---
title: "ലക്ഷ്മി നായരുടെ വീട്ടിൽ മോഷണം, ആരോ പ്ലാൻ ചെയ്തു കൊണ്ടുപോയതാണ് എന്ന് ലക്ഷ്മി നായർ "
english_title: "Lakshmi Nair said that the theft at Lakshmi Nair's house was planned by someone"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94751/lakshmi-nair-said-that-the-theft-at-lakshmi-nairs-house-was-planned-by-someone"
published_at: "2023-02-04T23:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de9aa92ab80_lakshmi_nair.jpg"
keywords: []
---

# ലക്ഷ്മി നായരുടെ വീട്ടിൽ മോഷണം, ആരോ പ്ലാൻ ചെയ്തു കൊണ്ടുപോയതാണ് എന്ന് ലക്ഷ്മി നായർ 

> **Lead Summary:** ലക്ഷ്മി നായർ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ്. ഇപ്പോൾ വളരെ സങ്കടകരമായ ഒരു കാര്യമാണ് താരം അറിയിക്കുന്നത്. തന്റെ വീട്ടിൽ നിന്നും ചില പക്ഷി കുഞ്ഞുങ്ങൾ നഷ്ടപ്പെട്ടു എന്നാണ് ലക്ഷ്മി നായർ പറയുന്നത്.

## Article Content

ലക്ഷ്മി നായർ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ്. ഇപ്പോൾ വളരെ സങ്കടകരമായ ഒരു കാര്യമാണ് താരം അറിയിക്കുന്നത്. തന്റെ വീട്ടിൽ നിന്നും ചില പക്ഷി കുഞ്ഞുങ്ങൾ നഷ്ടപ്പെട്ടു എന്നാണ് ലക്ഷ്മി നായർ പറയുന്നത്.

പുതിയ വീഡിയോയിൽ ആണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ പറയുന്നത്. ആരെങ്കിലും മോഷ്ടിച്ചത് ആവണം എന്ന് തന്നെയാണ് താരം പറയുന്നത്. അതല്ലാതെ ഇഴജന്തുക്കൾ പിടിക്കാൻ സാധ്യതയില്ല എന്നും മനുഷ്യർ തന്നെ മോഷ്ടിച്ചത് ആവാനാണ് സാധ്യത എന്നുമാണ് ലക്ഷ്മി നായർ പറയുന്നത്.

വളരെ സങ്കടകരമായ അവസ്ഥയാണ് ഇത് എന്നും വളരെ കുറച്ച് പക്ഷികൾ മാത്രമാണ് ഇപ്പോൾ ഉള്ളത് എന്നും 8 കിളികൾ മാത്രമാണ് ഇപ്പോൾ ഉള്ളത് എന്നും ഡയമണ്ട് ഡോവ് തന്നെ മൂന്നെണ്ണം മാത്രമാണ് ഇപ്പോൾ ഉള്ളത് എന്നും താരം പറയുന്നു.

ഇപ്പോൾ ഉള്ളത് എല്ലാം കുഞ്ഞു കിളികളാണ് എന്നും 10, 35 കിളികൾ ഉണ്ടായിരുന്നു എന്നും പക്ഷേ ഇപ്പോൾ പത്തിൽ താഴെ മാത്രമാണ് ഉള്ളത് എന്നും എന്തു സംഭവിച്ചതാണ് എന്ന് ഒരു പിടിയും ഇല്ല എന്നും ആണ് ലക്ഷ്മി നായർ പറയുന്നത്.

അതേസമയം എന്തു സംഭവിച്ചതാണ് എന്ന് ഒരു പിടിയും ഇല്ല. ആരെങ്കിലും വന്ന് മോഷ്ടിച്ച് കൊണ്ടുപോയത് ആവാനാണ് സാധ്യത. കാരണം ഡോർ പൂട്ടാറില്ല. മാത്രവുമല്ല കിളികളുടെ പൊടി പോലും കാണുവാനില്ല – ലക്ഷ്മി നായർ പറയുന്നു.

കിളികളെ ജോലികളായി വിറ്റാൽ നല്ല വില കിട്ടും എന്നും അതിനുവേണ്ടി ആയിരിക്കണം ചില ആളുകൾ രാത്രിയിൽ കയറി മോഷ്ടിച്ചത് എന്നും ആണ് താരം പറയുന്നത്. ഇത് പ്ലാൻ ചെയ്തു നടത്തിയ ഓപ്പറേഷൻ പോലെ ഉണ്ട് എന്നും ഇനി ക്യാമറ വയ്ക്കുവാൻ പോവുകയാണ് എന്നുമാണ് ലക്ഷ്മി നായർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/94751/lakshmi-nair-said-that-the-theft-at-lakshmi-nairs-house-was-planned-by-someone)