---
title: "'പൂച്ചയുടെ അമ്മയായി ജന്മം തീരാനാണ് വിധി,അമ്മയാവാനുള്ള പൂച്ച പോലും സ്വന്തമായി ഇല്ല; സിംഗിള്‍ ലൈഫിനെ കുറിച്ച് താരം"
english_title: "Actor Archana Kavi talks about his single life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95202/actor-archana-kavi-talks-about-his-single-life"
published_at: "2023-02-06T22:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e12e7fb0eeb_ARCHANA_KAVI_F.jpg"
keywords: []
---

# 'പൂച്ചയുടെ അമ്മയായി ജന്മം തീരാനാണ് വിധി,അമ്മയാവാനുള്ള പൂച്ച പോലും സ്വന്തമായി ഇല്ല; സിംഗിള്‍ ലൈഫിനെ കുറിച്ച് താരം

> **Lead Summary:** **നീ**ലത്താമര എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു കൊണ്ടാണ് നടി അര്‍ച്ചന കവിയുടെ കടന്നുവരവ്. പിന്നീട് സിനിമകള്‍ ചെയ്‌തെങ്കിലും അതൊന്നും വലിങ്ങനെ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വിവാഹമോചനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയായിരുന്നു അര്‍ച്ചന. ഏറ്റവും ഒടുവില്‍ ഒരു സീരിയലിലും അര്‍ച്ചന അഭിനയിച്ചു.

## Article Content

**നീ**ലത്താമര എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു കൊണ്ടാണ് നടി അര്‍ച്ചന കവിയുടെ കടന്നുവരവ്. പിന്നീട് സിനിമകള്‍ ചെയ്‌തെങ്കിലും അതൊന്നും വലിങ്ങനെ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വിവാഹമോചനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയായിരുന്നു അര്‍ച്ചന. ഏറ്റവും ഒടുവില്‍ ഒരു സീരിയലിലും അര്‍ച്ചന അഭിനയിച്ചു.

എന്നാല്‍ ഈ അടുത്ത് അതില്‍ നിന്ന് പിന്മാറുകയും ചെയ്തു നടി. ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനല്‍ വഴി എന്തെങ്കിലും ഒക്കെ ഒരു വീഡിയോ പങ്കുവെച്ച് ദിവസവും അര്‍ച്ചന എത്താറുണ്ട്. ഇപ്പോള്‍ തന്റെ സിംഗിള്‍ ലൈഫിനെ കുറിച്ചാണ് പുതിയ വീഡിയോയില്‍ താരം പറയുന്നത്. ‘സിംഗിള്‍ ലൈഫില്‍, വളരെ റൊമാന്റിക് ആയ സ്ഥലത്ത് സുഹൃത്തുക്കള്‍ക്കും കസിന്‍സിനും ഒപ്പം.അത് ആരുടെയോ ബേര്‍ത്ത് ഡേ ആയിരിക്കുകയും, തനിക്ക് 30 വയസ്സ് കഴിഞ്ഞു എന്നും പൂച്ചയുടെ അമ്മയായി ജന്മം തീരാനാണ് വിധി എന്ന് തിരിച്ചറിയുകയും ചെയ്യുന്നു.

പക്ഷെ സത്യമെന്താണെന്ന് വച്ചാല്‍ അങ്ങിനെ ഒരു അമ്മയാവാനുള്ള പൂച്ച പോലും സ്വന്തമായി ഇല്ല എന്നതാണ്.പക്ഷെ എനിക്ക് സിഗിള്‍ ലൈഫ് ചിയേഴ്സ് ചെയ്യാന്‍ ചുറ്റിലും ആളുകളുണ്ട്. ഞാനൊരാളുടെ കൈയ്യും പിടിച്ച് ഫോര്‍ട്ട് കൊച്ചിയിലൂടെ ഇങ്ങനെ നടക്കുമ്പോള്‍ ആളുകള്‍ കരുതിയേക്കാം, എത്ര ക്യൂട്ട് കപ്പിള്‍ ആണ് ഞങ്ങള്‍ എന്ന്, പക്ഷെ ശരിക്കും ഞങ്ങള്‍ ആങ്ങളയും പെങ്ങളും ആണ്. സത്യത്തില്‍ ഞങ്ങള്‍ വളരെ അധികം സങ്കടപ്പെടുന്നു എന്ന് അര്‍ച്ചന കവി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/95202/actor-archana-kavi-talks-about-his-single-life)