---
title: "നടൻ ജോൺസന്റെ അമ്മയ്ക്ക് കാറപകടത്തിൽ ഗുരുതര പരിക്ക്,വാഹനം പൂർണമായും തകർന്നു "
english_title: "Actor Johnson's mother was seriously injured in a car accident, the vehicle was completely destroyed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94740/actor-johnsons-mother-was-seriously-injured-in-a-car-accident-the-vehicle-was-completely-destroyed"
published_at: "2023-02-04T22:22:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de8f1735f11_JOHNSON_MOM_ACCIDENT_F.jpg"
keywords: []
---

# നടൻ ജോൺസന്റെ അമ്മയ്ക്ക് കാറപകടത്തിൽ ഗുരുതര പരിക്ക്,വാഹനം പൂർണമായും തകർന്നു 

> **Lead Summary:** **വ**ളരെ ദാരുണമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജോൺസൺ. ഇവരുടെ അമ്മയ്ക്ക് കാറപകടത്തിൽ പരിക്കേറ്റു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 74 വയസ്സ് ആയിരുന്നു ഇവരുടെ പ്രായം. ബുധനാഴ്ച പുലർച്ചെ ആണ് സംഭവം നടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം.

## Article Content

**വ**ളരെ ദാരുണമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജോൺസൺ. ഇവരുടെ അമ്മയ്ക്ക് കാറപകടത്തിൽ പരിക്കേറ്റു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 74 വയസ്സ് ആയിരുന്നു ഇവരുടെ പ്രായം. ബുധനാഴ്ച പുലർച്ചെ ആണ് സംഭവം നടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം.

അമ്മ ഇപ്പോൾ ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ലോസ് ഏഞ്ചൽസിൽ വെച്ചാണ് അപകടം നടക്കുന്നത്. അപകടം കുറച്ച് കാര്യമുള്ളത് ആയിരുന്നു എങ്കിലും ഇവർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്നും ഇവരുടെ നില ഇപ്പോൾ തൃപ്തികരമാണ് എന്നും ആണ് ജോൺസൺ അറിയിക്കുന്നത്. ഒരു കാഡിലാക്ക് എസ്കലേഡ് കാറിൽ ആയിരുന്നു ഇരുവരും സഞ്ചരിച്ചിരുന്നത്. കാർ പൂർണമായും തകർന്ന തരത്തിലുള്ള ഫോട്ടോ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

എന്നാൽ, അപകടം എങ്ങനെയാണ് സംഭവിച്ചത് എന്നതിനെ സംബന്ധിച്ച് ഇതുവരെ വാർത്തകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. മുൻ ഡബ്ലിയു ഡബ്ലിയു ഈ താരം കൂടിയാണ് ഇദ്ദേഹം. ഇതിനുശേഷമാണ് ഇദ്ദേഹം ഹോളിവുഡ് സിനിമ മേഖലയിലേക്ക് എത്തിയത്. ഇതുവരെ ഒരു ഇന്ത്യൻ സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും ഇദ്ദേഹത്തിൻറെ ഇംഗ്ലീഷ് സിനിമകൾ എല്ലാം തന്നെ മലയാളികൾ ഇരുകയും നീട്ടി ആയിരുന്നു സ്വീകരിച്ചത് എന്നതുകൊണ്ട് തന്നെ മലയാളികൾക്കിടയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകർ ഉണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/94740/actor-johnsons-mother-was-seriously-injured-in-a-car-accident-the-vehicle-was-completely-destroyed)