---
title: "വാരിസിലെ പാട്ടു വെച്ചപ്പോൾ ദേവികയുടെ വയറ്റിനകത്ത് നിന്നും കുട്ടിയുടെ പ്രതികരണം കണ്ടോ? വീഡിയോ "
english_title: "Did you see the child's reaction from inside Devika's stomach when she played the song in Varis? Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95260/did-you-see-the-childs-reaction-from-inside-devikas-stomach-when-she-played-the-song-in-varis-video"
published_at: "2023-02-07T10:08:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e1d5fc10b69_devi.jpg"
keywords: []
---

# വാരിസിലെ പാട്ടു വെച്ചപ്പോൾ ദേവികയുടെ വയറ്റിനകത്ത് നിന്നും കുട്ടിയുടെ പ്രതികരണം കണ്ടോ? വീഡിയോ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവിക നമ്പ്യാർ. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അതിനുമുമ്പ് തന്നെ താരം ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും പരമ്പരകളിലൂടെ ആണ് താരം മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവിക നമ്പ്യാർ. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അതിനുമുമ്പ് തന്നെ താരം ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും പരമ്പരകളിലൂടെ ആണ് താരം മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്. 

വിജയ് മാധവ് എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്തത്. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം.

**

സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് ഇവർക്ക്. തങ്ങളുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ഇതിലൂടെ പറയാറുണ്ട്. ഇപ്പോൾ വളരെ രസകരമായ ഒരു വീഡിയോ ആണ് ഇവരും പങ്കുവെച്ചിരിക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ സിനിമയാണ് വാരിസ്. വിജയ് ആണ് സിനിമയിലെ നായകനായി എത്തിയിരിക്കുന്നത്. ഇതിലെ ഒരു സൂപ്പർ ഹിറ്റ് ഗാനമാണ് രഞ്ജിതമെ രഞ്ജിതമെ എന്നത്. ഈ പാട്ട് വെക്കുമ്പോൾ എല്ലാം തന്നെ വയറ്റിലുള്ള കുട്ടി അനങ്ങുന്നു എന്നാണ് ഇരുവരും പറയുന്നത്.

ഇത് പിന്നീട് ഒരു പരീക്ഷണം പോലെ ഇരുവരും നടത്തുകയും ചെയ്തു. പാട്ട് വെച്ചിട്ട് കുട്ടിയുടെ പ്രതികരണം നോക്കി. ഈ പാട്ട് എപ്പോൾ കേട്ടാലും കുട്ടിയുടെ പ്രതികരണം ഇങ്ങനെ തന്നെയാണ് എന്നാണ് വിജയ് പറയുന്നത്.

[https://youtu.be/ZfgRuq1WhyM**](https://youtu.be/ZfgRuq1WhyM)

ഇന്നലെ വാരിസ് സിനിമ കണ്ടു എന്നും ഉടനീളം ഇളക്കം തന്നെയായിരുന്നു എന്നുമാണ് വിജയ് പറയുന്നത്. ഇത് ഒരു സിനിമ പ്രമോഷൻ വീഡിയോ അല്ല എന്നും പക്ഷേ ഇപ്പോൾ തന്നെ കുട്ടി വിജയി ഫാനായി മാറി എന്നുമാണ് വിജയ് മാധവ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/95260/did-you-see-the-childs-reaction-from-inside-devikas-stomach-when-she-played-the-song-in-varis-video)