---
title: "വിവാഹം കഴിഞ്ഞിട്ട് രണ്ട്   മാസം തികയുന്നതേയുള്ളൂ, ഒടുവിൽ ആ തീരുമാനം അറിയിച്ചു ഹൻസിക"
english_title: "After two months of marriage, Hansika finally announced the decision"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95236/after-two-months-of-marriage-hansika-finally-announced-the-decision"
published_at: "2023-02-07T07:08:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e1abaa2ef31_hansika.jpg"
keywords: []
---

# വിവാഹം കഴിഞ്ഞിട്ട് രണ്ട്   മാസം തികയുന്നതേയുള്ളൂ, ഒടുവിൽ ആ തീരുമാനം അറിയിച്ചു ഹൻസിക

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹൻസിക. ഒരു മലയാളം സിനിമയിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വില്ലൻ എന്ന സിനിമയിലാണ് താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹൻസിക. ഒരു മലയാളം സിനിമയിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വില്ലൻ എന്ന സിനിമയിലാണ് താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത്. 

രണ്ടു മാസങ്ങൾക്ക് മുൻപായിരുന്നു നടിയുടെ വിവാഹം.സുഹൈൽ കതൂരിയ വ്യക്തിയെ ആണ് താരം വിവാഹം ചെയ്തത്. ഒരു ബിസിനസ്മാൻ ആണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ രണ്ടാമത്തെ വിവാഹമാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്.

അതേസമയം വിവാഹം കഴിഞ്ഞിട്ട് രണ്ടുമാസം തികയുന്ന ഈ പശ്ചാത്തലത്തിൽ ഹൻസിക പറയുന്ന ഒരു കാര്യമാണ് ശ്രദ്ധിക്കപ്പെടുന്നത്. ബിഹൈൻഡ് വുഡ്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്.

എപ്പോഴാണ് അമ്മയാകാൻ പോകുന്നത് എന്ന ചോദ്യത്തിന് ആയിരുന്നു താരം മറുപടി പറഞ്ഞത്. വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ ആവുന്നതേയുള്ളൂ എന്നും അമ്മയാകുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ എല്ലാം അവഗണിക്കണം എന്നുമായിരുന്നു ഹൻസിക വളരെ ഗൗരവത്തോടെ പറഞ്ഞത്.

എന്നാൽ അമ്മയാകുന്നത് ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങളിൽ ഒന്നാണ് എന്നും ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നാണ് അമ്മയാകുന്നത് എന്നും അമ്മയാകാത്ത സ്ത്രീകൾ ഒന്നും യഥാർത്ഥ സ്ത്രീകൾ അല്ല എന്നും അത്തരത്തിൽ ഒരു സാഹചര്യത്തിൽ എന്തുകൊണ്ടാണ് ഹൻസിക പ്രസവം പോലെ ഒരു കാര്യത്തെ ഇത്ര ഗൗരവം ഇല്ലാതെ കാണുന്നത് എന്നുമാണ് ഇപ്പോൾ മലയാളി പ്രേക്ഷകർ ചോദിക്കുന്നത്.

പ്രസവിക്കാൻ ബുദ്ധിമുട്ടുള്ള പെണ്ണുങ്ങൾ എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് വിവാഹം ചെയ്യുന്നത് എന്നാണ് ഇപ്പോൾ മലയാളി അമ്മാവന്മാരും അമ്മായിമാരും ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/95236/after-two-months-of-marriage-hansika-finally-announced-the-decision)