---
title: "തനിക്ക് കാവ്യയുടെ അതേ സൗന്ദര്യം ഉണ്ടെന്ന് ഒക്കെ പലരും അഭിപ്രായപ്പെടാറുണ്ട്; അനുസിത്താര"
english_title: "Now Anusithara is reacting to Kavya comparing her with Madhavan."
publisher: "moviemax.in"
canonical_url: "https://moviemax.in/news/94910/now-anusithara-is-reacting-to-kavya-comparing-her-with-madhavan"
published_at: "2023-02-05T18:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dfae9c7167d_KAVYA_MADHAVAN_AND_ANU_SITHARA.jpg"
keywords: []
---

# തനിക്ക് കാവ്യയുടെ അതേ സൗന്ദര്യം ഉണ്ടെന്ന് ഒക്കെ പലരും അഭിപ്രായപ്പെടാറുണ്ട്; അനുസിത്താര

> **Lead Summary:** മലയാളികളുടെ പ്രിയതാരമാണ് അനുസിത്താര. സഹതാരമായി അഭിനയം ആരംഭിച്ച അനു നായികയായി ഉയരുകയായിരുന്നു. നിരവധി സിനിമകളിലാണ് അനുസിത്താര അഭിനയിച്ചിട്ടുള്ളത്. കാവ്യാമാധവന് ശേഷം മലയാളിത്തം തുളുമ്പുന്ന മുഖമുള്ള നായികയാണ് അനുസിത്താര എന്നാണ് സിനിമ പ്രേമികള്‍ അഭിപ്രായപ്പെടാറുള്ളത്.

## Article Content

മലയാളികളുടെ പ്രിയതാരമാണ് അനുസിത്താര. സഹതാരമായി അഭിനയം ആരംഭിച്ച അനു നായികയായി ഉയരുകയായിരുന്നു. നിരവധി സിനിമകളിലാണ് അനുസിത്താര അഭിനയിച്ചിട്ടുള്ളത്. കാവ്യാമാധവന് ശേഷം മലയാളിത്തം തുളുമ്പുന്ന മുഖമുള്ള നായികയാണ് അനുസിത്താര എന്നാണ് സിനിമ പ്രേമികള്‍ അഭിപ്രായപ്പെടാറുള്ളത്.

ഇപ്പോഴിതാ കാവ്യ മാധവനുമായി തന്നെ താരതമ്യം ചെയ്യുന്നതിനോട് പ്രതികരിക്കുകയാണ് അനുസിത്താര. കാവ്യ മാധവനുമായി തന്നെ താരതമ്യം ചെയ്യുന്നത് കേള്‍ക്കുമ്പോള്‍ എന്തോ പോലെ തോന്നാറുണ്ടെന്ന് ആണ് അനു സിത്താര പറയുന്നത്.

തനിക്ക് കാവ്യയുടെ അതേ സൗന്ദര്യം ഉണ്ടെന്ന് ഒക്കെ പലരും അഭിപ്രായപ്പെടാറുണ്ട്. പലരും പറയും താന്‍ കാവ്യ ചേച്ചിയെ പോലെ ആണെന്ന്. എന്നാല്‍ തനിക്ക് അത് കേള്‍ക്കുമ്പോള്‍ എന്തോ പോലെ തോന്നും. അങ്ങനെ പറയുന്നത് താന്‍ അര്‍ഹിക്കുന്നില്ല. കാവ്യ ചേച്ചി തന്നേക്കാള്‍ ഒരുപാട് സുന്ദരിയാണ്. ഏത് കോണില്‍ നിന്ന് നോക്കിയാലും സുന്ദരിയായിട്ടുള്ള നടിയാണ് കാവ്യ ചേച്ചി എന്നും അനുസിത്താര പറഞ്ഞു.

എനിക്ക് അത്രയും സൗന്ദര്യമില്ല എന്ന് നന്നായിട്ട് അറിയാം. പിന്നെ കാവ്യ ചേച്ചി ചെയ്തത് പോലുള്ള വേഷങ്ങള്‍, നാട്ടിന്‍പുറത്തുകാരി ഇമേജുള്ള റോളുകള്‍ തനിക്ക് കിട്ടുന്നുണ്ട്. ഒരുപക്ഷെ അതുകൊണ്ടാവാം ആളുകള്‍ തന്നെ കാവ്യ ചേച്ചിയുമായി താരതമ്യം ചെയ്യുന്നത് എന്നും അനു സിത്താര കൂട്ടിച്ചേര്‍ത്തു. ചേച്ചി കാസര്‍കോടുകാരിയും താന്‍ വായനാടുകാരിയും ആണ്.

തങ്ങള്‍ മലബാറുകാരായത് കൊണ്ടുള്ള സാമ്യവും ഉണ്ടാവാം. അല്ലാതെ കാവ്യ ചേച്ചിയുടെ സൗന്ദര്യം തനിക്കില്ല എന്നാണ് അനു സിത്താര പറയുന്നത്. സൗന്ദര്യം മാത്രമല്ല കാവ്യ ചേച്ചി ചെയ്തിരിക്കുന്ന വേഷങ്ങള്‍ ആയാലും ആര്‍ക്കും പകരം വയ്ക്കാന്‍ ഇല്ലാത്തതാണ്. കാവ്യ ചേച്ചിയുടെ ഏഴയലത്ത് വരില്ല താന്‍ എന്നും അനു സിത്താര കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/94910/now-anusithara-is-reacting-to-kavya-comparing-her-with-madhavan)