---
title: "എനിക്ക് ഭയങ്കര വിഷമമായിപ്പോയി; അരുണ്‍ ഗോപിയുമൊത്തുള്ള  ലിപ്‌ലോക്ക് രംഗത്തെക്കുറിച്ച്  നടി"
english_title: "Actress Honey Rose opens up about acting in the Liplock scene with Murali Gopi."
publisher: "moviemax.in"
canonical_url: "https://moviemax.in/news/94778/actress-honey-rose-opens-up-about-acting-in-the-liplock-scene-with-murali-gopi"
published_at: "2023-02-05T09:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df2acba7827_honeyrose.jpg"
keywords: []
---

# എനിക്ക് ഭയങ്കര വിഷമമായിപ്പോയി; അരുണ്‍ ഗോപിയുമൊത്തുള്ള  ലിപ്‌ലോക്ക് രംഗത്തെക്കുറിച്ച്  നടി

> **Lead Summary:** വണ്‍ ബൈ ടു എന്ന സിനിമയില്‍ മുരളി ഗോപിയോടൊത്ത് ലിപ്ലോക് രംഗത്തില്‍ അഭിനയിച്ചതിക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഹണി റോസ്. ലിപ് ലോക്ക് ഒരു സിനിമയില്‍ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും അത് വിവാദമായി മാറിയെന്നും നടി പറഞ്ഞു.

## Article Content

വണ്‍ ബൈ ടു എന്ന സിനിമയില്‍ മുരളി ഗോപിയോടൊത്ത് ലിപ്ലോക് രംഗത്തില്‍ അഭിനയിച്ചതിക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഹണി റോസ്. ലിപ് ലോക്ക് ഒരു സിനിമയില്‍ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും അത് വിവാദമായി മാറിയെന്നും നടി പറഞ്ഞു.

‘ലിപ്ലോക്ക് സീന്‍ വണ്‍ ബൈ ടുവില്‍ മാത്രമേ ചെയ്തിട്ടുള്ളൂ. കാരണം ആ സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ അങ്ങനെ ഒരു രംഗം ഉണ്ടായിരുന്നില്ല. അങ്ങനെ എന്നോട് പറഞ്ഞിട്ടുമില്ല.

വളരെ ആഴത്തില്‍ ഇമോഷണലായിട്ടുള്ളതാണ് ഞാന്‍ ചെയ്ത കഥാപാത്രവും എനിക്ക് ചുറ്റുമുണ്ടായിരുന്നവരും. ആ രംഗം എടുക്കുന്നതിന്റെ തലേ ദിവസമാണ് സംവിധായകന്‍ എന്നെ മാറ്റി നിര്‍ത്തി ആ രംഗത്തെ കുറിച്ച് പറഞ്ഞത്. അത്രയധികം ഇന്റന്‍സ് ആയിട്ടുള്ള കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്’.

ഈ സിനിമയില്‍ ലിപ്‌ലോക്കും ഉണ്ടെന്ന തരത്തില്‍ പോസ്റ്ററിലൊക്കെ അച്ചടിച്ച് അത്തരത്തില്‍ സിനിമയെ പ്രാമോട്ട് ചെയ്യാന്‍ ശ്രമിച്ചു. ഞാനത് കണ്ട് ശരിക്കും ഷോക്ക് ആയി. ഞാന്‍ മനസിലാക്കിയ സിനിമയോ എനിക്ക് പറഞ്ഞ് തന്ന സിനിമയോ അല്ല. തീര്‍ത്തും വ്യത്യസ്തമായിരുന്നു അതോടെ എനിക്ക് ഭയങ്കര വിഷമമായി’.

‘പക്ഷേ സിനിമ റിലീസ് ചെയ്തതോട് കൂടി അത് വലിയ വിവാദമായി മാറി. സാധാരണ ജീവിതത്തില്‍ എന്തും പറയുകയോ പ്രവര്‍ത്തിക്കുയോ ചെയ്യാം. പക്ഷെ സിനിമയില്‍ അത് പാടില്ലെന്നത് എന്തൊരു വിരോധാഭാസമാണ്.

സമൂഹത്തില്‍ ഉള്ളതും പറയുന്നതുമായ കാര്യങ്ങള്‍ തന്നെയാണ് സിനിമയില്‍ കാണിക്കുന്നത്. അത് സിനിമയില്‍ വരുമ്പോള്‍ എന്തുകൊണ്ടാണ് തെറ്റാവുന്നതെന്നാണ്’, ഹണി റോസ് കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/94778/actress-honey-rose-opens-up-about-acting-in-the-liplock-scene-with-murali-gopi)