---
title: "റബേക്ക തന്നെയാണ് ഈ കാര്യം അറിയിച്ചത്;  മറ്റൊരു സന്തോഷവാര്‍ത്ത പങ്കുവെച്ച്  താരം"
english_title: "Rebecca shared another piece of good news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9495/rebecca-shared-another-piece-of-good-news"
published_at: "2021-11-08T13:45:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6188dd95c526a_rabeca.jpg"
keywords: []
---

# റബേക്ക തന്നെയാണ് ഈ കാര്യം അറിയിച്ചത്;  മറ്റൊരു സന്തോഷവാര്‍ത്ത പങ്കുവെച്ച്  താരം

> **Lead Summary:** ബാലതാരമായി അഭിനയരംഗത്ത് എത്തി മിനിസ്‌ക്രീനില്‍ തിളങ്ങിയ നടിയാണ് റബേക്ക സന്തോഷ്. കസ്തൂരിമാനിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയല്‍ കഴിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും പ്രേക്ഷകമനസ്സില്‍ ഉണ്ട് കാവ്യ എന്ന ആ ശക്തമായ കഥാപാത്രം. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട്.

## Article Content

ബാലതാരമായി അഭിനയരംഗത്ത് എത്തി മിനിസ്‌ക്രീനില്‍ തിളങ്ങിയ നടിയാണ് റബേക്ക സന്തോഷ്. കസ്തൂരിമാനിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയല്‍ കഴിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും പ്രേക്ഷകമനസ്സില്‍ ഉണ്ട് കാവ്യ എന്ന ആ ശക്തമായ കഥാപാത്രം. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട്.

ഈ അടുത്തായിരുന്നു സംവിധായകന്‍ ശ്രീജിത്തും റബേക്കയും തമ്മിലുള്ള വിവാഹം നടന്നത്. കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ച് വളരെ ലളിതമായ ചടങ്ങോട് കൂടിയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം ശ്രീജിത്ത് റബേക്കയെ വിളിച്ചുണര്‍ത്തുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. നിമിഷ നേരം കൊണ്ട് ഈ വീഡിയോ വൈറല്‍ ആയത്.

രാവിലെ ഉറക്കത്തില്‍ നിന്ന് ഉണരാന്‍ മടികാണിക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണാന്‍ കഴിഞ്ഞത്. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്ത പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്. റബേക്കയുടെയും ശ്രീജിത്തിന്റേയും ജീവിതത്തില്‍ ഇന്നത്തെ ദിവസത്തിന് വലിയൊരു പ്രത്യേകതയുണ്ട്.

തന്റെ വീടിന്റെ ഗ്രഹപ്രവേശനം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം കഴിഞ്ഞു. സോഷ്യല്‍ മീഡിയ വഴിയാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ആയിരുന്നു റബേക്ക തന്റെ പേരില്‍ ഫ്‌ലാറ്റ് വാങ്ങിയതും അതേ ഫ്‌ലാറ്റില്‍ പാലുകാച്ചല്‍ നടത്തിയതും.

അതേസമയം ലളിതമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. സിനിമ-സീരിയല്‍ നിന്നടക്കം നിരവധി താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് റബേക്കയും ശ്രീജിത്തും ഒന്നാകുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/9495/rebecca-shared-another-piece-of-good-news)