സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അഭിരാമി സുരേഷ്. തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് അഭിരാമി എത്താറുണ്ട്. ഇടയ്ക്കിടെ ചേച്ചി അമൃത സുരേഷിനൊപ്പം ഉള്ള ഫോട്ടോസും അഭിരാമി പങ്കുവെയ്ക്കാറുണ്ട്. ഈ അടുത്ത് തനിക്ക് നേരെ സോഷ്യല്‍ മീഡിയ ആക്രമണം കൂടിയപ്പോള്‍ കരഞ്ഞുകൊണ്ട് അഭിരാമി പ്രതികരിച്ചിരുന്നു.
അഭിരാമിയുടെ കരച്ചില്‍ കണ്ട് ആരാധകരും സങ്കടത്തില്‍ ആയി. ചില ആളുകള്‍ അഭിരാമിയുടെ കുടുംബക്കാരെ പോലും മോശമായി പറയാന്‍ തുടങ്ങിയതോടെയാണ് അഭിരാമി പ്രതികരിച്ചത്. അതിനുശേഷം വലിയ മോശം തരത്തിലുള്ള കമന്റ് ഒന്നും അഭിരാമിയുടെ പോസ്റ്റിനു താഴെ വന്നിരുന്നില്ല.

എന്തിന് അഭിരാമിയെ മറന്നു പോയതുപോലെ ആയിരുന്നു പ്രേക്ഷകര്‍. താരത്തിന്റെ ഒരു വാര്‍ത്ത തന്നെ സോഷ്യല്‍ മീഡിയയില്‍ എത്താറില്ല എന്ന് തന്നെ പറയാം. എന്നാല്‍ ഇപ്പോള്‍ നാളുകള്‍ക്കു ശേഷം പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് അഭിരാമി.
ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും മോശ അവസ്ഥയിലൂടെയാണ് താന്‍ കടന്ന് പോകുന്നത് എന്ന് പറഞ്ഞ് എത്തിയിരിയ്ക്കുകയാണ് നടി. ഒരു കേക്കിന് മുന്നില്‍ ഇരിയ്ക്കുന്ന ചിത്രത്തിന് ഒപ്പമാണ് സോഷ്യല്‍ മീഡിയ പോസ്റ്റ്.

‘അല്ല, ഇന്ന് എന്റെ ബേര്‍ത്ത് ഡേ അല്ല. ഞാന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് ഒന്ന് അപ്ഡേറ്റ് ചെയ്യാന്‍ വേണ്ടിയാണ്’ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയത്. മോശമായ ഘട്ടം, ഇതും കടന്ന് പോകും, എല്ലാവരോടും സ്നേഹം എന്നിങ്ങനെയാണ് ഫോട്ടോയ്ക്ക് ഹാഷ് ടാഗ് കൊടുത്തിരിയ്ക്കുന്നത്.
Content Highlight: The worst phase, this too shall pass; The star's post went viral

































