---
title: "നീ പോയി നിന്റെ പണി നോക്ക്; ആരാധകനോട് രജനീകാന്ത്"
english_title: "Go and look to your work; Rajinikanth to the fan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94734/go-and-look-to-your-work-rajinikanth-to-the-fan"
published_at: "2023-02-04T22:12:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de8b823f809_rajini_1.jpg"
keywords: []
---

# നീ പോയി നിന്റെ പണി നോക്ക്; ആരാധകനോട് രജനീകാന്ത്

> **Lead Summary:** തന്റെ ആരാധകനോട് രജനികാന്ത് സംസാരിക്കുന്ന ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ ഇപ്പോൾ വൈറലാകുകയാണ്. ചെന്നൈ എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു സംഭവം നടന്നത് . ഡല്‍ഹി വഴി നേപ്പാളിലേക്ക് പോകാനായിരുന്നു സൂപ്പര്‍സ്റ്റാര്‍ എയര്‍പോര്‍ട്ടിലെത്തിയത്.

## Article Content

തന്റെ ആരാധകനോട് രജനികാന്ത് സംസാരിക്കുന്ന ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ ഇപ്പോൾ വൈറലാകുകയാണ്. ചെന്നൈ എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു സംഭവം നടന്നത് . ഡല്‍ഹി വഴി നേപ്പാളിലേക്ക് പോകാനായിരുന്നു സൂപ്പര്‍സ്റ്റാര്‍ എയര്‍പോര്‍ട്ടിലെത്തിയത്.

ഇതിനിടെ നടനെ കാണാനിടയായ ആരാധകന്‍ സന്തോഷത്താല്‍ മതിമറന്ന് ഉച്ചത്തില്‍ ആശംസകള്‍ നേരുകയും ചെയ്തു. എന്നാല്‍ ഉടന്‍ തന്നെ രജനി മറുപടി നല്‍കി. എല്ലായിടത്തും തന്നെ ഇപ്രകാരം അനുഗമിച്ച് വരേണ്ടതില്ലെന്നും നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂവെന്നും നടന്‍ പറഞ്ഞെന്നാണ് വിവരം.

‘ബാലൂ, നീയിങ്ങനെ എല്ലായിടത്തും എന്നെ പിന്തുടരേണ്ടതില്ല. നീ പോയി നിന്റെ പണി നോക്ക്. അതാണ് കൂടുതല്‍ പ്രധാനപ്പെട്ടത്.’ ഇതായിരുന്നു രജിനികാന്തിന്റെ വാക്കുകള്‍. അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്

### Related Links & Sources
- [Original Story Source](https://moviemax.in/news/94734/go-and-look-to-your-work-rajinikanth-to-the-fan)