'ഒരു സങ്കട വാർത്തയും സന്തോഷ വാർത്തയും പറയുവാനുണ്ട്';മേഘ്നയും ജീജയും തമ്മിൽ ഉണ്ടായിരുന്ന പ്രശ്നം അറിയുമോ?

'ഒരു സങ്കട വാർത്തയും സന്തോഷ വാർത്തയും പറയുവാനുണ്ട്';മേഘ്നയും ജീജയും തമ്മിൽ ഉണ്ടായിരുന്ന പ്രശ്നം അറിയുമോ?
2023-02-06T12:04:00 | By Nourin Minara KM

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജീജ സുരേന്ദ്രൻ. സിനിമകൾ വഴിയും സീരിയലുകൾ വഴിയുമാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ താരം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടി തുടങ്ങിയിട്ടുണ്ട് എന്ന് മാത്രമല്ല തന്റെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ താരം ഇതിലൂടെ പങ്കുവെക്കാറുണ്ട്.


അടുത്തിടെ നടിയും മേഘ്ന വിൻസെന്റ് എന്ന നടിയുമായി ചില പ്രശ്നങ്ങൾ ഉണ്ട് എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്ത പറഞ്ഞിരുന്നു. ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം ഏറ്റവും അവസാനമായി പങ്കുവെച്ച വീഡിയോയിൽ.ഒരു സങ്കട വാർത്തയും സന്തോഷ വാർത്തയും പറയുവാനുണ്ട് എന്നു പറഞ്ഞുകൊണ്ട് ആയിരുന്നു താരം വീഡിയോ ആരംഭിച്ചത്. കൊച്ചു പ്രേമം നടന്റെ വിയോഗത്തെ കുറിച്ചുള്ള ആയിരുന്നു സങ്കട വാർത്ത.


ഇത് കൂടാതെ മേഘ്നയുമായി ഉണ്ടായ പ്രശ്നത്തെക്കുറിച്ചാണ് താരം പിന്നീട് സംസാരിച്ചത്. മേഘ്ന ശരിക്കും നല്ലൊരു കുട്ടിയാണ് എന്നും പരമ്പരകൾ ഒക്കെ നന്നായി ചെയ്യുന്നുണ്ടായിരുന്നു എന്നും താരം പറയുന്നു.ആ കുട്ടിയുടെ ഒരു കമന്റിന് താൻ നൽകിയ മറുപടി പിന്നീട് യൂട്യൂബ് മാധ്യമങ്ങൾ വലിയ രീതിയിൽ വൈറലാക്കി മാറ്റി എന്നും എന്നാൽ, അതിൻറെ പിന്നിലെ സത്യം എന്താണ് എന്ന് ആരും തന്നോടും മേഘ്നയോടും ചോദിച്ചില്ല എന്നുമാണ് നടി പരാതിയായി പറയുന്നത്. തന്നെ ഒരു നെഗറ്റീവ് കഥാപാത്രമാക്കി സമൂഹ മാധ്യമങ്ങൾ ചിത്രീകരിച്ചു എന്നാണ് ജീജ പറയുന്നത്. എന്നാൽ ഇത്തരം കാര്യങ്ങളിലെ സത്യാവസ്ഥ അറിയാതെ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുത് എന്നാണ് താരം പറയുന്നത്.


കൊച്ചു പ്രേമം ചേട്ടന്റെ ബോഡി കാണാൻ പോയ സമയത്ത് ആയിരുന്നു മേഘ്ന തന്നെ ആൻറി എന്നു വിളിച്ചതും, “ആൻറിക്ക് എന്നോട് എന്തെങ്കിലും പ്രശ്നം ഉണ്ടോ?” എന്നു ചോദിച്ചതും എന്നുമാണ് ജീജ പറയുന്നത്. നല്ല സുന്ദരിയായ കുഞ്ഞുമോൾ ആണ് അവൾ എന്നും ഒരുപാട് നേരം എൻറെ കൂടെ നിന്നു എന്നും ആൻറി എന്നോട് ചിരിച്ചപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി എന്ന് മേഘ്ന പറയുകയും ചെയ്തു എന്നാണ് ജീജ പറയുന്നത്. തനിക്കും ഈ വിഷയത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും എങ്ങനെയാണ് മോൾ തന്നെ കാണുമ്പോൾ പ്രതികരിക്കുക എന്ന് അറിയില്ലായിരുന്നു എന്ന് ചിന്തയായിരുന്നു തനിക്ക് എന്നുമാണ് ജീജാ പറയുന്നത്.


ആൻറി എന്ന് വിളി കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി എന്നും യൂട്യൂബ് മാധ്യമങ്ങൾ എന്തൊക്കെ പറഞ്ഞാലും അതൊന്നും ഞങ്ങളെ ബാധിക്കില്ല എന്നുമാണ് ജീജ കൂട്ടിച്ചേർക്കുന്നത്. ശരിക്കും തന്റെ വീട്ടിലെ മകളെ പോലെയാണ് മേഘ്ന എന്നും താരം കൂട്ടിച്ചേർത്തു. നമ്മളുടെ മനസ്സിൽ ഉള്ളത് എന്താണെന്ന് എല്ലാവരോടും പറയട്ടെ എന്ന് ചോദിച്ചപ്പോൾ അതു പറഞ്ഞു കൊള്ളാനും മേഘ്ന സമ്മതം നൽകി എന്നും ഒരുപക്ഷേ ഇതും വൈറൽ ആയേക്കും എന്ന് അവൾ പറഞ്ഞു എന്നുമാണ് ജീജ പറയുന്നത്.

Content Highlight: Do you know the problem between Meghna and Jeeja?

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup