ആ കണ്ണുകൾ കൊണ്ട് ഫഹദ് ഓഡിയൻസിനെ ട്രാപ്പിലാക്കുകയാണ്; നസ്രിയ വാക്കുകൾ വൈറൽ

ആ കണ്ണുകൾ കൊണ്ട് ഫഹദ് ഓഡിയൻസിനെ ട്രാപ്പിലാക്കുകയാണ്; നസ്രിയ വാക്കുകൾ വൈറൽ
2023-02-06T12:11:00 | By Susmitha Surendran

നിരവധി സിനിമകളിലൂടെ  പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നസ്രിയ നസീം. സോഷ്യല്‍മീഡിയയില്‍ സജീവമായ നസ്രിയ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. 

വിവാഹത്തോടെ അഭിനയം നിർത്തിയ നസ്രിയ കുറച്ച് വർഷങ്ങളുടെ ​ഗ്യാപ്പിന് ശേഷമാണ് തിരികെ അഭിനയത്തിലേക്ക് എത്തിയത്. 2014ൽ തിരുവനന്തപുരത്ത് വെച്ചാണ് യുവാക്കളുടെ ഇടയിൽ തരംഗം തീർത്ത നസ്രിയയും നടൻ ഫഹദ് ഫാസിലും വിവാഹിതരായത്.


മലയാള സിനിമയിലെ പ്രിയ താരങ്ങളും താരജോഡികളുമായിരുന്നു ഇവർ. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു.  ബാംഗ്ലൂർ ഡെയ്‌സിൽ അഭിനയിച്ചുകൊണ്ടിരിക്കവെയാണ് ഇരുവരും പ്രണയത്തിലായത്. താനാണ് ഫഹദിനോട് വിവാഹം കഴിക്കാൻ സാധിക്കുമോയെന്ന് ചോദിച്ചതെന്ന് നസ്രിയ പറഞ്ഞിട്ടുണ്ട്. 

വിവാഹത്തിന് ശേഷം ഇടവേളയെടുത്ത നസ്രിയ കൂടെ എന്ന സിനിമയിലൂടെയാണ് മടങ്ങിവരവ് നടത്തിയത്. അതിനുശേഷം അഭിനയിച്ച എല്ലാ ചിത്രങ്ങളിലും നസ്രിയ കയ്യടി നേടി. രണ്ടാം വരവിൽ അന്യഭാഷയിലും നസ്രിയ തന്റെ പാദമുദ്ര പതിപ്പിച്ചു. അടുത്തിടെ മൊറോക്കോയില്‍ ഫഹദിനൊപ്പം അവധിയാഘോഷിക്കുന്ന ചിത്രം പങ്കുവെച്ച് നസ്രിയ എത്തിയിരുന്നു. ഈ വര്‍ഷം ഫഹദിനൊപ്പമുള്ള ആദ്യത്തെ പോസ്റ്റ് എന്ന ക്യാപ്ഷനോടെയായാണ് നസ്രിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. 


ഫോട്ടോ അതിവേ​ഗത്തിലാണ് വൈറലായത്. അതേസമയം താൻ എങ്ങനെയാണ് ഫഹദുമായി പ്രണയത്തിലായതെന്ന് വെളിപ്പെടുത്തിയ നസ്രിയയുടെ വീഡിയോയാണ് വീണ്ടും വൈറലാകുന്നത്. വിക്രം പുറത്തിറങ്ങിയപ്പോഴും ഫഹദിന്റെ സിനിമകൾ കാണുന്നവരുമെല്ലാം അദ്ദേഹത്തിന്റെ കണ്ണുകൾ കൊണ്ടുള്ള അഭിനയത്തെ കുറിച്ച് വാചാലരായിരുന്നു. ഫഹദിന്റെ കണ്ണിൽ എന്തോ ഒരു മാജിക്കുണ്ടെന്നാണ് ആരാധകരെല്ലം ഒന്നടങ്കം പറയാറുള്ളത്. 

അതെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ് കുസൃതി നിറഞ്ഞ മറുപടി നസ്രിയ പറഞ്ഞത്. 'ആ കണ്ണുകൾ കൊണ്ട് ഫഹദ് ഓഡിയൻസിനെ ട്രാപ്പിലാക്കുകയാണ്.

അതുപോലെ തന്നെ ബാം​ഗ്ലൂർ ഡെയ്സ് സിനിമയിലെ ദിവ്യയും ദാസുമായി അഭിനയിക്കുന്ന സമയത്ത് ഞങ്ങൾ ഒരു മുറിക്കുള്ളിൽ ഒരു മാസമാണ് സ്റ്റക്കായത്.' 'അതുകൊണ്ട് തന്നെ പലപ്പോഴും അഞ്ജലി മേനോനോട് കളിയായി ഞാൻ പറയും ഒരു മാസം ഫഹദിനൊപ്പം ഒരു റൂമിൽ സ്റ്റക്കായാൽ ആരായാലും അദ്ദേഹവുമായി പ്രണയത്തിലായി പോകുമെന്ന്' നസ്രിയ പറഞ്ഞു. 


Content Highlight: Fahad is trapping the audience with those eyes; Nazriya words go viral

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup