---
title: "യുവ നടന്മാരുടെ സോഷ്യൽ മീഡിയ പ്രതികരണങ്ങളെ കുറിച്ച് മമ്മൂട്ടി"
english_title: "Mammootty on the social media reactions of young actors"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94923/mammootty-on-the-social-media-reactions-of-young-actors"
published_at: "2023-02-05T20:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dfbebd70125_mammootty.jpg"
keywords: []
---

# യുവ നടന്മാരുടെ സോഷ്യൽ മീഡിയ പ്രതികരണങ്ങളെ കുറിച്ച് മമ്മൂട്ടി

> **Lead Summary:** **സോ**ഷ്യൽ മീഡിയ വിമർശനങ്ങളിൽ യുവ താരങ്ങളുടെ പ്രതികരണങ്ങളെ കുറിച്ച് മനസ്സ് തുറന്ന് മമ്മൂട്ടി. സോഷ്യൽ മീഡിയ പുതിയതാണ്. അവരും ചെറുപ്പക്കാരാണ്. അതുകൊണ്ടാകും അങ്ങോട്ടും ഇങ്ങോട്ടും പ്രതികരിക്കുന്നതെന്നും അത് സ്വാഭാവികമാണെന്നും മമ്മൂട്ടി പറഞ്ഞു.

## Article Content

**സോ**ഷ്യൽ മീഡിയ വിമർശനങ്ങളിൽ യുവ താരങ്ങളുടെ പ്രതികരണങ്ങളെ കുറിച്ച് മനസ്സ് തുറന്ന് മമ്മൂട്ടി. സോഷ്യൽ മീഡിയ പുതിയതാണ്. അവരും ചെറുപ്പക്കാരാണ്. അതുകൊണ്ടാകും അങ്ങോട്ടും ഇങ്ങോട്ടും പ്രതികരിക്കുന്നതെന്നും അത് സ്വാഭാവികമാണെന്നും മമ്മൂട്ടി പറഞ്ഞു.

ക്രിസ്റ്റഫർ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിനിടെ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ഇപ്പോഴത്തെ യുവ നായക നടന്മാർ സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന വിമർശനങ്ങളിൽ പെട്ടെന്ന് പ്രതികരിക്കുന്നുണ്ടല്ലോ എന്നായിരുന്നു ചോദ്യം.

* 'പുതിയ ആൾക്കാരല്ലേ ? സോഷ്യൽ മീഡിയ പുതിയതാണ്. അവരും ചെറുപ്പക്കാരാണ്. ഞങ്ങളൊക്കെ പഴയ ആൾക്കാരല്ലേ. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയിട്ടുള്ളവരായിരിക്കും അവർ. അതുകൊണ്ടാകും അങ്ങോട്ടും ഇങ്ങോട്ടും പ്രതികരിക്കുന്നത്. സ്വാഭാവികം',* എന്നായിരുന്നു മമ്മൂട്ടി നൽകിയ മറുപടി.

സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളിൽ‌ ഭൂരിഭാഗം യുവതാരങ്ങളും പ്രതികരിക്കാറുണ്ട്. പലപ്പോഴും ഇത്തരം പ്രതികരണങ്ങൾ വിമർശനങ്ങളും വിവാദങ്ങൾക്കും കാരണമാകാറുമുണ്ട്. ഉണ്ണി മുകുന്ദനും യുട്യൂബ് വ്ലോ​ഗറും തമ്മിലുള്ള വാക്കുതർക്കം ആയിരുന്നു ഇവയിൽ ഏറ്റവും ഒടുവിലത്തേത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/94923/mammootty-on-the-social-media-reactions-of-young-actors)