---
title: "നടി ഉര്‍വ്വശി ധോലാകിയയുടെ കാര്‍ അപകടത്തില്‍പെട്ടു"
english_title: "Actress Urvashi Dholakia's car met with an accident"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94973/actress-urvashi-dholakias-car-met-with-an-accident"
published_at: "2023-02-06T06:59:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e05850a7d84_urvashi.jpg"
keywords: []
---

# നടി ഉര്‍വ്വശി ധോലാകിയയുടെ കാര്‍ അപകടത്തില്‍പെട്ടു

> **Lead Summary:** **ക**ഴിഞ്ഞ ദിവസം വൈകുന്നേര൦ നടി ഉര്‍വശി ധോലാകിയ വാഹനാപകടത്തില്‍പ്പെട്ടു. സിനിമയുടെ ചിത്രീകരണത്തിനായി മീരാ റോഡിലേക്ക് പോകുമ്പോള്‍ സ്‌കൂള്‍ കുട്ടികളുമായി വന്ന സ്‌കൂള്‍ ബസ് അവരുടെ കാറില്‍ പിന്നില്‍ നിന്ന് ഇടിച്ചാണ് അപകടം നടന്നത്.

## Article Content

**ക**ഴിഞ്ഞ ദിവസം വൈകുന്നേര൦ നടി ഉര്‍വശി ധോലാകിയ വാഹനാപകടത്തില്‍പ്പെട്ടു. സിനിമയുടെ ചിത്രീകരണത്തിനായി മീരാ റോഡിലേക്ക് പോകുമ്പോള്‍ സ്‌കൂള്‍ കുട്ടികളുമായി വന്ന സ്‌കൂള്‍ ബസ് അവരുടെ കാറില്‍ പിന്നില്‍ നിന്ന് ഇടിച്ചാണ് അപകടം നടന്നത്.

ഭാഗ്യവശാല്‍ അവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മീരാ റോഡിലെ കാശ്മീര പോലീസ് സ്‌റ്റേഷനില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കെതിരെ ധോലാകിയ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല, പോലീസ് ഇവരുടെ ഡ്രൈവറുടെ മൊഴിയെടുത്തു.

ഹിറ്റ് ടെലിവിഷന്‍ ഷോയായ കസൗതി സിന്ദഗി കേയിലെ കൊമോലിക എന്ന കഥാപാത്രത്തിലൂടെ ഏറ്റവും അറിയപ്പെടുന്ന ടെലിവിഷന്‍ നടിയാണ് ധോലാകിയ. 90-കളുടെ തുടക്കം മുതല്‍ ടിവി രംഗത്ത് അഭിനയിച്ചുകൊണ്ടിരുന്ന അവര്‍ ദേഖ് ഭായ് ദേഖ്, സമാന ബദല്‍ ഗയ, ശക്തിമാന്‍ തുടങ്ങിയ അവിസ്മരണീയമായ ചില പഴയ ഷോകളില്‍ പ്രത്യക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/94973/actress-urvashi-dholakias-car-met-with-an-accident)