ദേഹത്ത് കയറി എലി, ഒന്നുമറിയാതെ യാത്രക്കാരന്റെ ഉറക്കം, വൈറലായി വീഡിയോ

ദേഹത്ത് കയറി എലി, ഒന്നുമറിയാതെ യാത്രക്കാരന്റെ ഉറക്കം, വൈറലായി വീഡിയോ
2023-02-06T12:18:00 | By Susmitha Surendran

രാവിലെ മുതൽ വൈകുന്നേരം വരെ ജോലി ചെയ്തു കഴിഞ്ഞാൽ ആരായാലും ക്ഷീണിച്ച് പോകും. ചിലപ്പോൾ വീട്ടിലേക്ക് പോകുന്ന വഴി വാഹനത്തിൽ കിടന്ന് ഉറങ്ങിപ്പോവുകയും ചെയ്തെന്ന് വരും. അങ്ങനെ ഉറങ്ങാൻ പറ്റിയ സ്ഥലമാണ് മെട്രോ, ബസ് തുടങ്ങിയവയെല്ലാം.

ഏതായാലും അതുപോലെ ഉറങ്ങുകയായിരുന്നിരിക്കണം ഈ ന്യൂയോർക്ക് സബ്‍വേയിലെ യാത്രക്കാരനും. എന്നാൽ, അയാൾക്ക് തീരെ പ്രതീക്ഷിക്കാത്ത അനുഭവമാണ് ഉറക്കത്തിലുണ്ടായത്. ഒരു എലി ആളുടെ മേലേക്ക് ചാടിക്കയറി. ഇതിന്റെ വീഡിയോ അധികം വൈകാതെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി.

എലി ഇയാളുടെ മേലേക്ക് കയറുന്നത് കണ്ട് മറ്റ് യാത്രക്കാർ പേടിക്കുന്നതും വീഡിയോയിൽ കാണാം. @Jazzie654 എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 'ന്യൂയോർക്ക് സബ്‍വേയിലോ മറ്റേതെങ്കിലും സബ്‍വേയിലോ എലികളുണ്ടാകും എന്ന് താൻ കരുതിയേ ഇല്ല' എന്നാണ് വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്.

വീഡിയോയിൽ എവിടെ നിന്നെന്നറിയാതെ പെട്ടെന്ന് ഒരു എലി പ്രത്യക്ഷപ്പെടുകയാണ്. അധികം വൈകാതെ അത് ഒരു യാത്രക്കാരന്റെ കാലിന് മുകളിലൂടെ കയറി വരികയാണ്. അയാളാവട്ടെ ഇതൊന്നും അറിയാതെ നല്ല ഉറക്കത്തിലാണ്. പിന്നാലെ എലി ഇയാളുടെ കയ്യിലും ഷോൾഡറിലും എല്ലാം എത്തുന്നുണ്ട്.

https://twitter.com/i/status/1621604045357191168

പിന്നെ, എലി നേരെ പോകുന്നത് ഇയാളുടെ കഴുത്തിലേക്കാണ്. ആ സമയത്ത് അയാൾ ചെറുതായി ഉറക്കം ഞെട്ടുന്നു. എലിയെ ദേഹത്ത് കണ്ടപ്പോൾ ആദ്യം ചെറുതായി ഒന്ന് ഞെട്ടുന്നുണ്ട് എങ്കിലും പിന്നീട് അയാൾ ശാന്തനായി എലിയെ ദേഹത്ത് നിന്നും മാറ്റുകയാണ്. ഏതായാലും ഷെയർ ചെയ്ത് അധികം വൈകാതെ തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

അനേകം പേരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തിയത്. സാധാരണയായി ട്രെയിനുകളിൽ എലികളെ കാണാറില്ല എന്നും പ്ലാറ്റ്‍ഫോമുകളിലും പരിസരങ്ങളിലുമാണ് അവയെ കാണാറുള്ളത് എന്നുമാണ് പലരും കമന്റിട്ടിരിക്കുന്നത്. എന്നാലും, അയാൾ എങ്ങനെ ഇത്ര ശാന്തമായി അതിനെ കൈകാര്യം ചെയ്തു എന്നും ചിലർ കമന്റിട്ടിട്ടുണ്ട്.

Content Highlight: Rat enters the body, the passenger sleeps unconsciously, the video has gone viral

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup