നാളെ 'പ്രൊപോസ് ഡേ'; പ്രണയാഭ്യര്‍ത്ഥന നടത്തുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നാളെ 'പ്രൊപോസ് ഡേ'; പ്രണയാഭ്യര്‍ത്ഥന നടത്തുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Feb 7, 2023 01:12 PM | By Athira V

 ഫെബ്രുവരി 14- പ്രണയിക്കുന്നവര്‍ക്കായി മാത്രമുള്ള ദിനം. ഒരാഴ്ച നീളുന്ന ഒരു ആഘോഷമാണ് പ്രണയ ദിനം. ഫെബ്രുവരി 7 മുതൽ 14 വരെയാണ് വാലന്റൈൻ വീക്ക്. ഈ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുമുണ്ട്.

ഇന്ന്, ഫെബ്രുവരി ഏഴ് ആണ് വാലന്റൈൻ വീക്കിന്‍റെ തുടക്കം. ഫെബ്രുവരി ഏഴിന് റോസ് ദിനമായാണ് ആഘോഷിക്കുന്നത്. റോസാപ്പൂക്കൾ നൽകി സ്നേഹിക്കുന്നവരോട് പ്രണയം തുറന്ന് പറയുന്ന ദിനം.

നാളെ ഫെബ്രുവരി 8- പ്രൊപോസ് ഡേ. പ്രണയം തുറന്നു പറയാനുള്ള ദിവസമാണ് പ്രൊപോസ് ഡേ. ഒരാളോട് പ്രണയം തോന്നുന്നത് പോലെ എളുപ്പമല്ല അത് തുറന്നു പറയുക എന്നത്. ഇഷ്ടപ്പെട്ടയാളോട് പ്രണയം തുറന്നുപറയാന്‍ പലര്‍ക്കും ധൈര്യമുണ്ടാകണമെന്നില്ല. പെട്ടെന്ന് ഒരാള്‍ വന്ന് പ്രണയം പറഞ്ഞാല്‍ തന്നെ, അത് അംഗീകരിക്കാന്‍ മടിയുള്ളവരാണ് നമ്മുടെ ഇന്നത്തെ തലമുറ.

ഒരാളെ പരിചയപ്പെട്ട് പെട്ടെന്ന് തന്നെ പ്രണയം പറയുന്നവരുണ്ട്. ഇന്നത്തെ തലമുറ അതിനെയൊന്നും പ്രണയമായി അംഗീകരിക്കുക പോലും ഇല്ലെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ തന്നെ പറയുന്നത്.

പരസ്പരം നന്നായിട്ട് മനസ്സിലാക്കിയതിന് ശേഷം മാത്രം പ്രണയാഭ്യര്‍ത്ഥന നടത്തുന്നതാണ് ഉചിതം. സമയം എടുത്ത് മനസ്സിലാക്കാനുളള ക്ഷമ വളരെ പ്രധാനമാണ്. മനസ്സുകള്‍ തമ്മിലുളള അടുപ്പമാകണം യഥാര്‍ത്ഥ പ്രണയം. വ്യക്തിത്വം മനസ്സിലാക്കിയതിന് ശേഷം മാത്രം പ്രണയാഭ്യര്‍ത്ഥന നടത്തുക എന്നുസാരം. അതിനാല്‍ നിങ്ങള്‍ക്ക് പ്രണയം തോന്നുന്ന ആളോട് പെട്ടെന്ന് ഈ ദിവസം ചെന്ന് സര്‍പ്രൈസായി ഇക്കാര്യം അവതരിപ്പിക്കാതെ, നേരത്തെ തന്നെ ഈ വിഷയത്തില്‍ ഒരു സൂചന നല്‍കുന്നതാണ് നല്ലത്.

വാക്കുകളിലൂടെയാവണം നിങ്ങളുടെ പ്രണയം പറയാന്‍. പറയാന്‍ ഉള്ളത് മുഖത്ത് നോക്കി പറയുന്നവരെ തന്നെയാണ് ഇന്നത്തെ തലമുറ അംഗീകരിക്കുക. അതിനായി വളഞ്ഞ വഴികള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. കണ്ണില്‍ നോക്കി, ആത്മവിശ്വസത്തോടെ സംസാരിക്കുക എന്നതും പ്രധാനമാണെന്നും പല പഠനങ്ങളും പറയുന്നത്.

നിങ്ങള്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയാളുടെ മറുപടി 'നോ' ആണെങ്കില്‍ അത് അംഗീകരിക്കാനും പഠിക്കുക. ഒരാള്‍ക്ക് 'നോ' പറയാനുള്ള സ്വാതന്ത്യ്രം ഉണ്ടെന്ന കാര്യം മനസ്സിലാക്കുക. നമ്മളില്‍ പലര്‍ക്കും പ്രണയത്തെ കുറിച്ചുളള കാഴ്ചപ്പാട് പലപ്പോഴും സിനിമകളില്‍ നിന്നാകാം കിട്ടുന്നത്.

