---
title: "വിവാഹം കഴിച്ചിട്ട് ചുംബിച്ചാല്‍ പോരെ; വീണ്ടും ഗോപി സുന്ദര്‍ പങ്കുവെച്ച വീഡിയോയ്ക്ക്  വിമര്‍ശനം"
english_title: "Criticism for the video shared by Gopi Sundar again"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94887/criticism-for-the-video-shared-by-gopi-sundar-again"
published_at: "2023-02-05T16:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df928bf34a2_AMRUTHA_SURESH.jpg"
keywords: []
---

# വിവാഹം കഴിച്ചിട്ട് ചുംബിച്ചാല്‍ പോരെ; വീണ്ടും ഗോപി സുന്ദര്‍ പങ്കുവെച്ച വീഡിയോയ്ക്ക്  വിമര്‍ശനം

> **Lead Summary:** സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരങ്ങളാണ് അമൃത സുരേഷും ഗോപി സുന്ദറും. വിമര്‍ശനങ്ങള്‍ ഒരു വശത്തൂടെ നടക്കുന്നുണ്ടെങ്കിലും ഓരോ ദിവസവും എന്തെങ്കിലുമൊക്കെ പോസ്റ്റുമായി ഈ താരങ്ങള്‍ എത്താറുണ്ട്.

## Article Content

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരങ്ങളാണ് അമൃത സുരേഷും ഗോപി സുന്ദറും. വിമര്‍ശനങ്ങള്‍ ഒരു വശത്തൂടെ നടക്കുന്നുണ്ടെങ്കിലും ഓരോ ദിവസവും എന്തെങ്കിലുമൊക്കെ പോസ്റ്റുമായി ഈ താരങ്ങള്‍ എത്താറുണ്ട്.

തങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഇത് എന്നത് വ്യക്തമാണ്. പ്രണയം തുറന്നു പറഞ്ഞത് മുതല്‍ ഈ താരങ്ങള്‍ പങ്കുവെക്കുന്ന ഓരോ പോസ്റ്റിനും കാഴ്ചക്കാരും ഏറെയാണ്. ഒന്നിച്ച ശേഷം നിരവധി യാത്രകളും ഇവര്‍ നടത്തി.

**

ഇപ്പോഴിതാ തന്റെ പ്രണയിനി അമൃതയ്‌ക്കൊപ്പമുള്ള ഒരു പ്രണയം നിറഞ്ഞ വീഡിയോ കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ദുബായില്‍ നിന്നും പകര്‍ത്തിയതാണ് വീഡിയോ.

അമൃതയുടെ ചുണ്ടില്‍ ചുംബിച്ച ശേഷം ഇരുവരും ഒരുമിച്ച് കൈകോര്‍ത്ത് ഓടി വരുന്നതാണ് വീഡിയോയില്‍ കാണുന്നത്. അമൃത ഒരു ഷോയ്ക്ക് വേണ്ടിയാണ് ദുബായിലേക്ക് പോയത്.

[https://www.instagram.com/reel/CoQEh7oggjC/?utm_source=ig_embed&ig_rid=36a35254-54af-47a1-86b2-e779d61dd512**](https://www.instagram.com/reel/CoQEh7oggjC/?utm_source=ig_embed&ig_rid=36a35254-54af-47a1-86b2-e779d61dd512)

അമൃതയ്ക്ക് പിന്നാലെയാണ് ഗോപി സുന്ദറും ദുബായിലെത്തിയത്. ലവ് ഓഫ് മൈ ലൈഫ് എന്ന തലക്കെട്ടോടെയാണ് അമൃതയ്‌ക്കൊപ്പമുള്ള പ്രണയാര്‍ദ്രമായ വീഡിയോ ഗോപി സുന്ദര്‍ പങ്കുവെച്ചത്.

പതിവുപോലെ വീഡിയോയ്ക്ക് താഴെ വിമര്‍ശന കമന്റുകളാണ് കൂടുതലും വരുന്നത്. ഇരുവരും ചുംബിച്ചതും അതുപോലെ അമൃതയുടെ വസ്ത്രധാരണയെല്ലാം പലര്‍ക്കും പിടിച്ചിട്ടില്ല.

അതുകൊണ്ടുതന്നെ നിരവധി പേരാണ് ഇവരെ ഉപദേശിക്കുന്നത്. വിവാഹം കഴിച്ചിട്ട് ഇതൊക്കെ ചെയ്തുകൂടെ എന്നാണ് ചിലര്‍ ചോദിക്കുന്നത്. അതേസമയം ഇതില്‍ ചിലതിനൊക്കെ ഗോപി സുന്ദര്‍ മറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://moviemax.in/news/94887/criticism-for-the-video-shared-by-gopi-sundar-again)