---
title: " ഇന്ത്യയെ അപമാനിക്കുന്നു; ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടി കാനഡക്കാരൻ "
english_title: "Insulting India; A Canadian stepped on the map of India"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95133/insulting-india-a-canadian-stepped-on-the-map-of-india"
published_at: "2023-02-06T18:21:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0fbcdd5afc_akshay.jpg"
keywords: []
---

#  ഇന്ത്യയെ അപമാനിക്കുന്നു; ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടി കാനഡക്കാരൻ 

> **Lead Summary:** **ഇ**ന്ത്യൻ ഭൂപടത്തിലൂടെ നടന്ന അക്ഷയ് കുമാറിനെതിരെ രൂക്ഷ വിമർശനം. ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടിയുള്ള പരസ്യത്തെ ചൊല്ലി ബോളിവുഡ് താരം അക്ഷയ് കുമാറിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം.

## Article Content

**ഇ**ന്ത്യൻ ഭൂപടത്തിലൂടെ നടന്ന അക്ഷയ് കുമാറിനെതിരെ രൂക്ഷ വിമർശനം. ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടിയുള്ള പരസ്യത്തെ ചൊല്ലി ബോളിവുഡ് താരം അക്ഷയ് കുമാറിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം.

ഞായറാഴ്ച താരം തന്നെയാണ് ട്വിറ്ററിൽ പരസ്യ വിഡിയോ പങ്കുവെച്ചത്. വിമാന കമ്പനിയുടെ പരസ്യത്തില്‍ ​ഗ്ലോബിന് മുകളിലൂടെ  ഭൂപടത്തില്‍ നടക്കുന്നതാണ് ഒരു വിഭാ​ഗത്തെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് പരസ്യം പുറത്തിറങ്ങിയത്.

നടിമാരായ നോറ ഫത്തേഹി, ദിഷ പടാന ഇതിലുണ്ട്. ഭാരതത്തോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ,എങ്ങനെയാണ് നിങ്ങൾക്ക് ഭാരതമാതാവിനെ ചവിട്ടാനാകുന്നത്,കാനഡക്കാരൻ ഇന്ത്യയെ അപമാനിക്കുന്നു, കനേഡിയൻ കുമാർ നടക്കുന്നത് ഭാരത മാതാവിന് മുകളിലൂടെ എന്നിങ്ങനെയാണ് വിമർശനങ്ങൾ.

ഷാരൂഖ് ഖാൻ നായകനായി എത്തിയ പത്താനെതിരെ ബഹിഷ്‍കരണ കാമ്പയിൻ നടത്തിയവർ എന്തുകൊണ്ട് അക്ഷയ് കുമാറിനെ വിമര്‍ശിക്കുന്നില്ലെന്നും ചോദ്യമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/95133/insulting-india-a-canadian-stepped-on-the-map-of-india)