---
title: "നയൻതാരയെ കുറിച്ച് ഷാറൂഖ് ഖാൻ പറയുന്നത് കേട്ടോ?വൈറലായി ഷാറൂഖ് നടത്തിയ പ്രതികരണം, ഇത്രയൊക്കെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ആരാധകർ"
english_title: "Did you hear what Shah Rukh Khan said about Nayanthara?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94951/did-you-hear-what-shah-rukh-khan-said-about-nayanthara"
published_at: "2023-02-05T22:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dfe5e9e02c2_nayanthara_sharookh_f.jpg"
keywords: []
---

# നയൻതാരയെ കുറിച്ച് ഷാറൂഖ് ഖാൻ പറയുന്നത് കേട്ടോ?വൈറലായി ഷാറൂഖ് നടത്തിയ പ്രതികരണം, ഇത്രയൊക്കെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ആരാധകർ

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. സൗത്ത് ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് താരം അറിയപ്പെടുന്നത്. പുരുഷ താരങ്ങളെ പോലെ തന്നെ ഒരു വലിയ ഫാൻ ബേസ് ഉണ്ടാക്കിയെടുത്ത താരങ്ങളിൽ ഒരാളാണ് നയൻതാര. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും താരം വളരെ സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഹിന്ദിയിലും അരങ്ങേറുവാനുള്ള ഒരുക്കത്തിലാണ് നയൻതാര.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. സൗത്ത് ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് താരം അറിയപ്പെടുന്നത്. പുരുഷ താരങ്ങളെ പോലെ തന്നെ ഒരു വലിയ ഫാൻ ബേസ് ഉണ്ടാക്കിയെടുത്ത താരങ്ങളിൽ ഒരാളാണ് നയൻതാര. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും താരം വളരെ സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഹിന്ദിയിലും അരങ്ങേറുവാനുള്ള ഒരുക്കത്തിലാണ് നയൻതാര.

ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ആദ്യത്തെ ബോളിവുഡ് സിനിമയാണ് ജവാൻ. ഷാറൂഖ് ഖാൻ ആണ് ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നയൻതാരയാണ് സിനിമയിൽ നായികയായി എത്തുന്നത്. അതേ സമയം വിജയി സേതുപതിയാണ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. അതു കൊണ്ടു തന്നെ മലയാളികൾ അടക്കം എല്ലാവരും ഈ സിനിമയ്ക്ക് വേണ്ടി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.ഇപ്പോൾ നയൻതാരയെ കുറിച്ച് ഷാറൂഖ് പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

> ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് ആണ് ഷാറൂഖ് മറുപടി പോലെ ഇങ്ങനെ പറഞ്ഞത്. ട്വിറ്ററിൽ ആയിരുന്നു ഷാറൂഖ് നടത്തിയ പ്രതികരണം വൈറലായി മാറിയത്. നയൻതാരയെ കുറിച്ച് എന്താണ് നിങ്ങൾക്ക് പറയുവാനുള്ളത് എന്നായിരുന്നു ആരാധകൻ ചോദിച്ച ചോദ്യം. ഇതിന് ഷാറൂഖ് നൽകിയ മറുപടി എന്താണ് എന്ന് അറിയുമോ?“അവൾ വളരെ സ്വീറ്റ് ആണ്. അവൾ എല്ലാ ഭാഷകളിലും സംസാരിക്കും. അവരുടെ ഒപ്പം പ്രവർത്തിക്കുവാൻ സാധിച്ചത് വളരെ മികച്ച അനുഭവം തന്നെയായിരുന്നു. സിനിമയിൽ നിങ്ങൾക്ക് അവരെ വളരെ ഇഷ്ടപ്പെടുമെന്നാണ് കരുതുന്നത്” – ഇതായിരുന്നു ഷാറൂഖ് ഖാൻ നൽകിയ മറുപടി.

മുൻപ് ഷാരൂഖ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചെന്നൈ എക്സ്പ്രസ് എന്ന സിനിമയിലേക്ക് ഒരു ഐറ്റം ഡാൻസ് ചെയ്യുവാൻ വിളിച്ചിരുന്നു എന്നും എന്നാൽ നയൻതാര ഇത് നിരസിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നീട് ഈ വേഷം ചെയ്തത് മലയാളികളുടെ പ്രിയപ്പെട്ട പ്രിയമണി ആണ് എന്ന പ്രത്യേകതയും ഉണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/94951/did-you-hear-what-shah-rukh-khan-said-about-nayanthara)