സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർക്ക് സുപരിചിതമായ കുടുംബമാണ് സൗഭാഗ്യ വെങ്കിടേഷിന്റേത്. സൗഭാഗ്യ തന്റെ വിശേഷങ്ങളെല്ലാം ഇപ്പോൾ പങ്കുവെക്കുന്നത് യുട്യൂബ് ചാനൽ വഴിയാണ്.
നടിയും സൗഭാഗ്യയുടെ അമ്മയുമായ താര കല്യാണിന്റെ ഡാൻസ് അക്കാദമി സൗഭാഗ്യയും ഭർത്താവ് അർജുനുമാണ് ഏറ്റെടുത്ത് നടത്തുന്നത്. റീൽസ് വീഡിയോകളിലൂടെ തനിക്ക് അഭിനയിക്കാനുള്ള കഴിവ് എത്രത്തോളമാണെന്ന് തെളിയിച്ച സൗഭാഗ്യ അമൃത ടിവിയിലെ ഉരുളക്ക് ഉപ്പേരിയെന്ന ഹാസ്യ പരമ്പരയിൽ അഭിനയിച്ചിരുന്നു. ഭർത്താവ് അർജുനും ആ സീരിയയിൽ അഭിനയിച്ചിരുന്നു. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലും അർജുൻ അഭിനയിക്കുന്നുണ്ട്.

താര കല്യാണിന് ഏറ്റവും പ്രിയപ്പെട്ട വിദ്യാർഥികളിൽ ഒരാളായിരുന്നു അർജുൻ. സൗഭാഗ്യും അർജുനും ചെറുപ്പം മുതൽ സുഹൃത്തുക്കളുമായിരുന്നു. പിന്നീട് ഒരു ഘട്ടം എത്തിയപ്പോൾ ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു.
ഇപ്പോൾ ഇരുവർക്കും ഒന്നര വയസുകാരിയായ സുദർശന എന്നൊരു മകളുണ്ട്. മകളും ഡാൻസ് ക്ലാസുമാണ് ഇപ്പോൾ സൗഭാഗ്യയുടെ ലോകം. സിനിമയിൽ അഭിനയിക്കാൻ തനിക്ക് ഭയമാണെന്നാണ് സിനിമയിലേക്ക് വരാത്തതെന്താണെന്ന് ചോദിക്കുമ്പോൾ എപ്പോഴും സൗഭാഗ്യ പറയാറുള്ളത്.
പകൽ സമയങ്ങളിൽ ഭർത്താവും വീട്ടിലെ മറ്റ് അംഗങ്ങളും ജോലിക്കും പഠനത്തിനുമായി പുറത്ത് പോകുമ്പോൾ സൗഭാഗ്യയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടാകാറുള്ളത്. ആ സമയത്ത് മകളെ കൈയ്യിൽ എടുത്ത് വെച്ച് ജോലി ചെയ്യുന്നത് ബുദ്ധിമുട്ടായതിനാൽ കിടത്തി ഉറക്കുകയോ ഹാളിലോ മറ്റ് എവിടെയെങ്കിലുമോ കളിക്കാൻ ഇരുത്തിയിട്ട് ജോലികൾ ചെയ്യാൻ പോവുകയോയാണ് സൗഭാഗ്യ ചെയ്യാറുള്ളത്. എന്നാൽ വളരെ മോശമായൊരു അനുഭവം ഉണ്ടായ ശേഷം അങ്ങനെ ചെയ്യാറില്ലെന്ന് പറയുകയാണ് പുതിയ വീഡിയോയിൽ സൗഭാഗ്യ.

'മോളെ എവിടെയെങ്കിലും ഉറക്കി കിടത്തിയോ കളിക്കാനിരുത്തിയോ മറ്റ് ജോലികൾ ചെയ്യാൻ ഞാൻ പോകുമ്പോൾ എനിക്ക് ഒരു സമാധാന കേടാണ്. എപ്പോഴും അവൾ എന്ത് ചെയ്യുകയായിരിക്കും എന്നൊരു ടെൻഷനാണ്.
ഒരു ദിവസം അമ്മ വീട്ടിൽ ഉണ്ടായിന്നില്ല.' 'അന്ന് മകളെ ഉറക്കി കിടത്തി ഞാൻ മറ്റ് ജോലികൾ ചെയ്യാൻ പോയപ്പോൾ മുർഖൻ പാമ്പ് വന്നു. അതിന് ശേഷം മോളെ ഒറ്റയ്ക്കിരുത്തി പോകാൻ ഭയമാണ്.' 'പാമ്പിനെ എനിക്ക് വലിയ പേടിയാണ്. അതുകൊണ്ട് ഇപ്പോൾ കുഞ്ഞുങ്ങളെ ഇരുത്തുന്ന ബാഗിൽ മകളെ ഇരുത്തി എന്റെ ദേഹത്ത് വെച്ച് കെട്ടിയാണ് ഞാൻ പണിയെടുക്കുന്നത്.'
'ചെറിയ നടുവേദന എടുക്കുമെങ്കിലും സമാധാനമുണ്ടാകും. മോളും വഴക്കും കരച്ചിലുമൊന്നും ഉണ്ടാക്കാതെ സമാധാനത്തിൽ ഇരിക്കുകയും ചെയ്യും. അവൾ ഈ ബാഗിനുള്ളിൽ ഇരിക്കുമ്പോൾ ദീർഘനേരം ഉറങ്ങുകയും ചെയ്യും. ഒറ്റയ്ക്ക് ബെഡ്ഡിൽ കിടത്തി ഉറക്കിയിട്ട് പോയാൽ പെട്ടന്ന് മകൾ ഉണരും' സൗഭാഗ്യ പറഞ്ഞു.
Content Highlight: When the baby was put to sleep, the cobra came; 'I am very afraid of snakes; Soubhagya says


































