---
title: "ഫഹദിന്റെ കണ്ണിൽ എന്തോ ഒരു മാജിക്കുണ്ട് ; ആരായാലും ആ സാഹചര്യത്തിൽ പ്രണയിച്ച് പോകും; നസ്രിയ"
english_title: "There is something magical in Fahad's eyes; Anyone will fall in love in that situation; Nazria"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94989/there-is-something-magical-in-fahads-eyes-anyone-will-fall-in-love-in-that-situation-nazria"
published_at: "2023-02-06T09:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e07de2ce386_nasriya_5.jpg"
keywords: []
---

# ഫഹദിന്റെ കണ്ണിൽ എന്തോ ഒരു മാജിക്കുണ്ട് ; ആരായാലും ആ സാഹചര്യത്തിൽ പ്രണയിച്ച് പോകും; നസ്രിയ

> **Lead Summary:** വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നസ്രിയ നസീം. സോഷ്യല്‍മീഡിയയില്‍ സജീവമായ നസ്രിയ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഒരു കാലത്ത് നസ്രിയയോളം സ്റ്റാർ വാല്യവുണ്ടായിരുന്ന യുവ നടി മലയാളത്തിൽ വേറെ ഇല്ലെന്ന് പറയാം .

## Article Content

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നസ്രിയ നസീം. സോഷ്യല്‍മീഡിയയില്‍ സജീവമായ നസ്രിയ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഒരു കാലത്ത് നസ്രിയയോളം സ്റ്റാർ വാല്യവുണ്ടായിരുന്ന യുവ നടി മലയാളത്തിൽ വേറെ ഇല്ലെന്ന് പറയാം .

ബാലതാരമായിട്ടാണ് നസ്രിയ സിനിമയിലേക്ക് എത്തിയത്. ആദ്യ ചിത്രം ബ്ലെസിയുടെ പളുങ്കായിരുന്നു. അതിന് ശേഷം പിന്നേയും രണ്ട്, മൂന്ന് സിനിമകളിൽ കൂടി നസ്രിയ അഭിനയിച്ചു.

നടി എന്നതിലുപരി ​ഗായികയും അവതാരകയുമെല്ലാമായ നസ്രിയ നേരത്തിലൂടേയും ഓം ശാന്തി ഓശാനയിലൂടെയുമാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായ നായികയായി മാറിയത്. വിവാഹത്തോടെ അഭിനയം നിർത്തിയ നസ്രിയ കുറച്ച് വർഷങ്ങളുടെ ​ഗ്യാപ്പിന് ശേഷമാണ് തിരികെ അഭിനയത്തിലേക്ക് എത്തിയത്.

2014ൽ തിരുവനന്തപുരത്ത് വെച്ചാണ് യുവാക്കളുടെ ഇടയിൽ തരംഗം തീർത്ത നസ്രിയയും നടൻ ഫഹദ് ഫാസിലും വിവാഹിതരായത്. മലയാള സിനിമയിലെ പ്രിയ താരങ്ങളും താരജോഡികളുമായിരുന്നു ഇവർ.

ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. വിവാഹം അടുത്ത വേളയിൽ ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ച ഇവരുടെ ചിത്രം ബാംഗ്ലൂർ ഡെയ്‌സ് അക്കാലത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു. ബാംഗ്ലൂർ ഡെയ്‌സിൽ അഭിനയിച്ചുകൊണ്ടിരിക്കവെയാണ് ഇരുവരും പ്രണയത്തിലായത്.

താനാണ് ഫഹദിനോട് വിവാഹം കഴിക്കാൻ സാധിക്കുമോയെന്ന് ചോദിച്ചതെന്ന് നസ്രിയ പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് ശേഷം ഇടവേളയെടുത്ത നസ്രിയ കൂടെ എന്ന സിനിമയിലൂടെയാണ് മടങ്ങിവരവ് നടത്തിയത്.

അതിനുശേഷം അഭിനയിച്ച എല്ലാ ചിത്രങ്ങളിലും നസ്രിയ കയ്യടി നേടി. രണ്ടാം വരവിൽ അന്യഭാഷയിലും നസ്രിയ തന്റെ പാദമുദ്ര പതിപ്പിച്ചു. അടുത്തിടെ മൊറോക്കോയില്‍ ഫഹദിനൊപ്പം അവധിയാഘോഷിക്കുന്ന ചിത്രം പങ്കുവെച്ച് നസ്രിയ എത്തിയിരുന്നു.

ഈ വര്‍ഷം ഫഹദിനൊപ്പമുള്ള ആദ്യത്തെ പോസ്റ്റ് എന്ന ക്യാപ്ഷനോടെയായാണ് നസ്രിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.ഫോട്ടോ അതിവേ​ഗത്തിലാണ് വൈറലായത്. അതേസമയം താൻ എങ്ങനെയാണ് ഫഹദുമായി പ്രണയത്തിലായതെന്ന് വെളിപ്പെടുത്തിയ നസ്രിയയുടെ വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

ഫഹദിന്റെ കണ്ണിൽ എന്തോ ഒരു മാജിക്കുണ്ടെന്നാണ് ആരാധകരെല്ലം ഒന്നടങ്കം പറയാറുള്ളത്.അതെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ് കുസൃതി നിറഞ്ഞ മറുപടി നസ്രിയ പറഞ്ഞത്. 'ആ കണ്ണുകൾ കൊണ്ട് ഫഹദ് ഓഡിയൻസിനെ ട്രാപ്പിലാക്കുകയാണ്.

അതുപോലെ തന്നെ ബാം​ഗ്ലൂർ ഡെയ്സ് സിനിമയിലെ ദിവ്യയും ദാസുമായി അഭിനയിക്കുന്ന സമയത്ത് ഞങ്ങൾ ഒരു മുറിക്കുള്ളിൽ ഒരു മാസമാണ് സ്റ്റക്കായത്.' 'അതുകൊണ്ട് തന്നെ പലപ്പോഴും അഞ്ജലി മേനോനോട് കളിയായി ഞാൻ പറയും ഒരു മാസം ഫഹദിനൊപ്പം ഒരു റൂമിൽ സ്റ്റക്കായാൽ ആരായാലും അദ്ദേഹവുമായി പ്രണയത്തിലായി പോകുമെന്ന്' നസ്രിയ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/94989/there-is-something-magical-in-fahads-eyes-anyone-will-fall-in-love-in-that-situation-nazria)