എന്നാല്‍ ഒരാളെ കൊണ്ട് ഇഷ്ടം പറയിപ്പിക്കുന്നതൊക്കെ സിനിമയില്‍ മാത്രം നടക്കുന്ന കാര്യമാണെന്ന് തിരിച്ചറിയുക. അവരുടെ മറുപടി എന്തു തന്നെയായാലും അതിനെ മനസിലാക്കാനും അംഗീകരിക്കാനും തയ്യാറാവുക എന്നതും ഈ ദിനത്തില്‍ ഓര്‍ക്കുക.

Tomorrow is 'Propose Day'; Things to know before proposing

Next TV

Related Stories
#viral |ബം​ഗളൂരു ടു മൈസൂർ, തത്തകൾക്ക് 444 രൂപയുടെ ടിക്കറ്റ് മുറിച്ച് കണ്ടക്ടർ

Mar 28, 2024 03:37 PM

#viral |ബം​ഗളൂരു ടു മൈസൂർ, തത്തകൾക്ക് 444 രൂപയുടെ ടിക്കറ്റ് മുറിച്ച് കണ്ടക്ടർ

നാല് ലവ്ബേർഡ്സാണുണ്ടായിരുന്നത്. ഒരു ടിക്കറ്റിന് 111 രൂപ വച്ച് മൊത്തം 444 രൂപയുടെ ടിക്കറ്റാണ് കണ്ടക്ടർ നൽകിയത്....

Read More >>
#viral |   പ്ലംബറായ മുൻ കാമുകൻ ക്ലോസറ്റും അഴിച്ചെടുത്ത് സ്ഥലം വിട്ടു, ബാത്ത്‍റൂമിൽ കണ്ട കാഴ്ചയിൽ ഞെട്ടി യുവതി

Mar 28, 2024 12:37 PM

#viral | പ്ലംബറായ മുൻ കാമുകൻ ക്ലോസറ്റും അഴിച്ചെടുത്ത് സ്ഥലം വിട്ടു, ബാത്ത്‍റൂമിൽ കണ്ട കാഴ്ചയിൽ ഞെട്ടി യുവതി

ചിലർ, അത് ഉൾക്കൊള്ളുമെങ്കിലും മറ്റ് ചിലർ ദേഷ്യപ്പെടാനും സങ്കടപ്പെടാനും ഒക്കെ സാധ്യതയുണ്ട്. എന്നിരുന്നാലും, ഈ യുവതിയുടെ അവസ്ഥ ലോകത്തിലാർക്കും...

Read More >>
#viral | 'അടക്കാൻ കൊണ്ട് പോകുവായിരിക്കും'; സ്കൂട്ടിയിൽ പോകുമ്പോൾ ഫോണിൽ സംസാരിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ

Mar 28, 2024 12:12 PM

#viral | 'അടക്കാൻ കൊണ്ട് പോകുവായിരിക്കും'; സ്കൂട്ടിയിൽ പോകുമ്പോൾ ഫോണിൽ സംസാരിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ പങ്കവയ്ക്കപ്പെട്ട ഒരു വീഡിയോ അതിന് തെളിവ്...

Read More >>
#viral |  'വേഷം മാറി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കേറി, പക്ഷേ....'; വൈറല്‍ വീഡിയോ കാണാം

Mar 28, 2024 10:06 AM

#viral | 'വേഷം മാറി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കേറി, പക്ഷേ....'; വൈറല്‍ വീഡിയോ കാണാം

യുവാവ്, പെണ്‍കുട്ടിയുടെ വേഷം ധരിച്ച് ലേഡീസ് ഹോസ്റ്റലില്‍ കയറിയതാണ്. പക്ഷേ...

Read More >>
#viral | ശവസംസ്കാരച്ചടങ്ങിൽ ചേട്ടന്റെ മൃതദേഹത്തിൽ നിന്നും ചെവി മുറിച്ചെടുത്ത് അനിയൻ, കാരണം വിചിത്രം തന്നെ..!

Mar 27, 2024 02:56 PM

#viral | ശവസംസ്കാരച്ചടങ്ങിൽ ചേട്ടന്റെ മൃതദേഹത്തിൽ നിന്നും ചെവി മുറിച്ചെടുത്ത് അനിയൻ, കാരണം വിചിത്രം തന്നെ..!

തന്റെ മകനോടൊപ്പമെത്തിയാണ് ശവസംസ്കാര ദിവസം ശവപ്പെട്ടി തുറന്ന് ജിയാൻ തന്റെ സഹോദരന്റെ മൃതദേഹത്തിൽ നിന്നും അയാളുടെ ചെവി...

Read More >>
#viral |തീക്കനലിലേക്ക് ആൺകുട്ടിയെ വലിച്ചെറിഞ്ഞ സംഭവത്തിന്‍റെ വീഡിയോ വൈറല്‍; വിശദീകരണവുമായി പൊലീസ്

Mar 27, 2024 02:33 PM

#viral |തീക്കനലിലേക്ക് ആൺകുട്ടിയെ വലിച്ചെറിഞ്ഞ സംഭവത്തിന്‍റെ വീഡിയോ വൈറല്‍; വിശദീകരണവുമായി പൊലീസ്

തീയിലേക്ക് എടുത്തെറിയപ്പെട്ട പിന്നീട് കുട്ടിയെ ഏതാനും പേർ ചേർന്ന് രക്ഷപ്പെടുത്തി കൊണ്ടു പോകുന്നതും വീഡിയോയില്‍...

Read More >>
Top Stories










News Roundup