ഇവരുടെ നാക്കിന്റെ നീളമാണ് നോക്കേണ്ടത്; വൈറലായി ബഷിയുടെ വീഡിയോ, പ്രതികരിച്ച് ശ്വേത

ഇവരുടെ നാക്കിന്റെ നീളമാണ് നോക്കേണ്ടത്; വൈറലായി ബഷിയുടെ വീഡിയോ, പ്രതികരിച്ച് ശ്വേത
2023-02-07T10:26:00 | By Susmitha Surendran

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് ബഷീർ ബഷി. മോഡലായി പേരെടുത്ത ബഷീർ ബഷി ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് കൂടുതൽ പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്.

രണ്ടു പേരെ വിവാഹം കഴിച്ചിട്ടുള്ള ബഷീർ തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന് ആദ്യം തന്നെ ഷോയിൽ പറഞ്ഞിരുന്നു. ഇത് ആദ്യം വലിയ രീതിയിൽ ട്രോളുകൾക്കും വിമർശനങ്ങൾക്കും കാരണമായെങ്കിലും പിന്നീട് ഇവരെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. സുഹാന, മഷൂറ എന്നിവരാണ് ബഷീറിന്റെ ഭാര്യമാർ.


സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ബഷീറും കുടുംബവും തങ്ങളുടെ കുടുംബജീവിതവും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് പേരുടെ ഇഷ്‍ട താരങ്ങളാണ് ഇന്ന് ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയും.

ബഷീറിന്റെ മക്കളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. യൂട്യൂബിലൂടെ മൂന്ന് പേരും തങ്ങളുടെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ബഷീറിന്റെ ഒരു പുതിയ റീൽ വീഡിയോ വൈറലായി മാറുകയാണ്.


സുരാജ് വെഞ്ഞാറമൂടിന്റെ ഒരു ഹിറ്റ് ഡയലോഗ് വെച്ചാണ് ബഷീറിന്റെ വീഡിയോ. 'പിഴവുകളെ കുറിച്ച് പറയുകയാണ് എങ്കിൽ നേരത്തെ വിവാഹിതൻ ആയതിന്റെ അനുഭവത്തിൽ നിന്നും പറയുകയാണ്, വിവാഹം കഴിക്കുമ്പോൾ പെണ്ണിന്റെ മുടിയുടെ നീളം എത്രയാണ്, തൊലിയുടെ നിറം എന്താണ്, ഉയരം എത്രയാണ് എന്നൊന്നും നോക്കരുത്. പകരം അവരുടെ നാക്കിന്റെ നീളം എത്രയാണ് എന്ന് മാത്രം നോക്കിയാൽ മതി' എന്നാണ് ഡയലോഗ്.

ഭാര്യമാരായ മഷൂറയും സുഹാനയും വീഡിയോയിൽ ഉണ്ട്. വീഡിയോ വൈറലായതോടെ നടി ശ്വേത മേനോൻ ഉൾപ്പെടെയുള്ളവർ വീഡിയോക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്.

ബഷീ ഒരു അടി നിനക്ക് കിട്ടും എന്നായിരുന്നു ശ്വേതയുടെ കമന്റ്. സുഹാനയുടെയും മഷൂറയുടെയും അവസാനത്തെ എക്സ്പ്രഷൻ ചൂണ്ടിക്കാണിച്ചും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. ബഷിക്ക് ഒപ്പം ഇരുവരും തകർത്തു എന്നാണ് പലരുടെയും കമന്റ്. ഇത്രയ്ക്ക് വേണോയെന്നും ചിലർ ബഷിയോട് ചോദിക്കുന്നുണ്ട്. 


Content Highlight: Look at the length of their tongues; Bashi's video goes viral, Shweta reacts!

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup