles, you have to make many compromises; Kani Kusumi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95417/but-if-you-want-to-get-good-roles-you-have-to-make-many-compromises-kani-kusumi"
published_at: "2023-02-07T19:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e25fd2d437c_kani_kusurthi.jpg"
keywords: []
---

#  പക്ഷേ, നല്ല വേഷങ്ങള്‍ കിട്ടണമെങ്കില്‍ പല വിട്ടുവീഴ്ചകള്‍ക്കും തയാറാകണം; കനി കുസൃതി

> **Lead Summary:** മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയും മോഡലുമാണ് കനി കുസൃതി. നിരവധി ഷോര്ട്ട് ഫിലിമുളിലും ഏതാനു മികച്ച സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് താരം. പലപ്പോഴും കാസ്റ്റിംഗ് കൗച്ച്‌ വിവാദങ്ങളെ പറ്റി കനി കുസൃതി തുറന്നു പറഞ്ഞിരുന്നു.

## Article Content

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയും മോഡലുമാണ് കനി കുസൃതി. നിരവധി ഷോര്ട്ട് ഫിലിമുളിലും ഏതാനു മികച്ച സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് താരം. പലപ്പോഴും കാസ്റ്റിംഗ് കൗച്ച്‌ വിവാദങ്ങളെ പറ്റി കനി കുസൃതി തുറന്നു പറഞ്ഞിരുന്നു.

പല തവണ ഇത്തരം പ്രശ്‌നങ്ങളെ പറ്റി കനി മനസ് തുറന്നിട്ടുണ്ട്. ഈ പ്രവണത മൂലം അഭിനയം നിര്‍ത്താന്‍ പോലും തോന്നിയിട്ടു ണ്ടെന്നും നടി പറഞ്ഞിരുന്നു.

നല്ല വേഷങ്ങള്‍ ലഭിക്കാന്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറാകണമെന്ന ചില സംവിധായകരുടെ നിര്‍ബന്ധങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ അഭിനയം അവസാനിപ്പിക്കാന്‍ തോന്നിയെന്നായിരുന്നു നടി തുറന്നു പറഞ്ഞത്.

സിനിമയില്‍ അഭിനയിക്കണം എന്ന വലിയ ആഗ്രഹവും ആയാണ് ഈ മേഖലയിലേക്കു വന്നത്. പക്ഷേ, നല്ല വേഷങ്ങള്‍ കിട്ടണമെങ്കില്‍ പല വിട്ടുവീഴ്ചകള്‍ക്കും തയാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്.

ഇതൊക്കെ കണ്ടപ്പോള്‍ സിനിമയിലെ അഭിനയം നിറുത്തിയാലോ എന്നൊക്കെ ആലോചിച്ചിട്ടുണ്ടെന്നും കനി പറയുന്നു. ഷോര്‍ട്ട് ഫിലിമുകളിലൂടേയും സിനിമകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് കനി കുസൃതി.

ഒരുപിടി മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത താരം മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും നേടിയെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/95417/but-if-you-want-to-get-good-roles-you-have-to-make-many-compromises-kani-kusumi)