---
title: "വീട്ടുകാർക്ക് പണത്തിനോട് മാത്രം സ്നേഹം; ആ നടൻ വിശ്വസിച്ചു കഴിച്ചിരുന്നത് സുകുമാരിയമ്മ ഉണ്ടാക്കിയ ഭക്ഷണം മാത്രം!"
english_title: "Family love only money; The actor believed that he only ate food made by Sukumariamma!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95293/family-love-only-money-the-actor-believed-that-he-only-ate-food-made-by-sukumariamma"
published_at: "2023-02-07T11:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e1eeda91571_SUKUMARI.jpg"
keywords: []
---

# വീട്ടുകാർക്ക് പണത്തിനോട് മാത്രം സ്നേഹം; ആ നടൻ വിശ്വസിച്ചു കഴിച്ചിരുന്നത് സുകുമാരിയമ്മ ഉണ്ടാക്കിയ ഭക്ഷണം മാത്രം!

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുകുമാരി. മലയാള സിനിമയുടെ അമ്മ വേഷങ്ങൾ ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്തിരുന്ന വ്യക്തികളിൽ ഒരാൾ ആയിരുന്നു ഇവർ. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുകുമാരി. മലയാള സിനിമയുടെ അമ്മ വേഷങ്ങൾ ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്തിരുന്ന വ്യക്തികളിൽ ഒരാൾ ആയിരുന്നു ഇവർ. 

ഇപ്പോൾ അടൂർ ഭാസി ഇവരെക്കുറിച്ച് എപ്പോഴും ഇമോഷണൽ ആയി പറയുന്ന ഒരു കാര്യമാണ് ജോൺപോൾ ഒരു ടിവി പരിപാടിയിൽ പറയുന്നത്. അടൂർ ഭാസിയെ അരക്ഷിതാവസ്ഥ വേട്ടയാടാൻ തുടങ്ങിയ സമയമായിരുന്നു അത്. ഒരിടത്തും അദ്ദേഹം സുരക്ഷിതനല്ല എന്നൊരു തോന്നൽ അദ്ദേഹത്തിന് ഉണ്ടായിരുന്നു.

തന്റെ ചുറ്റുമുള്ളവർക്ക് തന്റെ പണത്തിനോട് മാത്രമാണ് സ്നേഹം എന്നായിരുന്നു അടൂർ ഭാസി കരുതിയിരുന്നത്. സ്വന്തം സഹോദരൻറെ വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവരുന്ന ഭക്ഷണം പോലും കഴിക്കുവാൻ ഭയപ്പെട്ടിരുന്ന നാളുകളിൽ ആയിരുന്നു അദ്ദേഹം ജീവിച്ചിരുന്നത് എന്നാണ് ജോൺ പോൾ പറയുന്നത്.

അതേസമയം ഇദ്ദേഹം മൂന്നുനേരവും ആ സമയത്ത് വിശ്വസിച്ചു കഴിച്ചിരുന്നത് സുകുമാരിയുടെ വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണത്തെ മാത്രമായിരുന്നു എന്നും സുകുമാരിയുടെ വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം പൂർണ വിശ്വാസത്തോടെ കഴിക്കാൻ തനിക്ക് വലിയ ധൈര്യമായിരുന്നു എന്നും അടൂർ ഭാസി തന്നോട് പറഞ്ഞിട്ടുണ്ട് എന്നാണ് ജോൺ പോൾ ഇപ്പോൾ പരിപാടിയിൽ പറയുന്നത്.

അതേസമയം സുകുമാരിയുമായി അടുത്തിടപഴകിയ എല്ലാവർക്കും തന്നെ ഇത്തരത്തിലുള്ള ഒരുപാട് സ്നേഹ വാത്സല്യത്തിന്റെ കഥകൾ പറയുവാൻ ഉണ്ടാകും എന്നാണ് ജോൺ പോൾ പറയുന്നത്.

അതേ സമയം ഇവരൊക്കെ മരിച്ചിട്ട് വർഷങ്ങളായി എന്നും എന്തിനാണ് ഇപ്പോൾ ഈ കഥകൾ എല്ലാം വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവരുന്നത് എന്നും ഈ കഥകൾ കാരണം അടൂർ ഭാസിയുടെ കുടുംബത്തിന് ഉണ്ടാകുന്ന ഡാമേജ് എത്രത്തോളമാണ് എന്ന് ചിന്തിക്കാൻ സാധിക്കുമോ എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ ഈ പരിപാടിയുടെ അവതാരകളോട് ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/95293/family-love-only-money-the-actor-believed-that-he-only-ate-food-made-by-sukumariamma)