---
title: "അക്കാര്യത്തില്‍ മറ്റുള്ളവരെക്കാള്‍ മുന്നിലാണ്; നടിയുടെ പോസ്റ്റ് വൈറല്‍ "
english_title: "It is ahead of others in that regard; The actress's post went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95386/it-is-ahead-of-others-in-that-regard-the-actresss-post-went-viral"
published_at: "2023-02-07T18:39:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e24de79cfba_mahalakshmi.jpg"
keywords: []
---

# അക്കാര്യത്തില്‍ മറ്റുള്ളവരെക്കാള്‍ മുന്നിലാണ്; നടിയുടെ പോസ്റ്റ് വൈറല്‍ 

> **Lead Summary:** ഈ അടുത്തായിരുന്നു നടി മഹാലക്ഷ്മിയുടെയും തമിഴ് സിനിമ നിര്‍മാതാവായ രവീന്ദ്രര്‍ ചന്ദ്രശേഖരന്റെയും വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു പങ്കെടുത്തത്.

## Article Content

ഈ അടുത്തായിരുന്നു നടി മഹാലക്ഷ്മിയുടെയും തമിഴ് സിനിമ നിര്‍മാതാവായ രവീന്ദ്രര്‍ ചന്ദ്രശേഖരന്റെയും വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു പങ്കെടുത്തത്.

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. നേരത്തെ രവീന്ദ്രര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ മഹാലക്ഷ്മി അഭിനയിച്ചിരുന്നു. ലൊക്കേഷനില്‍ വച്ച് തുടങ്ങിയ ഇവരുടെ ബന്ധം പ്രണയത്തിലേക്ക് എത്തുകയായിരുന്നു.

എന്നാല്‍ വിവാഹം കഴിഞ്ഞ് , ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇരുവര്‍ക്കും നേരെ മോശം കമന്റുകളാണ് കൂടുതലും വരുന്നത്.

ഇതിനിടയിലും തന്റെ ഭര്‍ത്താവിനോടുള്ള സ്‌നേഹം അറിയിച്ചുകൊണ്ട് മഹാലക്ഷ്മി എത്തിയിരുന്നു. ഇപ്പോഴിതാ നടി പങ്കിട്ട ഒരു പോസ്റ്റ് ആണ് വൈറല്‍ ആവുന്നത്. സിനിമയിലോ പരസ്യ ചിത്രങ്ങളിലോ ഭാര്യയെ വര്‍ണ്ണിക്കുന്ന ഭര്‍ത്താക്കന്മാരെ നമ്മള്‍ കണ്ടിരിക്കാം.

എന്നാല്‍ അത് എത്ര പേര്‍ ഭാര്യയോട് നേരിട്ട് പറഞ്ഞിരിക്കും, രവീന്ദ്രര്‍ അക്കാര്യത്തില്‍ മറ്റുള്ളവരെക്കാള്‍ മുന്നിലാണ്, ഒരുപറ്റം പുതിയ സാരികള്‍ അണിഞ്ഞ് ആ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്താണ് മഹാലക്ഷ്മി, കോട്ടണ്‍ സാരിയില്‍ മനോഹരമായ മിറര്‍ വര്‍ക്കുകള്‍ എന്നാണ് മഹാലക്ഷ്മിയുടെ ക്യാപ്ഷന്‍. ഇവിടെയാണ് ഭാര്യയെ വര്‍ണിച്ചുകൊണ്ട് നിര്‍മ്മാതാവ് എത്തിയത്.

സന്തോഷമാണ് നിന്റെ സൗന്ദര്യം, അത് കണ്ണാടിയില്‍ പ്രതിഫലിക്കുന്നു എന്നാണ് രവീന്ദ്രര്‍ ഭാര്യയുടെ ചിത്രത്തിന് നല്‍കിയ കമന്റ്, മഹാലക്ഷ്മി ഇതിന് കൊടുത്ത മറുപടി ഇങ്ങനെ, പ്രിയപ്പെട്ടവനെ താങ്കളാണ് എന്റെ സന്തോഷം എന്നാണ് മഹാലക്ഷ്മിയുടെ മറുപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/95386/it-is-ahead-of-others-in-that-regard-the-actresss-post-went-viral)