---
title: "താന്‍ നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ച്‌ വെളിപ്പെടുത്തലുമായി ബോളിവുഡ് താരം"
english_title: "The Bollywood actor revealed about the brutal torture he faced"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94748/the-bollywood-actor-revealed-about-the-brutal-torture-he-faced"
published_at: "2023-02-04T23:01:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de96af9f5d3_Untitled-1.jpg"
keywords: []
---

# താന്‍ നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ച്‌ വെളിപ്പെടുത്തലുമായി ബോളിവുഡ് താരം

> **Lead Summary:** **താ**ന്‍ നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ച്‌ ബോളിവുഡ് താരം ഫ്ളോറ സൈനിയുടെ വെളിപ്പെടുത്തല്‍. നിര്‍മ്മാതാവ് ഗൗരംഗ് ദോഷിക്കെതിരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഫ്‌ളോറ പങ്കുവച്ചിരിക്കുന്നത്.

## Article Content

**താ**ന്‍ നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ച്‌ ബോളിവുഡ് താരം ഫ്ളോറ സൈനിയുടെ വെളിപ്പെടുത്തല്‍. നിര്‍മ്മാതാവ് ഗൗരംഗ് ദോഷിക്കെതിരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഫ്‌ളോറ പങ്കുവച്ചിരിക്കുന്നത്.

* 'ഗൗരംഗ് ദോഷിയുമായുള്ള ബന്ധം ആരംഭിച്ച്‌ ഏറെ വൈകും മുമ്പേ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു. മറ്റാരുമായി സംസാരിക്കാന്‍ പോലും അനുവദിക്കാതെ 14 മാസം ജീവിക്കേണ്ടി വന്നു. അയാള്‍ തന്റെ മുഖത്തും സ്വകാര്യ ഭാഗങ്ങളിലും മര്‍ദ്ദിക്കാന്‍ തുടങ്ങി.*

* തന്റെ ഫോണ്‍ കൈവശപ്പെടുത്തുകയും ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. ഒരു ദിവസം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തന്റെ വയറ്റില്‍ ഇടിച്ചു. അന്ന് താന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞത്. മാസങ്ങള്‍ക്ക് ശേഷമാണ് തനിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനായത്.'*- നടി പറഞ്ഞു.

ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യമെല്ലാം വെളിപ്പെടുത്തിയത്. അഭിനയത്തിലേക്ക് തിരിച്ചെത്താന്‍ പിന്നെയും സമയമെടുത്തുവെങ്കിലും താന്‍ ഇന്ന് സന്തോഷവതിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

**മ**ലയാള സിനിമയുടെ ശാലീന സുന്ദരിയാണ് നടി കാവ്യ മാധവന്‍. എത്ര നടിമാര്‍ വന്നു പോയാലും ഇവരാരും കാവ്യയ്ക്ക് അടുത്ത് എത്തിയിട്ടില്ല. ആ കണ്ണും മൂക്കും മുടിയും എല്ലാം കാവ്യയുടെ ഭംഗി കൂട്ടുന്നതാണ്. മലയാള സിനിമയുടെ ഭാഗം തന്നെ ആയിരുന്ന കാവ്യ വിവാഹത്തോടെയാണ് അഭിനയത്തില്‍ നിന്ന് മാറിനിന്നത്. എന്നാല്‍ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരുപാട് നല്ല കഥാപാത്രങ്ങള്‍ നടി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. എങ്കിലും നടിയുടെ തിരിച്ചുവരവും ആരാധകര്‍ ഒത്തിരി ആഗ്രഹിക്കുന്നു.

ഇപ്പോള്‍ സിനിമയില്‍ ഇല്ലെങ്കിലും ഈ നടിയോടുള്ള ഇഷ്ടത്തില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല.നടന്‍ ദിലീപിനെയാണ് കാവ്യ വിവാഹം കഴിച്ചത്. മഹാലക്ഷ്മി എന്നൊരു മകള്‍ കൂടി ഉണ്ട് കാവ്യയ്ക്ക്. ഇടയ്ക്ക് കാവ്യയുടെ കുടുംബചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇപ്പോഴിതാ കാവ്യയുടെ നീലേശ്വരം ഉള്ള വീടിന്റെ അവസ്ഥയാണ് ഒരു വേ്‌ലാഗര്‍ സോഷ്യല്‍ മീഡിയ വഴി കാണിച്ചത്.നടി ജനിച്ചു വളര്‍ന്ന വീടാണിത്.

എന്നാല്‍ ഇപ്പോള്‍ ഈ വീട് മൊത്തത്തില്‍ കാടുപിടിച്ച് കുറച്ചുഭാഗം ഇടിഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്. ആരും തന്നെ ഈ വീട് തിരിഞ്ഞുനോക്കുന്നില്ല എന്നത് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. അതേസമയം നാട്ടില്‍ തന്നെയുള്ള ഒരു വ്യക്തി അയാളുടെ കടയിലേക്ക് ആവശ്യമായ സാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്ന സ്റ്റോര്‍ റൂം ആയി സൂക്ഷിക്കുകയാണ്. എങ്കിലും വീടിന്റെ ജനലുകളും ചുമരുകളും എല്ലാം പാതി ഇടിഞ്ഞുപോയ അവസ്ഥയില്‍ തന്നെ.

രണ്ട് ബെഡ്‌റൂം അടുക്കളയും ഹാളും എല്ലാം ഉള്ള വീട് അന്നത്തെ വലിയ വീടുകളില്‍ ഒന്നുതന്നെ. എന്തായാലും കാവ്യ ജനിച്ച് വളര്‍ന്ന വീട് ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. എന്നാല്‍ അത് ഈ അവസ്ഥയില്‍ കാണാന്‍ കഴിഞ്ഞതിന്റെ സങ്കടം ആരാധകരും പങ്കുവെച്ചു.അതേസമയം ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം കൊച്ചിയിലാണ് കാവ്യ താമസിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല നടി. എങ്കിലും ദിലീപിനൊപ്പം വിവാഹ ചടങ്ങിലും മറ്റും പങ്കെടുക്കാന്‍ കാവ്യ എത്താറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/94748/the-bollywood-actor-revealed-about-the-brutal-torture-he-faced)