---
title: "ഇതൊക്കെ എന്ത്...? നിസാരം... പ്രണവ് മോഹൻലാലിന്റെ സാഹസികത നിറഞ്ഞ വൈറൽ വീഡിയോ കാണാം "
english_title: "What is this...? Nisaram... Pranav Mohanlal's viral video full of adventure can be seen"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94745/what-is-this-nisaram-pranav-mohanlals-viral-video-full-of-adventure-can-be-seen"
published_at: "2023-02-04T22:33:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de8fff8de92_pranav.jpg"
keywords: []
---

# ഇതൊക്കെ എന്ത്...? നിസാരം... പ്രണവ് മോഹൻലാലിന്റെ സാഹസികത നിറഞ്ഞ വൈറൽ വീഡിയോ കാണാം 

> **Lead Summary:** **സാ**ഹസികത ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് മോഹൻലാലിന്റെ സാഹസികത നിറഞ്ഞ വീഡിയോ. കൊടുകാട്ടിലും കൊടുമുടികളിലും കറങ്ങി നടക്കുന്ന പ്രണവിന്‍റെ പുതിയ സാഹസികതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

## Article Content

**സാ**ഹസികത ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് മോഹൻലാലിന്റെ സാഹസികത നിറഞ്ഞ വീഡിയോ. കൊടുകാട്ടിലും കൊടുമുടികളിലും കറങ്ങി നടക്കുന്ന പ്രണവിന്‍റെ പുതിയ സാഹസികതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

രണ്ട് അറ്റത്തായി വലിച്ചുകെട്ടിയ കയറില്‍ മഴയത്ത് സ്ലാക്ക്ലൈനിങ് ചെയ്യുന്ന താരത്തിന്‍റെ വീഡിയോ ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. സാധാരണ എല്ലാവരും മുന്നോട്ട് സ്ലാക്ക്ലൈനിങ് ചെയ്യുമ്ബോള്‍ പിന്നോട്ട് നടന്നാണ് താരം എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.

സോഷ്യല്‍ മീഡിയയില്‍ അധികം സജീവമല്ലാത്ത പ്രണവ് അപൂര്‍വമായാണ് തന്‍റെ യാത്രകളുടെ ചിത്രങ്ങളും മറ്റും പങ്കുവെക്കാറുള്ളത്. പ്രണവിന്‍റെ അപാരമായ ബാലന്‍സിങ്ങ് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ അമ്ബരന്നിരിക്കുകയാണ് ആരാധകര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/94745/what-is-this-nisaram-pranav-mohanlals-viral-video-full-of-adventure-can-be-seen)