---
title: "പ്രശസ്ത സംവിധായക സുധ കൊങ്കരയ്ക്ക് പരുക്കേറ്റു"
english_title: "Famous director Sudha Konkara was injured"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95220/famous-director-sudha-konkara-was-injured"
published_at: "2023-02-07T00:01:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e147c6a0643_sudha.jpg"
keywords: []
---

# പ്രശസ്ത സംവിധായക സുധ കൊങ്കരയ്ക്ക് പരുക്കേറ്റു

> **Lead Summary:** **പ്ര**ശസ്ത സംവിധായക സുധ കൊങ്കരയ്ക്ക് പരുക്കേറ്റു.ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം കാണാമെന്ന് പറഞ്ഞ് സുധ ട്വിറ്ററില്‍ കുറിച്ചു.അക്ഷയ് കുമാറിനെ നായകനാക്കി തന്റെ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായ 'സൂരറൈ പോട്ര്'ന്റെ റീമേയ്ക്കാണ് സുധ ഇപ്പോള്‍ ഷൂട്ട് ചെയ്തോണ്ടിരിക്കുന്നത്.

## Article Content

**പ്ര**ശസ്ത സംവിധായക സുധ കൊങ്കരയ്ക്ക് പരുക്കേറ്റു.ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം കാണാമെന്ന് പറഞ്ഞ് സുധ ട്വിറ്ററില്‍ കുറിച്ചു.അക്ഷയ് കുമാറിനെ നായകനാക്കി തന്റെ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായ 'സൂരറൈ പോട്ര്'ന്റെ റീമേയ്ക്കാണ് സുധ ഇപ്പോള്‍ ഷൂട്ട് ചെയ്തോണ്ടിരിക്കുന്നത്.

ഇതിനിടെയാണ് സുധയ്ക്ക് സ്വയം പരുക്കേല്‍ക്കുകയും ഇടതു കൈയ്ക്ക് ഒടിവ് സംഭവിക്കുകയും ചെയ്തത്.'അതി വേദനാജനകം, വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു ഉദ്ദേശിച്ച ഇടവേള അല്ല ലഭിച്ചത്', സുധ കൊങ്കര ട്വീറ്റ് ചെയ്തു.

സംഗീതസംവിധായകന്‍ ജിവി പ്രകാശ്, വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചിട്ടുണ്ട്. സൂര്യയുടെ 2ഡി എന്റര്‍ടൈന്‍മെന്റും അബുണ്ടന്റിയ എന്റര്‍ടൈന്‍മെന്റും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് ഷൂട്ടിംഗ് ആരംഭിച്ചത്.

രാധികാ മദന്‍ നായികയായി എത്തുമ്ബോള്‍ ഹിന്ദി പതിപ്പിലും പരേഷ് റാവല്‍ തന്റെ വേഷം വീണ്ടും അവതരിപ്പിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/95220/famous-director-sudha-konkara-was-injured)