---
title: "''നല്ല ഫ്രഷ് ഓറഞ്ച് പിഴിഞ്ഞെടുക്കുന്ന ജ്യൂസ് ആണ് തനിക്ക് എന്നെന്നും പ്രിയം''; ഓറഞ്ച് നിറത്തിലുള്ള വസ്ത്രത്തിൽ തിളങ്ങി അഹാന,കമന്റുകൾ കണ്ടോ..? "
english_title: "Ahana looked radiant in an orange dress"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94933/ahana-looked-radiant-in-an-orange-dress"
published_at: "2023-02-05T21:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dfce9a8422a_AHANA_1.jpg"
keywords: []
---

# ''നല്ല ഫ്രഷ് ഓറഞ്ച് പിഴിഞ്ഞെടുക്കുന്ന ജ്യൂസ് ആണ് തനിക്ക് എന്നെന്നും പ്രിയം''; ഓറഞ്ച് നിറത്തിലുള്ള വസ്ത്രത്തിൽ തിളങ്ങി അഹാന,കമന്റുകൾ കണ്ടോ..? 

> **Lead Summary:** **2**014ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിലൂടെ കടന്നു വന്ന നടിയാണ് അഹാന കൃഷ്ണ . പിന്നാലെ 2016ല്‍ കരി എന്ന സംഗീത ആല്‍ബത്തിലും അഭിനയിച്ചു, തുടര്‍ന്ന് 2017ല്‍ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചലച്ചിത്രത്തിന്റെ ഭാഗമായി അഹാന.

## Article Content

**2**014ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിലൂടെ കടന്നു വന്ന നടിയാണ് അഹാന കൃഷ്ണ . പിന്നാലെ 2016ല്‍ കരി എന്ന സംഗീത ആല്‍ബത്തിലും അഭിനയിച്ചു, തുടര്‍ന്ന് 2017ല്‍ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചലച്ചിത്രത്തിന്റെ ഭാഗമായി അഹാന.

ലൂക്ക എന്ന ചിത്രത്തില്‍ നായിക കഥാപാത്രം ചെയ്തതോടെയാണ് ഈ താരം കൂടുതല്‍ ശ്രദ്ധ നേടിയത്. അഭിനയം, പാട്ട്, ഡാന്‍സ് അങ്ങനെ ഓരോ മേഘലയിലും കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഈ യുവ നടി. ഇപ്പോഴിതാ അഹാന പങ്കിട്ട ബോള്‍ഡ് ലുക്കിലുള്ള കിടിലന്‍ ചിത്രങ്ങള്‍ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്കില്‍ ആണ് അഹാന പുത്തന്‍ ചിത്രങ്ങളില്‍ നിറയുന്നത്. ഓറഞ്ച് നിറത്തിലുള്ള സ്യൂട്ട് ടൈപ്പ് ഡ്രെസ്സിലാണ് അഹാന എത്തിയത്. നല്ല ഫ്രഷ് ഓറഞ്ച് പിഴിഞ്ഞെടുക്കുന്ന ജ്യൂസ് ആണ് തനിക്ക് എന്നെന്നും പ്രിയം എന്നും അഹാന പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/94933/ahana-looked-radiant-in-an-orange-dress)