'അവർ കുരച്ചു കൊണ്ടേയിരിക്കും, പക്ഷെ കടിക്കില്ല': 'പഠാന്‍' വിവാദങ്ങളില്‍ പ്രകാശ് രാജ്

'അവർ കുരച്ചു കൊണ്ടേയിരിക്കും, പക്ഷെ കടിക്കില്ല': 'പഠാന്‍' വിവാദങ്ങളില്‍ പ്രകാശ് രാജ്
Feb 7, 2023 02:28 PM | By Susmitha Surendran

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രം. അതുതന്നെയാണ് പഠാൻ പ്രേക്ഷക ശ്രദ്ധനേടാൻ കാരണമായത്. പിന്നാലെ എത്തിയ പ്രമോഷൻ മെറ്റീരിയലുകൾക്കെല്ലാം വൻ സ്വീകാര്യത പ്രേക്ഷകർ നൽകി.

ആദ്യ​ഗാനം റിലീസ് ചെയ്തതിന് ശേഷം ഉണ്ടായ ബഹിഷ്കരണാഹ്വാനങ്ങളിലും വിവാദങ്ങളിലും വീഴാതെ പഠാൻ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. ഈ അവസരത്തിൽ പഠാനെതിരെ വന്ന ബഹിഷ്കരണാഹ്വാനങ്ങളെ കുറിച്ച് പ്രകാശ് രാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

പഠാൻ ചിത്രത്തെ വിമർശിക്കുന്നവർ കുരയ്ക്കുകയെ ഉള്ളൂവെന്നും കടിക്കില്ലെന്നും പ്രകാശ് ‌രാജ് പറഞ്ഞു. 'ക' ഫെസ്റ്റിൽ പങ്കെടുത്തപ്പോഴായിരുന്നു നടന്റെ പ്രതികരണം. “അവർക്ക് പഠാൻ ബിഹിഷ്കരിക്കണമായിരുന്നു.

700 കോടി കളക്ഷൻ നേടിയ ചിത്രമാണ് പഠാൻ. പഠാൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവർക്ക് 30 കോടിയ്ക്ക് പോലും മോദിയുടെ ചിത്രം(pm narendra modi movie) പ്രദർശിപ്പിക്കാനായില്ല. അവർ കുരയ്ക്കുക മാത്രമേയുള്ളൂ, കടിക്കില്ല”, എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. താൻ കണ്ടതിൽ വെച്ച് ഏറ്റവും മോശമായ ചിത്രമാണ് കശ്‌മീർ ഫയൽസ് എന്നും പ്രകാശ് രാജ് പറഞ്ഞു.

പഠാൻ റിലീസ് ആയതിന് പിന്നാലെയും പ്രകാശ് രാജ് അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ബഹിഷ്കരണ ഭ്രാന്തന്മാരേ ശ്...എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. ചിത്രത്തിന്റെ വിജയത്തിന് ആശംസകളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. 2022 ഡിസംബറിൽ ആണ് പഠാനിലെ ബേഷാറം രം​ഗ് എന്ന ​ഗാനം റിലീസ് ചെയ്തത്.

ഗാനരം​ഗത്ത് ദീപിക പദുക്കോൺ കാവി ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാ​ഗത്തെ ചൊടിപ്പിക്കുകയും പഠാൻ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇവയൊന്നും തന്നെ ചിത്രത്തെ ബാധിച്ചില്ല എന്നാണ് റിലീസിന് പിന്നാലെ പുറത്തുവരുന്ന കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനോടകം 800 കോടിയിലേറെ കളക്ഷൻ ചിത്രം നേടി കഴിഞ്ഞു.

'They keep barking, but don't bite': Prakash Raj on 'Pathan' controversies

Next TV

Related Stories
#norafatehi  | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും!  ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

Apr 23, 2024 08:40 PM

#norafatehi | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും! ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

പാപ്പരാസികള്‍ നോറയുടെ പിന്നാലെ തന്നെ എപ്പോഴുമുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ പാപ്പരാസി കള്‍ച്ചറിനെക്കുറിച്ച് മനസ് തുറക്കുകയാണ്...

Read More >>
#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

Apr 23, 2024 09:34 AM

#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

ഇവർ നൽകിയ ക്വട്ടേഷനെത്തുടർന്നാണ് പ്രതികൾ ബാന്ദ്രയിലെ സൽമാന്റെ വസതിയായ ഗ്യാലക്സി അപ്പാർട്മെന്റിനു നേരെ വെടിയുതിർത്തതെന്നാണ് പൊലീസിന്റെ...

Read More >>
#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

Apr 18, 2024 04:59 PM

#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വോട്ടു ചെയ്യണമെന്ന് രൺവീർ അഭ്യർത്ഥിക്കുന്നതായാണ്...

Read More >>
#soundaryajagadish | പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

Apr 15, 2024 05:59 PM

#soundaryajagadish | പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല, കാരണം എന്തെന്ന് പെട്ടെന്ന് പറയാൻ...

Read More >>
#norafatehi | ചിലര്‍ ഭാര്യമാരെയും, ഭര്‍ത്താക്കന്മാരെയും ഉപയോഗിക്കുകയാണ്: വെളിപ്പെടുത്തി നോറ ഫത്തേഹി

Apr 12, 2024 05:37 PM

#norafatehi | ചിലര്‍ ഭാര്യമാരെയും, ഭര്‍ത്താക്കന്മാരെയും ഉപയോഗിക്കുകയാണ്: വെളിപ്പെടുത്തി നോറ ഫത്തേഹി

സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസിൽ പങ്കെടുത്തതിലൂടെ ജനപ്രീതിയാർജ്ജിച്ച നോ അവിടെ നിന്നും ഇപ്പോള്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പൈസ പ്രതിഫലം...

Read More >>
#SunnyLeone |'ഈ പാത എന്നെന്നേക്കും കൈകോർത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു'; വിവാഹ വാർഷിക ദിനത്തിൽ സണ്ണി ലിയോണി

Apr 9, 2024 07:39 PM

#SunnyLeone |'ഈ പാത എന്നെന്നേക്കും കൈകോർത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു'; വിവാഹ വാർഷിക ദിനത്തിൽ സണ്ണി ലിയോണി

നല്ല സമയങ്ങളിൽ മാത്രമല്ല, മോശമായ സമയത്തും ഒരുമിച്ചായിരിക്കുമെന്ന് തങ്ങൾ ദൈവത്തോട് വാഗ്ദാനം ചെയ്തുവെന്ന് അവർ...

Read More >>
Top Stories










GCC News